പഴയ നിയമം മാറിപ്പോയോ ?

പഴയ നിയമം മാറിപ്പോയി എന്ന് അവകാശപ്പെടുന്നവരോട്  ഒരു ചോദ്യം

മോഷണം പാപമായത് പൗലോസ്‌ എഫെസ്യര്ക്കു എഴുതിയ ലേഖനം 4:28 ൽ “കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‍വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.” പറഞ്ഞത് കൊണ്ടാണോ ?
ദൈവം പത്തു കൽപ്പനയിൽ (പുറപ്പാടു 20:15 )മോഷ്ടിക്കരുതു. കൽപ്പിച്ചത് കൊണ്ടാണോ ?

യേശു എന്ത് പറഞ്ഞു എന്ന് നോക്കാം

ഞാന്‍ ന്യായപ്രമാണത്തെയോ(മോശയുടെ 5 പുസ്തകങ്ങളും )  പ്രവച്ചകന്മാരെയോ (പ്രവചന പുസ്തകങ്ങൾ) നീക്കെണ്ടതിനു വന്നു എന്ന് നിരൂപിക്കരുതു; നീക്കിവയ്ക്കാനല്ല  നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്. സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുംവരെ സകലവും നിവര്‍ത്തിയകുവോളം ന്യായപ്രേമാ -നത്തില്‍ നിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒഴിഞ്ഞുപോകയില്ല. ആകെയാല്‍ ഈ ഏറ്റവും ചെറിയ  കല്പനകളില്‍ ഒന്ന് അഴിയ്ക്കുകയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവര്‍ സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും ചെറിയവര്‍ എന്ന് വിളിക്കപെടും; അവയെ ആചരിക്കയും പഠിപ്പി- ക്കയും  ചെയ്യുന്നവനോ സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ എന്ന് വിളിക്കപെടും. നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍  സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. (മത്തായി 5 :17 -20 )

നിവർത്തിക്കുക എന്നാൽ ചെയ്യുക എന്നാ അർദ്ധമാണുള്ളത്‌ .യേശു സ്നാനപ്പെടുവാൻ  പോയപ്പോൾ യോഹന്നാൻ വിലക്കി , അതിനു മറുപടി യേശു പറഞ്ഞത് “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.”(Mathew.3:15) നിവർത്തിക്കുക എന്നതിന് പൂർത്തീകരിച്ചു അവസാനിപ്പിക്കുക എന്നര്ദ്ധമാണ്
ഉള്ളതെങ്കിൽ സ്നാനവും നിർത്തലാക്കണം ആയിരുന്നു .

ന്യായ പ്രമാണത്തെ നീക്കനല്ല  നിവര്‍ത്തിപ്പനത്രേ  ഞാന്‍ വന്നത്  എന്ന്  പറഞ്ഞിട്ട് യേശു  വാക്ക്  മാറ്റും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല  .

പുറപ്പാടു പുസ്തകം 20 ൽ  ന്യായപ്രമാണം (പത്തു കൽപ്പനകൾ) എഴുതിയിട്ടുണ്ട് , ആ ന്യായപ്രമാണം  അനുസരിക്കണം എന്ന് പുതിയ നിയമത്തിൽ യേശുവും ശിഷ്യന്മാരും പറഞ്ഞിരിക്കുന്ന വചന  ഭാഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത് .

Old Testament New Testament
First
Commandment
പുറപ്പാടു 20:3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു  ഉണ്ടാകരുതു. ലൂക്കോസ്4:8 – യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.കൊരിന്ത്യർ 1 8:6
പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.

****************************************

Second
Commandment
പുറപ്പാടു 20:4- ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.

***************************

“അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”Acts 15:20; 1 Corinthians 6:9-10;
Galatians 5:19-20; Ephesians 5:5
Third
Commandment
പുറപ്പാടു 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. മത്തായി5.33- കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കർത്താവിന്നു നിവർത്തിക്കേണം എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരംനിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.1 Timothy 6:1; James 2:7

*********************************

Fourth
Commandment
Exodus 20:8-11;ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.ലേവ്യപുസ്തകം19:3
നിങ്ങൾ ഓരോരുത്തൻ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
മത്തായി 24:20 – “എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ.ശബ്ബത്തിൽ എബ്രായർ അധിക ദൂരം സഞ്ചരിക്കാറില്ല ,ശബ്ബത്ത് അന്ത്യ കാലം വരെയും കാണും എന്നതിന്റെ സൂചനയാണിത് .

 യേശു ശബ്ബത്ത് ആചരിച്ചിരുന്നു .  (Mark 1:21-   , 6:2; Luke 4:31; 6:6).

Luke 4:16; 23:55-56; Acts 17:1-2; 18:4; Hebrews 4:9; 1 John 2:6

****************************

Fifth
Commandment
20:12-നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക. മത്തായി5:4
അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.കൊലൊസ്സ്യർ3:20
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.എഫെസ്യർ .6:1-“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനുംനിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു

*************************

Sixth
Commandment
Exodus .20:13-കൊല ചെയ്യരുതു മത്തായി5:21
കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.

******************************

Seventh
Commandment
Exodus 20:14-വ്യഭിചാരം ചെയ്യരുതു. Matthew 5:27-28വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.;യാക്കോബ്2:11
വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചവൻ കൊല ചെയ്യരുതു എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീർന്നു.19:18; Mark 10:11-12, 19; Luke 16:18; 18:20; Romans 7:2-3; 13:9

*******************************

Eighth
Commandment
20:15 – മോഷ്ടിക്കരുതു റോമർ13:9
വ്യഭിചാരം ചെയ്യരുതു, കൊല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു.Matthew 19:18; Mark 10:19; Luke 18:20; Romans 13:9; Ephesians 4:28; 1 Peter 4:15; Revelation 9:21

*************************************

Ninth
Commandment
Exodus 20:16;കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു. മത്തായി.19:17-ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക” എന്നു അവനോടു പറഞ്ഞു.ഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: “കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ” എന്നു പറഞ്ഞു.

******************************

10 Exodus 20:17;കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.
Deuteronomy 5:20
 പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.(റോമർക്ക്.13:13)Luke 12:15; Romans 1:29; 7:7; 13:9; 1 Corinthians 6:9-10; Galatians 5:19-21; Ephesians 5:3, 5

*******************************

മോശക്ക് ദൈവം കൽപ്പനകൾ എഴുതി കൊടുക്കുന്നതിനു മുൻപേ തന്നെ ,ദൈവ ജനം ദൈവ കൽപ്പനകൾ അനുസരിച്ചിരുന്നു .

അബ്രഹാം ദൈവ കല്പന അനുസരിച്ചിരുന്നു എന്നതാണ് .  ഉല്പത്തി.26:4 അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.

യാക്കോബിനോടു വിഗ്രഹരധനയിൽ നിന്ന് മാറാൻ ദൈവം പറയുന്നു . (Genesis 35:1-4).

എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.(Job 1:5).

താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.ഉല്പത്തി.2:3 , പുറപ്പാടു 20 ൽ ദൈവം മോശക്ക് ന്യായപ്രമാണം എഴുതിക്കൊടുക്കുന്നതിനു മുൻപേ തന്നെ പുറപ്പാടു 16-ൽ അവർ ശബ്ബത്തു ആചരിക്കുന്നതായി കാണാം .അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിൻ; പാകംചെയ്‍വാനുള്ളതു പാകംചെയ്‍വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.

കയീൻ ഉള്ളിൽ പകയും കുലപതാകവും കൊണ്ട് നടക്കുകയാണെന്ന്  മനസ്സിലായ യഹോവ പറഞ്ഞു “നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു”ഉല്പത്തി.4:7

നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാൻ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കുംആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.ഉല്പത്തി.9:5-6

ഇനി യേശു എന്ത് പറഞ്ഞു എന്ന് നോക്കൂ

മത്തായി.19:16 – അനന്തരം ഒരുത്തൻ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു , അവൻ: “എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോടു പറഞ്ഞു.

ഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: “കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ” എന്നു പറഞ്ഞു.

ഈ ഭാഗം വായിക്കുമ്പോൾ നമുക്ക് മനസിലാക്കാം യേശു പറയുന്നു ജീവനിൽ കടപ്പാൻ ആഗ്രഹിക്കുന്നു എങ്കിൽ കല്പ്പനകളെ പ്രമാണിക്ക , ഏതാണ് കല്പ്പന എന്ന് ചോദിക്കുമ്പോൾ പത്തു ന്യായപ്രമാണത്തിലെ ചില വാക്ക്യങ്ങൾ പറയുകയാണ് ചെയ്തത് .

ഇങ്ങനെയിരിക്കെ പല ക്രിസ്ത്യാനികളും ന്യായപ്രമാണം നീങ്ങിപ്പോയി ,ഇനി അനുസരിക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞു പൌലോസ് എഴുതിയ വാക്യങ്ങൾ നിരത്തുന്നുണ്ട്‌ . യേശു പറഞ്ഞതിനെ തഴഞ്ഞു പൌലോസിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നു .

ആദിയിൽ പൗലോസ് ഉണ്ടായിരുന്നു , പൗലോസ് ദൈവത്തോട് കൂടെ ആയിരുന്നു; പൗലോസ് ദൈവം ആയിരുന്നു. എന്നാണോ നിങ്ങൾ വചനത്തിൽ വായിക്കുന്നത് ? നിങ്ങൾ അങ്ങിനെ വായിക്കുന്നില്ല എങ്കിൽ എന്തിനാണ് ദൈവ വചനത്തെക്കാൾ പൗലോസിന്റെ വാക്കുകൾക്ക് പ്രാധാന്യം നെല്കുന്നത് ? കർത്താവിന്റെ ശിഷ്യനും അപ്പൊസ്തൊലനുമയ പത്രോസ് പറയുന്നത്

“അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങൾ ഇവെക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാൻ ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ. അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു. എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ,കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ. ( 2 പത്രോസ് 3: 14- 17)

2 thoughts on “പഴയ നിയമം മാറിപ്പോയോ ?

  1. തലമുറ തലമുറയായി ലഭിച്ച മറ്റ് പ്രമാണങ്ങൾ എന്തുകൊണ്ടാണ് നിങ്ങൾ അനുസരിക്കാത്ത 10 കല്പനകൾ മാത്രം അനുസരിക്കണമെന്ന് ശാഠ്യം പിടിക്കുന്നതെന്തിന്? ന്യായപ്രമാണം എത്രവിധം ഉണ്ട്

    Like

മറുപടി