വിഭാഗം: Wrong Teaching

ഉപദേശിമാർ  ട്രാൻസ് എന്ന സിനിമയെ  പേടിക്കുന്നത് എന്തിനു ?

ഉപദേശിമാർ ട്രാൻസ് എന്ന സിനിമയെ പേടിക്കുന്നത് എന്തിനു ?

അടുത്ത കാലത്തു വളരെ ചർച്ച വിഷമായ ഒരു സിനിമയാണ് ട്രാൻസ് , കാരണം അതിന്റെ വിഷയം മതത്തിനെ തൊടുന്നു എന്നതാണ് , സ്വന്തം അമ്മേയെയോ അപ്പനെയോ പറഞ്ഞാൽ നമ്മൾ മലയാളികൾ ക്ഷമിച്ചെന്നു വരും (അമ്മയെ അടിച്ചാലും രണ്ടഭ്പ്രായം എന്നാണല്ലോ ) പക്ഷെ മതത്തിനെ തൊട്ടു കളിച്ചാൽ വിവരം അറിയും എന്ന ലൈൻ ആണ് നമുക്ക് .

മുസ്ലിം വിശ്വാസത്തെയോ ഹിന്ദു വിശ്വാസത്തെയോ തൊട്ടാൽ അവർ ഉടനെ ശക്തമായി തന്നെ പ്രതികരിക്കാറുണ്ട് , പക്ഷെ യേശുവിനെ പറഞ്ഞാൽ ക്രിസ്ത്യാനികൾ ഒരു കരണത്ത് അടി കിട്ടിയാൽ മറു കരണം കാണിക്കണം എന്ന രീതിയിൽ ഒതുങ്ങുകയും (യേശുവിനെ നോക്കാൻ യേശുവിനു അറിയാം എന്നാണോ , അതോ ക്രിസ്ത്യാനികൾ സമാധാന പ്രിയരാണ് എന്ന് തോന്നിയിട്ടാണോ എന്തോ ), പക്ഷെ അതെ ക്രിസ്ത്യാനികൾ ഏതെങ്കിലും പാതിരിയേയോ പാസ്റ്ററിനെയോ തൊട്ടാൽ കൂടോടെ ഇളകി ബഹളം ഉണ്ടാക്കുകയും ചെയ്യാറുണ്ട് .
എന്ത് കൊണ്ട് ക്രിസ്ത്യാനികൾ യേശുവിനെ പറഞ്ഞപ്പോൾ പ്രതികരിച്ചില്ല എന്നുള്ളതല്ല ചോദ്യം , എന്ത് കൊണ്ട് പാതിരിയേയും പാസ്റ്ററിനെയും ചോദ്യം ചെയ്യുമ്പോൾ സമാധാനം പോകുന്നു എന്നതാണ് ചോദ്യം .

രാഷ്ട്രീയം ആയാലും മതം ആയാലും വിമർശിക്കപ്പെടുന്നത് നല്ലതാണ് , അത് കൂടുതൽ ശരിയിലേക്കു പോകാൻ നിർബന്ധിതനാക്കും .

imagesഇനി ട്രാൻസ് എന്ന സിനിമയിലേക്ക് വരാം, ഒരു മോട്ടിവേഷണൽ ട്രെയിനർ ഒരു മതം ബിസിനസ് ആക്കിയ ഗ്രൂപ്പിന്റെ പിടിയിൽ ആവുകയും അവർ അയാളെ ട്രെയിൻ ചെയ്തു ഒരു പാസ്റ്റർ ആക്കി മാറ്റുന്നു (ഒരു പാസ്റ്റർ ആയി മാറിയിട്ടും അയാൾ ഒരു ക്രിസ്ത്യാനിയോ ദൈവ വിശ്വാസിയോ അല്ല) അയാൾക്ക്‌ നേരത്തെ അറിയാമായിരുന്ന മോട്ടിവേഷണൽ സംസാരത്തിന്റെ കൂടെ ബൈബിൾ വാക്യങ്ങൾ ചേർക്കുകയാണ് ചെയ്തത് , കൂടാതെ വ്യാജ അത്ഭുത പ്രവർത്തികളും ചെയ്യുന്നു ,ലോകം മുഴുവൻ സഞ്ചരിക്കുന്നു , ദശാംശവും വഴിപാടുകളും ഒക്കെ വാങ്ങി വലിയ പണക്കാരൻ ആകുന്നു , ഹോസ്പിറ്റൽ , സ്കൂൾ , കാറുകൾ അങ്ങനെ സമ്പാദ്യങ്ങൾ എല്ലാം കൂടുന്നു ,

പാസ്റ്ററും ബിസിനസ് ഗ്രുപ്പും തമ്മിൽ ഇടയുന്ന സമയത്തു പാസ്റ്റർ താനൊരു വ്യാജൻ ആണെന്നും തന്റെ പിന്നിൽ ഒരു അധോലോക ബിസിനസ് ഗ്രൂപ്പ് ഉണ്ടെന്നും വെളിപ്പെടുത്തുന്നതാണ് കഥയുടെ സാരം .

ഇതിൽ യേശുവിനെയോ പരിശുദ്ധാത്മാവിനെയോ ക്രിസ്ത്യാനിറ്റിയെയോ മോശമായി പരാമർശിച്ചിട്ടില്ല , പിന്നെയോ ഒരു കൂട്ടം ആളുകളെ ദൈവികമാണെന്ന് പറഞ്ഞു പറ്റിച്ചു സമ്പത്തു ഉണ്ടാക്കി ജീവിക്കുന്ന മത നേതാക്കന്മാരുടെ പ്രധിനിധി മാത്രമാണ് ഈ സിനിമയിലെ പാസ്റ്ററും അയാളുടെ പിന്നിലുള്ള മാഫിയയും . ഇങ്ങനെ ഒരാൾക്ക് ഏതു മതത്തിന്റെ മറവിലും ആളുകളെ പറ്റിക്കാൻ പറ്റും .

hqdefaultചില വിവരക്കേടുകൾ പറഞ്ഞു പ്രശസ്തി നേടിയ ഉപദേശി “ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് ” എന്ന അവകാശ വാദവുമായി വന്നിട്ടുണ്ട്. കള്ളന്റെ തലയിൽ തൂവൽ ഉണ്ടെന്നു പറഞ്ഞപ്പോൾ തപ്പി നോക്കിയത് പോലെയാണിത് , മാത്രമല്ല പുള്ളി വീഡിയോയിലൂടെ അനുഗ്രഹവും പ്രാർഥനയും കാശു പിരിക്കലും മാത്രമല്ല live ആയി  ശാപവും നൽകും.

കൊറോണ വന്നു തിയറ്റർ അടച്ചപ്പോൾ അത് തന്റെ ശാപം കൊണ്ടാണ് എന്ന് പറഞ്ഞ പാസ്റ്റർ അറിഞ്ഞില്ല അടുത്തത് പള്ളിയും അമ്പലവും എല്ലാം അടയും എന്ന് . പണ്ട് മുതലേ ആളുകളെ പേടിപ്പിച്ചു അവരുടെ കീഴിൽ നിർത്തിയിരിക്കുന്നത് ശാപവും പ്രവചനവും ഉപയോഗിച്ചാണ് .അത് തന്നെ ഇവിടെയും പ്രയോഗിച്ചു എന്നെ ഉള്ളു .

ഈ സിനിമയെ വിമർശിച്ച പലരും പറയുന്നത് ക്രിസ്ത്യാനി ഒന്നും തിരിച്ചു പറയാത്തത് കൊണ്ടാണ് അവരെ വിമർശിച്ചത് , മറ്റുള്ളവരെ വിമർശിക്കാൻ സിനിമ ലോകത്തിനു ഭയമാണ് എന്ന് . പക്ഷെ മുസ്ലിം തീവ്രവാദിയെയും , കള്ള സ്വാമിമാരെയും കേന്ദ്ര കഥാപാത്രമാക്കിയുള്ള സിനിമകളും നമ്മൾ കണ്ടിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത വിഷമം ഇന്ന് കാണിക്കാമോ ?കള്ള പ്രവാചകന്മന്മാരും കള്ള സ്വാമിമാരും മാത്രം പേടിച്ചാൽ പോരെ . ഇവിടെ ഏത് മതം എന്നുള്ളത് അല്ല പ്രശ്നം, എല്ലാ മതവിഭാഗങ്ങളിലും കള്ള നാണയങ്ങൾ ഉണ്ട് , അവരെ expose ചെയ്യുക എന്നതു മീഡിയയുടെ കടമയാണ് . PK എന്ന ഹിന്ദി സിനിമ എല്ലാ മതങ്ങളെയും വിമർശിക്കുന്നുണ്ട്.

ഇനി ബൈബിൾ ഇതിനെ എങ്ങനെ കാണുന്നു എന്ന് നോക്കാം

സംഖ്യാപുസ്തകം – അദ്ധ്യായം 22

മോവാബ് രാജാവായ ബാലാക്ക് പ്രവാചകനായ ബിലെയാമിനെ ഈസ്രായേലിനെ ശപിക്കാനായി വിളിച്ചു വരുത്തി , പോകരുത് എന്ന് ദൈവം വിലക്കിയെങ്കിലും പണം മോഹിച്ചു ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു. അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.

29 ബിലെയാം കഴുതയോടു: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.
30 കഴുത ബിലെയാമിനോടു: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവൻ പറഞ്ഞു.
31 അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചു കൊണ്ടു നില്ക്കുന്നതു അവൻ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോടു:
32 ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്റെ വഴി നാശകരം എന്നു ഞാൻ കാണുന്നു.
33 കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പിൽ നിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.

തനിക്കെതിരെ ആരെങ്കിലും മിണ്ടിയാൽ അവരെ ശപിക്കുകയും ഭയപ്പെടുത്താൻ ശ്രെമിക്കുകയും ചെയ്യുന്ന ഉപദേശിമാർ ബിലെയാം കഴുതയെ അടിച്ചത് പോലെയാണ് പ്രതികരിക്കുന്നത് . കഴുതയാണെങ്കിലും പറയുന്നത് കാര്യമാണെങ്കിൽ കേൾക്കുക തന്നെ വേണം , അല്ലെങ്കിൽ ഫഹദ് ഫാസിലിൻറെ കഥാപാത്രം പറയുന്നത് പോലെ “പണി വരുന്നുണ്ട് അവറാച്ചാ”  എന്ന് പറയാനേ നിർവാഹമുള്ളൂ .

Matthew 7:15 – കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു.

 

പഴയ നിയമം മാറിപ്പോയോ ?

പഴയ നിയമം മാറിപ്പോയി എന്ന് അവകാശപ്പെടുന്നവരോട്  ഒരു ചോദ്യം

മോഷണം പാപമായത് പൗലോസ്‌ എഫെസ്യര്ക്കു എഴുതിയ ലേഖനം 4:28 ൽ “കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‍വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.” പറഞ്ഞത് കൊണ്ടാണോ ?
ദൈവം പത്തു കൽപ്പനയിൽ (പുറപ്പാടു 20:15 )മോഷ്ടിക്കരുതു. കൽപ്പിച്ചത് കൊണ്ടാണോ ?

യേശു എന്ത് പറഞ്ഞു എന്ന് നോക്കാം

ഞാന്‍ ന്യായപ്രമാണത്തെയോ(മോശയുടെ 5 പുസ്തകങ്ങളും )  പ്രവച്ചകന്മാരെയോ (പ്രവചന പുസ്തകങ്ങൾ) നീക്കെണ്ടതിനു വന്നു എന്ന് നിരൂപിക്കരുതു; നീക്കിവയ്ക്കാനല്ല  നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്. സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുംവരെ സകലവും നിവര്‍ത്തിയകുവോളം ന്യായപ്രേമാ -നത്തില്‍ നിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒഴിഞ്ഞുപോകയില്ല. ആകെയാല്‍ ഈ ഏറ്റവും ചെറിയ  കല്പനകളില്‍ ഒന്ന് അഴിയ്ക്കുകയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവര്‍ സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും ചെറിയവര്‍ എന്ന് വിളിക്കപെടും; അവയെ ആചരിക്കയും പഠിപ്പി- ക്കയും  ചെയ്യുന്നവനോ സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ എന്ന് വിളിക്കപെടും. നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍  സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. (മത്തായി 5 :17 -20 )

നിവർത്തിക്കുക എന്നാൽ ചെയ്യുക എന്നാ അർദ്ധമാണുള്ളത്‌ .യേശു സ്നാനപ്പെടുവാൻ  പോയപ്പോൾ യോഹന്നാൻ വിലക്കി , അതിനു മറുപടി യേശു പറഞ്ഞത് “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.”(Mathew.3:15) നിവർത്തിക്കുക എന്നതിന് പൂർത്തീകരിച്ചു അവസാനിപ്പിക്കുക എന്നര്ദ്ധമാണ്
ഉള്ളതെങ്കിൽ സ്നാനവും നിർത്തലാക്കണം ആയിരുന്നു .

ന്യായ പ്രമാണത്തെ നീക്കനല്ല  നിവര്‍ത്തിപ്പനത്രേ  ഞാന്‍ വന്നത്  എന്ന്  പറഞ്ഞിട്ട് യേശു  വാക്ക്  മാറ്റും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല  .

പുറപ്പാടു പുസ്തകം 20 ൽ  ന്യായപ്രമാണം (പത്തു കൽപ്പനകൾ) എഴുതിയിട്ടുണ്ട് , ആ ന്യായപ്രമാണം  അനുസരിക്കണം എന്ന് പുതിയ നിയമത്തിൽ യേശുവും ശിഷ്യന്മാരും പറഞ്ഞിരിക്കുന്ന വചന  ഭാഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത് .

Old Testament New Testament
First
Commandment
പുറപ്പാടു 20:3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു  ഉണ്ടാകരുതു. ലൂക്കോസ്4:8 – യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.കൊരിന്ത്യർ 1 8:6
പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.

****************************************

Second
Commandment
പുറപ്പാടു 20:4- ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.

***************************

“അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.”Acts 15:20; 1 Corinthians 6:9-10;
Galatians 5:19-20; Ephesians 5:5
Third
Commandment
പുറപ്പാടു 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. മത്തായി5.33- കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കർത്താവിന്നു നിവർത്തിക്കേണം എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരംനിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.1 Timothy 6:1; James 2:7

*********************************

Fourth
Commandment
Exodus 20:8-11;ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.ലേവ്യപുസ്തകം19:3
നിങ്ങൾ ഓരോരുത്തൻ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
മത്തായി 24:20 – “എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ.ശബ്ബത്തിൽ എബ്രായർ അധിക ദൂരം സഞ്ചരിക്കാറില്ല ,ശബ്ബത്ത് അന്ത്യ കാലം വരെയും കാണും എന്നതിന്റെ സൂചനയാണിത് .

 യേശു ശബ്ബത്ത് ആചരിച്ചിരുന്നു .  (Mark 1:21-   , 6:2; Luke 4:31; 6:6).

Luke 4:16; 23:55-56; Acts 17:1-2; 18:4; Hebrews 4:9; 1 John 2:6

****************************

Fifth
Commandment
20:12-നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക. മത്തായി5:4
അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.കൊലൊസ്സ്യർ3:20
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.എഫെസ്യർ .6:1-“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനുംനിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു

*************************

Sixth
Commandment
Exodus .20:13-കൊല ചെയ്യരുതു മത്തായി5:21
കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.

******************************

Seventh
Commandment
Exodus 20:14-വ്യഭിചാരം ചെയ്യരുതു. Matthew 5:27-28വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.;യാക്കോബ്2:11
വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചവൻ കൊല ചെയ്യരുതു എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീർന്നു.19:18; Mark 10:11-12, 19; Luke 16:18; 18:20; Romans 7:2-3; 13:9

*******************************

Eighth
Commandment
20:15 – മോഷ്ടിക്കരുതു റോമർ13:9
വ്യഭിചാരം ചെയ്യരുതു, കൊല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു.Matthew 19:18; Mark 10:19; Luke 18:20; Romans 13:9; Ephesians 4:28; 1 Peter 4:15; Revelation 9:21

*************************************

Ninth
Commandment
Exodus 20:16;കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു. മത്തായി.19:17-ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക” എന്നു അവനോടു പറഞ്ഞു.ഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: “കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ” എന്നു പറഞ്ഞു.

******************************

10 Exodus 20:17;കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.
Deuteronomy 5:20
 പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.(റോമർക്ക്.13:13)Luke 12:15; Romans 1:29; 7:7; 13:9; 1 Corinthians 6:9-10; Galatians 5:19-21; Ephesians 5:3, 5

*******************************

മോശക്ക് ദൈവം കൽപ്പനകൾ എഴുതി കൊടുക്കുന്നതിനു മുൻപേ തന്നെ ,ദൈവ ജനം ദൈവ കൽപ്പനകൾ അനുസരിച്ചിരുന്നു .

അബ്രഹാം ദൈവ കല്പന അനുസരിച്ചിരുന്നു എന്നതാണ് .  ഉല്പത്തി.26:4 അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.

യാക്കോബിനോടു വിഗ്രഹരധനയിൽ നിന്ന് മാറാൻ ദൈവം പറയുന്നു . (Genesis 35:1-4).

എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.(Job 1:5).

താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.ഉല്പത്തി.2:3 , പുറപ്പാടു 20 ൽ ദൈവം മോശക്ക് ന്യായപ്രമാണം എഴുതിക്കൊടുക്കുന്നതിനു മുൻപേ തന്നെ പുറപ്പാടു 16-ൽ അവർ ശബ്ബത്തു ആചരിക്കുന്നതായി കാണാം .അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിൻ; പാകംചെയ്‍വാനുള്ളതു പാകംചെയ്‍വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.

കയീൻ ഉള്ളിൽ പകയും കുലപതാകവും കൊണ്ട് നടക്കുകയാണെന്ന്  മനസ്സിലായ യഹോവ പറഞ്ഞു “നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു”ഉല്പത്തി.4:7

നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാൻ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കുംആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.ഉല്പത്തി.9:5-6

ഇനി യേശു എന്ത് പറഞ്ഞു എന്ന് നോക്കൂ

മത്തായി.19:16 – അനന്തരം ഒരുത്തൻ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു , അവൻ: “എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോടു പറഞ്ഞു.

ഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: “കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു;അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ” എന്നു പറഞ്ഞു.

ഈ ഭാഗം വായിക്കുമ്പോൾ നമുക്ക് മനസിലാക്കാം യേശു പറയുന്നു ജീവനിൽ കടപ്പാൻ ആഗ്രഹിക്കുന്നു എങ്കിൽ കല്പ്പനകളെ പ്രമാണിക്ക , ഏതാണ് കല്പ്പന എന്ന് ചോദിക്കുമ്പോൾ പത്തു ന്യായപ്രമാണത്തിലെ ചില വാക്ക്യങ്ങൾ പറയുകയാണ് ചെയ്തത് .

ഇങ്ങനെയിരിക്കെ പല ക്രിസ്ത്യാനികളും ന്യായപ്രമാണം നീങ്ങിപ്പോയി ,ഇനി അനുസരിക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞു പൌലോസ് എഴുതിയ വാക്യങ്ങൾ നിരത്തുന്നുണ്ട്‌ . യേശു പറഞ്ഞതിനെ തഴഞ്ഞു പൌലോസിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നു .

ആദിയിൽ പൗലോസ് ഉണ്ടായിരുന്നു , പൗലോസ് ദൈവത്തോട് കൂടെ ആയിരുന്നു; പൗലോസ് ദൈവം ആയിരുന്നു. എന്നാണോ നിങ്ങൾ വചനത്തിൽ വായിക്കുന്നത് ? നിങ്ങൾ അങ്ങിനെ വായിക്കുന്നില്ല എങ്കിൽ എന്തിനാണ് ദൈവ വചനത്തെക്കാൾ പൗലോസിന്റെ വാക്കുകൾക്ക് പ്രാധാന്യം നെല്കുന്നത് ? കർത്താവിന്റെ ശിഷ്യനും അപ്പൊസ്തൊലനുമയ പത്രോസ് പറയുന്നത്

“അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങൾ ഇവെക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാൻ ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ. അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു. എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ,കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ. ( 2 പത്രോസ് 3: 14- 17)

ന്യു ജനറേഷൻ ബിലയാം അഥവാ “കള്ള പ്രവാചകൻ”

shrek-donkey-1

ഭാവി എന്താകും എന്നറിയാൻ ആകാംഷ  ഉള്ളവരാണ് മനുഷ്യരെല്ലാം , അതിൽ രാജവെന്നോ രാഷ്രീയക്കരെന്നൊ മത വെത്യാസം   പോലും   ഇല്ല .ഫറവോന് വിചിത്രമായ  സ്വപ്നം ഉണ്ടായപ്പോൾ ആദ്യം വിളിച്ചത് മന്ത്രവാദികളെയും ജ്ഞാനികളെയും ആണ് . പ്രവാചകന്മാർക്കും മന്ത്രവാദികൾക്കും ലക്ഷണ വിദ്യക്കർക്കും  ചരിത്രത്തിൽ അത്രയും പ്രാധാന്യം ഉണ്ട് .ഇത്  അറിയാവുന്ന കള്ള പ്രവാചകന്മാർ ഈ അവസരം പ്രയോജനപ്പെടുത്തി കാശുണ്ടാക്കുകയാണ്.

ന്യു  ജനറേഷൻ പ്രവാചകനെക്കുറിച്ച് പറയുന്നതിന് മുൻപ് ഒർജിനൽ ബിലയാം ആരാണെന്നു നാം മനസ്സിലാക്കണം .സംഖ്യ.22 – ലാണ് ബിലയമിനെ നമുക്ക് കാണാൻ കഴിയുന്നത്‌ . കള്ള  പ്രവാചകന്മാരില്‍ ഏറ്റവും കുപ്രസിദ്ധനായിരുന്നു ബിലെയാം

കാലഘട്ടത്തെക്കുറിച്ച് നോക്കാം-സംഖ്യ.22 . 

ഈജിപ്തിൽ നിന്നും സ്വാതന്ത്യം പ്രാപിച്ചു, ചെങ്കടൽ കടന്നു മരുഭൂമിൽ എത്തിയ യിസ്രായേൽ ജനം, യഹോവ അബ്രഹാമിന് കൊടുത്ത വാഗ്ദത്ത പ്രകാരം ഓരോ സ്ഥലവും പിടിച്ചെടുത്തു വരുന്ന വഴി യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി , അക്കാലത്തു മോവാബ്‌രാജാവു ബാലാക്ക് ആയിരുന്നു.അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാൻ ദൂതന്മാരെ അയച്ചു: “ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ പാർക്കുന്നു.നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഓടിച്ചുകളവാൻ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ഞാൻ അറിയുന്നു എന്നു പറയിച്ചു.മോവാബ്യമൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി കയ്യിൽ “പ്രശ്നദക്ഷിണയുമായി” ബിലെയാമിന്റെ അടുക്കൽ ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു.

ആരാണ് ബിലയാം – ബിലയാം യിസ്രായേലി  അല്ല എങ്കിലും  യിസ്രായേലിന്റെ ദൈവത്തെ അറിയാവുന്നവനും പ്രശ്നം നോക്കുന്നവനും മന്ത്രവാദിയും  ആയിരുന്നു .ഇതര ജാതികളാൽ ബെഹുമാനിക്കപ്പെട്ടവനും മറ്റുള്ളവർക്ക് വേണ്ടി കൂലിക്ക് ശപിക്കുന്നവനും ആണ് .

balaamഅങ്ങനെയിരിക്കെ മോവാബിലെ രാജാവായ ബാലക്കിനു ഒരു യുദ്ധ ഭയം യിസ്രായേലിൽ നിന്ന് ഉണ്ടായി, ബാലക്ക് തന്റെ മൂപ്പന്മാരെ വിളിപ്പിച്ചു കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ അയച്ചു .(സംഖ്യാ.22:7).പക്ഷേ “നടത്തിപ്പ് ” ഇല്ലാത്തതിനാൽ (ദൈവം അനുവതിക്കാത്തതിനാൽ ) പോയില്ല . പക്ഷെ ബാലാക്ക് കൂടുതൽ ഓഫറുകളുമായി  വന്നപ്പോൾ ((സംഖ്യാ.22:14-17) പണക്കൊതിയനായ ബിലയാം ഇറങ്ങി പുറപ്പെട്ടു പക്ഷെ  അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു(സംഖ്യാ22:22) അവന്റെ പോക്ക് മുടക്കാൻ ദൈവത്തിന്റെ ദൂതനെ അയച്ചു ,അതും ബാലാക്ക് കണ്ടില്ല .ദൂതനെക്കണ്ട കഴുത ബാലാക്കിന്റെ വഴി മുടക്കാൻ നോക്കിയപ്പോൾ ബാലക്ക് കഴുതയെ അടിച്ചു ,സഹി കെട്ട കഴുത സംസാരിച്ചു” നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു….. അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചു കൊണ്ടു നില്ക്കുന്നതു അവൻ കണ്ടു  സാഷ്ടാംഗം വീണു നമസ്കരിച്ചു.യഹോവയുടെ ദൂതൻ അവനോടു….ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്റെ വഴി നാശകരം എന്നു ഞാൻ കാണുന്നു.യിസ്രായേല്‍ മക്കള്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ആണെന്ന് തിരിച്ചറിഞ്ഞിട്ടും കൂലി കൊതിച്ച്  ബിലയം ഇറങ്ങിപ്പുറപ്പെട്ടു .

ബാലാക്കിന്റെ ആഗ്രഹപ്രകാരം ശപിക്കാൻ വന്നെങ്കിലും ദൈവത്തെ ഭയന്ന് അവരെ അനുഗ്രഹിച്ചു , ലക്ഷണവിദ്യപ്രകാരം സ്ഥലം മാറി നിന്ന് നോക്കിയെങ്കിലും അനുഗ്രഹം തന്നെ അവന്റെ വായിൽ വന്നുള്ളൂ.യിസ്രായേലിനെ ശപിക്കുവാന്‍ തനിക്ക് കഴിയാതിരുന്നപ്പോള്‍ യിസ്രായേലിനെ അസാന്മാര്‍ഗികതയിലേക്ക് നയിക്കുവാന്‍ ബാലാക്കിനെ ബിലെയാം ഉപദേശിച്ചു (സംഖ്യാപുസ്തകം4:31:16) (വെളി. 2:14).

മോവാബിലെ സ്ത്രീകൾ യിസ്രായേൽ പുരുഷന്മാരെ വശീകരിച്ചു , സംഖ്യാപുസ്തകം 25:1-യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. മാത്രമല്ല അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു….യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.യിസ്രായേലിൽ ബാധ ഉണ്ടായി , 24000 പേര് മരിച്ചു .

  ദ്രവ്യാഗ്രഹം കാരണം ബിലയാം യിസ്രായേലിനെ ഒറ്റിക്കൊടുത്തു , ഭക്തന്മാർ മരിക്കുന്നത് പോലെ മരിക്കണം എന്നാഗ്രഹിച്ച(സംഖ്യാ.23:10)ബിലയാം പിന്നീട് യിസ്രായേലികളുടെ കയ്യാൽ കൊല്ലപ്പെടുന്നതായി കാണുന്നു . യിസ്രായേൽ മക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലയാം എന്നാ പ്രശ്നക്കാരനെയും വാൾ കൊണ്ട് കൊന്നു (Joshua 13:22,സംഖ്യാപുസ്തകം 31:8 )

ഇനി ന്യു ജെനറേഷൻ   ബിലയാമിലെക്കു തിരിച്ചു വരാം

മുഖത്തു നോക്കി ഒരുപാടു കാര്യം പറയാനുണ്ട്‌ എന്ന് പറഞ്ഞു കാശു വാങ്ങി പോക്കറ്റിലാക്കി ജീവിച്ചവൻ (നന്നായി അധ്വാനിച്ചു ജീവിച്ചിരുന്നവർ പോലും ) പെന്തകൊസ്തുകാരനായി മാറിയാൽ അവിടെയുള്ള പുതിയ ബിസിനസ്സ് സാധ്യതകളെക്കുറിച്ച് മനസ്സിലാക്കി പ്രവാചകൻ ആയി മാറുന്നതും വളരെ വേഗത്തിലാണ് .അത് കഴിഞ്ഞാൽ ഓരോ വീട് തോറും പോയി പ്രവചിക്കും , 10 എണ്ണം പറയുമ്പോൾ 2, 3 എണ്ണം ശരിയാകും ,പിന്നെ ആ വീട്ടിലെ കുടുംബ ഡോക്ടർ എന്ന പോലെ കുടുംബ പ്രവാചകൻ ആയി മാറും ,

ആ വീട്ടിലെ മുഴുവൻ കാര്യങ്ങളും,കൊച്ചിന്റെ അഡ്മിഷൻ , കല്യാണം ,പുര പണി , ഗൾഫിൽ പോക്ക് അങ്ങനെ എല്ലാം ഈ പ്രവാചകൻ പറയും പോലെ മാത്രമേ ആ വീട്ടിൽ നടക്കാൻ പാടുള്ളൂ ,മറ്റൊരു പ്രവാചകനെയോ പ്രാർത്ഥനക്കാരെയോ ആ വീട്ടിൽ അടുപ്പിക്കാൻ സമ്മതിക്കില്ല .
അടുത്ത പണി ഭീഷണിയാണ് ഞാൻ പറയുന്നത് കേട്ടില്ലെങ്കിൽ നിങ്ങൾക്ക് നാശം ഉണ്ടാകും,പ്രസവത്തിനു തടസം കാണുന്നു, വീട്ടിൽ അപകട മരണം കാണുന്നു തുടങ്ങി പലതും. ഭയം കാരണം വീട്ടുകാർ ഇയാളെ സഹിക്കും , സ്തോത്രക്കാഴ്ച ,ദശാംശം ,തുടങ്ങി മാസപ്പടി മുടങ്ങാതെ കൊടുക്കണം , വീട് വിറ്റാൽ വണ്ടി വാങ്ങിയാൽ തുടങ്ങി എല്ലാത്തിനും ദശാംശം കൊടുക്കണം .

ബിലയമിന്റെ ഉദ്യോഗം 2 ആണ് ഒന്നുകിൽ അനുഗ്രഹിക്കുക അല്ലെങ്കിൽ ശപിക്കുക .അല്ലാതെ സ്വയ ബോധമില്ലാതെ താനറിയാത്ത കാര്യങ്ങൾ പ്രവചിക്കാനായിട്ടല്ല പോയത് . ഇത് തന്നെയാണ് ഇന്നത്തെ പൂരിഭാഗം പ്രവാചകന്മാരും ചെയ്യുന്നത് ,കാശിന്റെ വലിപ്പം അനുസരിച്ച് ഒന്നുകിൽ ശപിക്കും അല്ലെങ്കിൽ അനുഗ്രഹിക്കും. ആത്മീയ ഗുണ്ടകൾ ആയ ഇവരുടെ  മറ്റൊരു അടവാണ് എതിർ പ്രാർഥന , അതായത് ഒരാളുടെ അനുഗ്രഹത്തിന് എതിരായുള്ള പ്രാർഥന അല്ലെങ്കിൽ ഒരാളുടെ പ്രാർഥനക്ക് എതിരായുള്ള പ്രാർഥന .ബിലയാമിന്റെ അതെ അടവ് .അങ്ങനെ പോകുന്നു ആധുനിക ബിലയാമിന്റെ വിളയാട്ടങ്ങൾ .

വചനത്തിൽ പറയുന്നു  -“എന്റെ ജനത്തെ തെറ്റിച്ചുകളകയും പല്ലിന്നു കടിപ്പാൻ വല്ലതും ഉണ്ടെങ്കിൽ സമാധാനം പ്രസംഗിക്കയും അവരുടെ വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതുകൊണ്ടു നിങ്ങൾക്കു ദർശനമില്ലാത്ത രാത്രിയും ലക്ഷണം പറവാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാർക്കു സൂര്യൻ അസ്തമിക്കയും പകൽ ഇരുണ്ടുപോകയും ചെയ്യും…….അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവർ യഹോവയെ ചാരി: യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനർത്ഥം നമുക്കു വരികയില്ല എന്നു പറയുന്നു.”….മീഖാ3:5

നാട്ടിൽ നിന്നും വിസിറ്റിൽ എത്തുന്ന നാടൻ പ്രവാചകന്മാർ ആണ് അടുത്ത ഐറ്റം, കോമടിക്കാരും സിനിമാക്കാരും കഴിഞ്ഞാൽ ഏറ്റവും അധികം വിദേശ പര്യടനം നടത്തുന്നത് പ്രവാചകന്മാരാണ്.ഗൾഫിലും അമേരിക്കയിലും യുറോപ്പിലും ഉള്ള ദൈവ വിളിയുള്ള ആളുകൾ( ജോലിയുള്ള  ഭാര്യയുടെ ചിലവിൽ ഫുൾ ടൈം ദൈവവേല  ) ഇക്കൂട്ടരാണ് നാട്ടിൽ നിന്നും പ്രവാചകന്മാരെ ഇറക്കുമതി ചെയ്യുന്നത്,ഫുഡും താമസവും ഫ്രീ, കിട്ടുന്ന ലാഭം അവർ ഭാഗിച്ചെടുക്കും , അതാണ് തമ്മിലുള്ള ധാരണ , ഒരു പ്രവാചകൻ  പറയുന്നത് കേട്ടു “ചർച്ചിൽ പോയി പ്രസംഗിക്കുന്നതിനെക്കാൾ  ലാഭം ലേബർ ക്യാമ്പുകളിൽ പോകുന്നതാണ്, അവരാകുമ്പോൾ അറിഞ്ഞു തരും ” എന്ന് . ഇവർ വചനത്തിൽ നിന്നും അധികമൊന്നും പറയാറില്ല ,പ്രസംഗത്തിന്റെ ആദ്യ പകുതി അവർ വിസിറ്റ് ചെയ്ത സ്ഥലങ്ങളുടെ വിവരണമാണ് ,അത് കഴിഞ്ഞാൽ “ഞാനൊരു സംഭവം ആയിരുന്നു എന്നാ മട്ടിൽ  പണ്ട് അവിശ്വാസി യായിരുന്നപ്പോൾ ചെയ്ത വീരകൃത്ത്യങ്ങൾ പറയും (പലതും ശുദ്ധ നുണ ആയിരിക്കും) അത് കഴിഞ്ഞാൽ അവർ ചെയ്ത അത്ഭുത പ്രവർത്തികൾ പറയും അതിനിടയിൽ കുറെ തമാശക്കഥകൾ കുത്തി നിറയ്ക്കും (വേദപുസ്തകം വായിച്ചില്ലെങ്കിലും ഫലിത പുസ്തകങ്ങൾ വായിക്കാൻ മറക്കാറില്ല ഇവർ ) പിന്നെ സ്വയം താഴ്മ കാണിക്കുന്നതിന് വേണ്ടി ഇടയ്ക്കിടയ്ക്ക്  “വചനം ആധികാരികമായി പഠിച്ചിട്ടില്ല എങ്കിലും എളിയവനെ കർത്താവ് ഉപയോഗിക്കുന്നു ” എന്ന്  പറയും , വചനം പഠിക്കാത്തത് ഒരു എളിമയായി കാണാൻ കഴിയുമോ ? പഠിക്കാത്ത ഡോക്ടറെ നമ്മൾ വ്യജനെന്നു പറയും ഇവരെ നാം എന്ത് പറയണം !!!

നാടൻ പ്രവാചകൻ ഒന്ന് മൂക്കുമ്പോൾ ഇന്റർനാഷണൽ ആകും ,ഇനി TV യിലൂടെ ദശംശവും വഴിപാടും വാങ്ങിക്കുകയും  എണ്ണയും തുണിയും ബുക്കുമൊക്കെ വിറ്റ് ജീവിക്കുന്ന ഇന്റർനാഷണൽ  പ്രവാചകന്മാർ ,പണ്ട് വഴിയിൽ നിന്ന് ചില നോട്ടിസുകൾ കിട്ടാറുണ്ട് ,ഈ നോട്ടിസ് 100 എണ്ണം അടിച്ചു വിതരണം ചെയ്താൽ അനുഗ്രഹവും ചെയ്തില്ലെങ്കിൽ ശാപവും എന്നൊക്കെ എഴുതിയിരിക്കും ,മേമ്പൊടിയായി കുറച്ചു സാക്ഷ്യവും .അത് പോലെ ഈ ഇന്റർനാഷണൽ പ്രവാചകന്മാരും ചെയ്യാറുണ്ട് .ഒരു പ്രസംഗത്തിനു വലിയ തുകകളാണ് ഈ ഇന്റർനാഷണലുകൾ വാങ്ങിക്കുന്നത് .മാത്രമല്ല മുന്തിയ ഹോട്ടലുകളിൽ മാത്രമേ ഇന്റർനാഷ്ണലുകൾ താമസിക്കാറുള്ളൂ. വളരെ അറിവുള്ളവനെപ്പോലെ സയൻസിനെക്കുറിച്ചും മറ്റും വാചാലനാകും ,അടുത്തിടെ  ഇന്ത്യൻ ഫ്ലാഗിനെക്കുറിച്ച് പ്രസംഗിച്ച് പുലിവാല്‌ പിടിച്ച   ഇന്റർനാഷനാലിന്റെ video   കാണാം 

പഴയ നിയമം അവസാനിച്ചെന്നു അവകാശപ്പെടുന്ന ഇവർ ഏതു വചനാടിസ്ഥാനത്തിലാണ് ദശാംശം വാങ്ങിക്കുന്നത് എന്നറിയില്ല .എന്നാൽ എല്ലാപേരെയും അടച്ചാക്ഷേപിക്കുകയല്ല, ആത്മാർധത ഉള്ളവരും ഉണ്ടായേക്കും .

598897_3281795616109_1194199920_n

യിരേമ്യാവു.14:14 ,
യഹോവ എന്നോടു അരുളിച്ചെയ്തതു: പ്രവാചകന്മാർ എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.

യിരേമ്യാവു23:32
വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്കുകൊണ്ടു വ്യർത്ഥപ്രശംസകൊണ്ടും എന്റെ ജനത്തെ തെറ്റിച്ചുകളയുന്നവർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന്നു ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.

ഒരു ശുദ്രക്കരനുമായി ദൈവം ഇടപെടുമോ ?

മറ്റൊരു കഥ 1രാജക്കന്മാര്‍ 13 ല്‍ കാണാം അതിന്റെ ചുരുക്കം ഇതാണു….ഒരു പ്രവാചചകനെ ദൈവം രാജാവിനോടു പ്രവചിക്കാന്‍ അയച്ചു.. അയച്ച കാര്യം കഴിഞ്ഞു തിരിച്ചു വരുന്നത്‌ വരെ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യരുത്‌ എന്നും പറഞ്ഞു, ആ പ്രവാചകന്‍ ദൈവം പറഞ്ഞത് പോലെ ചെയ്തു മടങ്ങി വരുന്ന വഴിയില്‍ മറ്റൊരു പ്രവാചകന്‍ അദ്ദേഹത്തെ വീട്ടിലേക്ക്‌ ക്ഷണിച്ചു , അദ്ദേഹം അതു നിരസിച്ചിട്ട്‌ പറഞ്ഞു “എനിക്കു നിന്നോടുകൂടെ പോരികയോ നിന്റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവെച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല.നീ അവിടെവെച്ചു അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു, പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.അതിന്നു അവൻ: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു വരിക എന്നു ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവൻ പറഞ്ഞതോ ഭോഷ്കായിരുന്നു.അങ്ങനെ അവൻ അവനോടുകൂടെ ചെന്നു, അവന്റെ വീട്ടിൽവെച്ചു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു.അവൻ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായി.അവൻ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോടു: നീ യഹോവയുടെ വചനം മറുത്തു നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിരുന്ന കല്പന പ്രമാണിക്കാതെ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്നു അവൻ നിന്നോടു കല്പിച്ച സ്ഥലത്തു നീ മടങ്ങിവന്നു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ടു നിന്റെ ശവം നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു വിളിച്ചുപറഞ്ഞു.അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നുവേണ്ടി കഴുതെക്കു കോപ്പിട്ടുകൊടുത്തു;അവൻ പോകുമ്പോൾ വഴിയിൽ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്റെ ശവം വഴിയിൽ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു.”

വചനം പറയുന്നു“നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താൽ ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.(ആവർത്ത.13:2-) .

ദൈവത്തെ അനുസരിക്കാതെ ദാവീദിനും ശമുവേലിനും എതിരായി  നടന്ന സമയത്ത് ശൌൽ പ്രവചിച്ചതായി കാണാം  “അവൻ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകൽ മുഴുവനും നഗ്നനായി കിടന്നു. ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നു പറഞ്ഞുവരുന്നു.”(1ശമൂവേൽ.19:24-)

ശൌലിനെ നാം ആദ്യമായി കാണുന്നത് തൻറെ കഴുതയെ കളഞ്ഞു പോയി അതെവിടെ എന്ന് അറിയാൻ  ഒരു ദർശകനെ അന്വേഷിച്ചു നടക്കുന്നതാണ് , അവസാനവും ശൌൽ   ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിച്ചു നടക്കുന്നതായി  2 ശമുവേൽ 28:7 കാണാം

യേശുവിനെ അറിയാത്തവർ യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങൾ കാണിച്ചതായി  നാം വായിച്ചിട്ടുണ്ട് .

യിരേമ്യാവു .14:14   യഹോവ എന്നോടു അരുളിച്ചെയ്തതു: പ്രവാചകന്മാർ എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.

മീഖാ 3:11 അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവർ യഹോവയെ ചാരി: യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനർത്ഥം നമുക്കു വരികയില്ല എന്നു പറയുന്നു.

കള്ള പ്രവാചകനെ എങ്ങനെ കണ്ടു പിടിക്കാം

യേശു പറഞ്ഞു “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?”Mathew.7:15

എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം. (ആവർത്തനം 18:20 )

സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നമ്മുടെ വിവരങ്ങള്‍ മനസ്സിലാക്കിയതിനു ശേഷം ദൈവാത്മാവ്‌ പറഞ്ഞു എന്നു പറയുന്ന പ്രവാചാക്ന്മാരെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന ഒരു വീഡിയോ ആണ് താഴെ കൊടു ത്തിരിക്കുന്നത്‌

ഇത്രയും പറഞ്ഞതിന്റെ അര്‍ത്ഥം പ്രവചനവും പ്രവാചാകനും ഇല്ല എന്ന അര്‍ത്ഥത്തില്‍ അല്ല ,കള്ള പ്രവാചാക്ന്മാരെ സൂക്ഷിക്കുക എന്നൊരു മുന്നറിയിപ്പ് മാത്രമാണ്‌ .ദാവീദ്‌ ദൈവവചനം അനുസരിച്ചു നടന്ന കാലത്തൊന്നും നാഥാൻ പ്രവാചകന്‍ ഒരു മുന്നറിയിപ്പോ പ്രവചനമോ കൊടുക്കേണ്ടി വന്നില്ല കാരണം ദാവീദിനു  ദൈവവുമായി അടുപ്പം ഉണ്ടായിരുന്നു ഇടനിലക്കാരന്‍ അവിടെ ആവശ്യം ഇല്ലായിരുന്നു , തന്നിഷ്ടത്തിന് ജീവിച്ച ശൌലിന് ഇപ്പോഴും ഒരു പ്രവാചകൻ കൂടെ വേണമായിരുന്നു . ഇന്നും പലരും ചെറിയ കാര്യങ്ങൾക്ക് പോലും പ്രവാചകനെ അന്വേഷിച്ചു പോകാറുണ്ട് .സങ്കീർത്തനം 1 ൽ പറയുന്നു “ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ..അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും. ദൈവ വചനം അനുസരിച്ച് ജീവിച്ചാൽ ഭാവിയെക്കുറിച്ച്  പേടിക്കേണ്ട കാര്യമില്ല 

37060-donkey-shre

പൊതു ജനം കഴുത എന്നൊരു ചൊല്ല് മലയാളത്തില്‍ ഉണ്ട്‌,  തട്ടിപ്പിൽ നിന്നും നമ്മെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് തന്നെയാണ് ,ബിലയാമിന്റെ കഴുതയെപ്പോലെ ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സെമറ്റിക് ആയിരുന്ന “യാഹ്ശുവ” എങ്ങനെ ആങ്ങ്ഗ്ലോ “ജീസസ്” ആയി ?

 യേശു ആരാണ് ? എവിടെ ജനിച്ചു ?

   മനുഷ്യന്‍ എന്നുള്ള നിലയില്‍ യേശു എബ്രായ ഭാഷ സംസാരിച്ചിരുന്ന യഹൂദൻ ആയിരുന്നു .സെമിറ്റിക് വംശജൻ ആണ് ( വംശശാസ്ത്ര, ഭാഷാശാസ്ത്ര പഠനങ്ങളിൽ സെമിറ്റിക് എന്ന പദം കൊണ്ടു ഉദ്ദേശിക്കുന്നത് മദ്ധ്യപൂർവേഷ്യയിൽ ഉടലെടുത്ത ജന വിഭാങ്ങളെയാണ്,ഒരു പ്രാചീന വംശത്തിന്റെ വിവിധ ശാഖകളാണ് വിവിധ സെമിറ്റിക് ജനതകൾ. ഇവർ സംസാരിക്കുന്ന ഭാഷകളെ മൊത്തമായി സെമിറ്റിക് ഭാഷകൾ എന്ന് പറയുന്നു. അക്കാദിയൻ, അർമായിക്, ഹീബ്രു, അറബി (Akkadian, Aramaic, Hebrew, Arabic) എന്നീ ഭാഷകൾ ഈ വിഭാഗത്തിൽ പെടും.

നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവർ ജലപ്രളയത്തിന് ശേഷം സന്താന പുഷ്ടിയുള്ളവരായി ഭൂമി നിറഞ്ഞു .ശേമിന്റെ തലമുറയാണ് സെമിറ്റിക് എന്നാ വിഭാഗം.

നാം കണ്ടിട്ടുള്ള പടങ്ങളിലെല്ലാം യേശുവിന് ആംഗ്ലോ (ഇംഗ്ലീഷ്) മുഖമാണ് , ജീസസ് എന്ന  ആംഗ്ലോ പേരും , ഒരു സെമറ്റിക് മുഖമാണ് വലതുവശത്ത്‌ കാണിച്ചിരിക്കുന്നത് . യാഹ്ശുവ എന്ന പേരുള്ള സെമറ്റിക് വംശത്തിൽ പെട്ട യേശുവിന് എങ്ങനെ ആംഗ്ലോ പേരും രൂപവും വന്നു ??

File:Unlabeled Renatto Luschan Skin color map.svg

നമുക്കറിയാം  ഒരു ഏരിയയിലുള്ള  ആളുകൾക്ക് ഏകദേശം ഒരേ നിറവും രൂപ സാദൃശ്യവും
 ആയിരിക്കും .ഉദാഹരണത്തിന്  ചൈന,റഷ്യ  ഇന്ത്യയുടെ ഉത്തര ഭാഗത്തുള്ളവരും ഒക്കെ ദേശ വെത്യാസം ഉണ്ടായിരുന്നിട്ടും ഒരേ നിറവും രൂപവും ആണ് . അത് പോലെ  പശ്ചിമേഷ്യന്‍(Middle East ) പ്രദേശങ്ങളിൽ ഉള്ളവർ ഇരുണ്ട നിറമുള്ളവർ ആണ് .അവിടെയുള്ള യേശു മാത്രം വെള്ളക്കാരൻ ആകുമോ . 
546216_4588153264553_15538613_n
റോമൻ ഭരണ നേതാക്കൾ യേശുവിനെ വിശ്വസിച്ചെങ്കിലും യഹൂദന്മാരോട്  വെറുപ്പായതിനാലും(Racism /വംശീയമായ യാഥാസ്ഥിതികത്വം ) പുതിയ വിശ്വാസത്തിന് ജനപിന്തുണ കിട്ടുന്നതിനും വേണ്ടി അവരുടെ ആരാധനാ മൂർത്തിയായ സിയൂസ് രൂപ സദൃശ്യത്തിലുള്ള വിഗ്രഹങ്ങൾ ഉണ്ടാക്കി .
റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റ ന്‍റ്റയിന്‍ (Constantine) 312 -ല്‍ ക്രിസ്ത്യാനി ആയി മാറി .
(പൂര്‍ണ്ണമായും അല്ല ) . അദ്ദേഹത്തിന്റെ കാലത്ത് ക്രിസ്തു മതം റോമ സാമ്രാജ്യത്തിന്റെ പ്രധാന മതമായി അംഗീകരിച്ചു ,പക്ഷെ   ക്രിസ്ത്യാനി ആയിരിക്കെ സൂര്യ ദേവനായ സിയുസിനെ  ആരാധിക്കുകയും, .സിയൂസിന്‍റെ പുത്രനായ അപ്പോളോ ഭൂമിയില്‍ അവതരിച്ചതാണ് യാഹ്ശുവ എന്ന്   കോണ്‍സ്റ്റ ന്‍റ്റയിന്‍  വിശ്വസിക്കുകയും ചെയ്തു  .അങ്ങനെ ക്രിസ്തുമതം ജാതീയ  അടിസ്ഥാനത്തിലാണ്  കോണ്‍സ്റ്റ ന്‍റ്റയിന്‍  കെട്ടിപ്പൊക്കിയത്  .
യെഹൂദന്മാരെ വെറുത്തിരുന്ന  കോണ്‍സ്റ്റ ന്‍റ്റയിന്‍ യെഹൂദ  ബന്ധമില്ലത്ത  ഒരു പുതിയ  മതം ഉണ്ടാക്കാനാണ്  ശ്രമിച്ചത്‌ .അതിന്റെ ഭാഗമായി യാഹ്ശുവ  യുടെ പേര്  ”ഇ- സിയൂസ് ” ( IE-ZIUS ) എന്നാക്കി   മാറ്റി , ഇതിനു വാഴ്ത്തപ്പെട്ട  സിയൂസ് എന്നാണ് അര്‍ഥം .മറ്റു പല മാറ്റങ്ങളും കൊണ്ട് വന്നു , അത് നമുക്ക് വിശദമായി മറ്റൊരു അധ്യായത്തില്‍ പഠിക്കാം ..
അങ്ങിനെയാണ്   രക്ഷകനായ ദൈവം എന്നര്‍ത്ഥമുള്ള  യാഹ് ഷുവ എന്ന നാമം  ഒരു അര്‍ത്ഥവും ഇല്ലാത്ത ജീസസ് (ഈശോ ) എന്ന നാമമായി മാറിയത് .
പേരും അർഥവും
യാഹ് = ദൈവം    ഷുവ = രക്ഷകന്‍
“യാശുവ” “യേശുവ” “യോശുവ” എന്നിങ്ങനെ ഉച്ചരിച്ചിരുന്നു .
ഹീബ്രു ഭാഷയില്‍ പേരിടുമ്പോള്‍ അര്‍ത്ഥത്തിനു വളരെ പ്രാധാന്യമുണ്ട് , ബൈബിള്‍ നോക്കൊമ്പോള്‍ നമ്മുക്ക് മനസിലാക്കാം , പേരിലെ അർത്ഥത്തിന്‌ ദൈവം വളരെ പ്രാധാന്യം കല്പിച്ചിരുന്നു
സാധാരണക്കാരനായിരുന്ന അബ്രഹാമിനെ ഭാവിയില്‍ ബഹുജാതികളുടെ പിതാവാക്കും എന്ന് അരുളിചെയ്തപ്പോള്‍ അതിനനുസരിച്ച് അവന്‍റെ പേര് കൂടെ മാറ്റി യിരിക്കനമെന്നും  ആ പേര് ബഹു ജാതികളുടെ പിതാവ് എന്നര്‍ത്ഥം വരുന്നത് ആയിരിക്കന്നമെന്നും ദൈവം വളരെ ശ്രദ്ധിച്ചു .(Genesis.17:5)
 യാക്കോബിനെ(കുതികാല്‍ പിടിക്കുന്നവന്‍ ) ദൈവം യിസ്രായേല്‍ (ദൈവത്തിനെ പ്രഭു/ ദൈവത്തോട് മല്ലു പിടിക്കുന്നവന്‍ ) എന്ന് വിളിച്ചു .ദൈവം മാത്രമല്ല എബ്രയെരെല്ലാം പേരിലെ അര്‍ത്ഥത്തിനു പ്രാധാന്യം കൊടുത്തിരുന്നു ,സാഹചര്യങ്ങള്‍ക്കും  അനുഭവങ്ങള്‍ക്കും അനുസരിച്ച് പേരിട്ടിരുന്നു .

അങ്ങനെയാണെകിൽ യാഹ്ശുവ എന്നാ പേര് പരിഭാഷപ്പെടുത്തിയപ്പോൾ ജീസസ് എന്നായോ ?

രണ്ടു രീതിയിലാണ് പേര് പരിഭാഷപ്പെടുത്തുന്നത് ,

  1. പേരിലെ അര്‍ഥം മനസ്സിലാക്കി പരിഭാഷപ്പെടുത്താം(അഭിഷേക്  =  Anointed) ,
  2. പേര് അതുപോലെ മറ്റു ഭാഷയിലെ അക്ഷരത്തില്‍ എഴുതാം (അഭിഷേക് = Abhishek )
  • ഹല്ലേലൂ  ( സ്തുതി)  +

യാഹ (ദൈവത്തിന്റെ പേര് ) =  ഹല്ലേലൂയാഹ /ഹല്ലേലുയ ( ദൈവത്തിനു സ്തുതി)

                       യാഹ  (ദൈവം ) +   ഷുവ (രക്ഷകന്‍) = യാഹ്ഷുവ ( രക്ഷകനായ ദൈവം)

യാഹ്ശുവ  എന്നതാണ് കർത്താവിന്‍റെ  യഥാര്‍ത്ഥ പേര് , ജീസസ് എന്ന പേരിനു അര്‍ഥം ഒന്നും ഇല്ല .
കാരണം  ജീസസ് എന്ന  പേര് ഹിബ്രു അല്ല ,ഇംഗ്ലീഷും അല്ല ,അത് ഗ്രീക്കില്‍  നിന്നും English- ലേക്ക് വന്ന    തെറ്റായ പുനപരിഭാഷയാണ്
ഹിബ്രുവില്‍  നന്നും  യാഹ്ശുവ /യേശുവ  ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ഗ്രീക്കില്‍ “ശ്”  എന്ന അക്ഷരം ഇല്ലായിരുന്നു .
അതിനാല്‍  “ഇ- സിയൂസ് ” ( IE-ZIUS ) എന്നായി മാറി ഇതിനു വാഴ്ത്തപ്പെട്ട  സിയൂസ് എന്നാണ് അര്‍ഥം
(Hail Zeus )  .
ഏകദേശം  400 AD  ആയപ്പോള്‍ ലാറ്റിന്‍ ഭാഷ ക്രിസ്ത്യാനികളുടെ പ്രധാന ഭാഷയായി മാറി .അപ്പോള്‍ ഗ്രീക്കില്‍ നിന്നും ലാറ്റിന്‍ ഭാഷയിലേക്ക്   ” ഇ- സിയൂസ് ” ”  പരിഭാഷപ്പെടുത്തിയപ്പോള്‍”ഇസൂസ് ”   എന്നായി മാറി .

 ഇനി ഇംഗ്ലീഷില്‍  പരിഭാഷപ്പെടുത്തിയ   കഥ

പതിനഞ്ചാം നൂറ്റാണ്ട് വരെ ഇംഗ്ലീഷില്‍ “J” എന്ന ഉച്ചാരണം ഇല്ലായിരുന്നു, 24 അക്ഷരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു ,അന്ന് മശിഹയെ ഇംഗ്ലീഷ്കാര് എന്തു വിളിച്ചു ?
“J“അക്ഷരത്തിനു I യുടെയും  Yയുടെയും  ശബ്ദമാണ് നല്‍കിയിരുന്നത് . അതുകൊണ്ടാണ് ഇംഗ്ലീഷില്‍  ”Hallelujah” എന്നെഴുതുകയും “Halleluyah”  എന്ന് വായിക്കുകയും ചെയ്യുന്നത്
പതിനഞ്ചാം നൂറ്റാണ്ടില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ അവര്‍  യ (Y/i)  എന്ന ശബ്ദം വേണ്ടിടത്ത്  എല്ലാം J എന്ന അക്ഷരം ഉപയോഗിച്ചു
Jacob  എന്ന് എഴുതുകയും  yacob (യാക്കോബ്)  എന്ന് വായിക്കുകയും ചെയ്തിരുന്നു ,അതുപോലെ അന്ന് മശിഹയെ ഇംഗ്ലീഷ്കാര് Jesus എന്ന് എഴുതുകയും IESUS  എന്ന് വായിക്കുകയും ചെയ്തിരുന്നു
 അഞ്ഞൂറോളം  വര്‍ഷങ്ങള്‍ കൊണ്ടാണ്  ജെ  എന്ന ഉച്ചാരണം J ക്ക് ലഭിക്കുന്നത് ,ഈ മാറ്റം വന്നപ്പോള്‍ പുതിയ ഉച്ചാരണ വെത്യാസം അനുസരിച്ച് അക്ഷരം  മാറ്റി എഴുതിയില്ല .
ഉദാഹരണം :
യാക്കോബ്   =    ജേക്കബ്‌ (Jacob)
യൊസെഫ് =  ജോസെഫ് (Joseph)
യോശുവ   =  ജോഷുവ (Joshua)
അങ്ങനെ യാഹ്ശുവ (Hebrew )  എന്നാ പേര്    ഇ- സിയൂസ് ” ( Greek )  ഇസൂസ് (Latin) →  ഈസസ് ( Elizabethan era English)→ ജീസസ്( ഈശോ ) (Modern English )എന്ന് മാറാനുള്ള ഒരു കാരണം ഇതാണ് .
അപ്പോള്‍ ഒരു സംശയം തോന്നാം ,പഴയ നിയമ പുസ്കത്തില്‍ യാഹ്ശുവ എന്നാ പേരിനു സാമ്യമുള്ള യോശുവ എന്ന പേരുണ്ട് രണ്ടിന്‍റെയും അര്‍ഥം ഒന്നാണ് , ആ പേര് പരിഭാഷപ്പെടുത്തിയപ്പോള്‍  ജോഷുവ ആയി മാറി എന്ത് കൊണ്ട് ഈസസ് ആയി മാറിയില്ല .
സിയൂസ് ദേവന്റെ പേരിൽ  കർത്താവ് അറിയപ്പെടെണം എന്ന് ഗ്രീക്ക് മത നേതാക്കന്മാര്ക്ക് നിർബന്തം ഉണ്ടായിരുന്നു .
“J(I)esus Christ”
അറിവില്ലാതെ നാം പറയുന്നത് ദൈവം ക്ഷേമിക്കും , പക്ഷെ എല്ലാം മനസ്സിലാക്കിയതിനു ശേഷവും “ഞാന്‍ ജീസസ് എന്ന് പറഞ്ഞാല്‍ കേള്‍ക്കില്ലേ? ”  അതിനിപ്പോള്‍ എന്താ ? തുടങ്ങിയ മുട്ട് ന്യായങ്ങള്‍  പറഞ്ഞാല്‍ അതിനു ഉത്തരമില്ല !!!!
പേരിലെന്തിരിക്കുന്നു എന്നാണെങ്കില്‍ , നാമെന്തിനു പ്രാര്‍ത്ഥിച്ചു അവസാനിപ്പിക്കുമ്പോള്‍ ”യേശുവിന്റെ നാമത്തില്‍ ചോദിക്കുന്നു കേള്‍ക്കേണമേ കര്‍ത്താവേ ” എന്ന് പറയുന്നു ?
അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.സങ്കീർത്ത.91:14
ഫൊക്സ് ന്യൂസിൽ (Fox News )ഇതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും അതിൻറെ വിശദീകരണവും നടക്കുന്നുണ്ട് അതാണ് താഴെ കൊടുത്തിരിക്കുന്ന video

അത്ഭുത ബാലന്മാർ

ഒരു കുട്ടി നടത്തുന്ന Commercial talk ആണ്  ആദ്യത്തെ video ,  രണ്ടാമത്തെതു  ഒരു പെന്തകോസ്ത് പ്രസംഗവും .രണ്ടിനും ഒരു സാധാരണക്കാരന്‌ മനസ്സിലാക്കാൻ കഴിയുന്ന കാര്യം . ആ കുട്ടികളുടെ സംസാരിക്കാനും മുതിർന്നവരെ അനുകരിക്കാനുമുള്ള കഴിവ് ആണ് .

പക്ഷെ പെന്തകൊസ്തു പ്രസംഗം മാത്രം പരിശുദ്ധത്മാവ് നയിച്ചതും അത്ഭുത ബാലനും ഒക്കെ ആയി മാറുന്നു .ഇത് പോലെ ഒരു കുഞ്ഞു, രാഷ്ടീയം പ്രസംഗിച്ചാൽ അവനെ നമ്മൾ മന്ത്രിയാക്കാൻ മുതിരാറില്ല ,ശബ്ദമൊക്കെ മാറ്റി “ഒരു അല്ലെലുയ പറഞ്ഞാട്ടെ ” എന്നൊക്കെ വല്യപ്പച്ചനെ അനുകരിച്ചു സംസാരിച്ചാൽ അവൻ അത്ഭുത ബാലനോ ദൈവ ദാസനോ ഒക്കെ മാറാനും കാശുണ്ടാക്കാനും അധിക സമയം വേണ്ട . അമേരിക്കയിൽ ഇത് പോലെ മിമിക് കാണിക്കാൻ കഴിവുള്ള കുഞ്ഞിനെ പാസ് റ്റരായി ഓടിനേശൻ ചെയ്തു .

പെന്തകൊസ്തുകാർ മാത്രമല്ല മറ്റു മതങ്ങളിലും ഈ പ്രവണതയുണ്ട് , കൊച്ചു സന്യാസിമാർ, ലക്ഷണം പറയുന്നവർ , പ്രഭാഷകർ , അത്ഭുത ബാലന്മാർ .കാശുണ്ടാക്കാനുള്ള ഒരു മാർഗ്ഗം ആണിതെന്നു മനസ്സിലാക്കുന്ന ഈ കുഞ്ഞുങ്ങൾ ഭാവിയിൽ എന്താകും എന്ന് ഊഹിക്കാവുന്നതെയുള്ളു .

ക്രിസ്മസ്

ക്രിസ്മസ്

ക്രിസ്മസ് വിശ്വാസിയും അവിശ്വാസിയും ദൈവമില്ലാത്തവനും എല്ലാരും ആഘോഷിക്കാറുണ്ട് . ക്രിസ്മസിന് ക്രിസ്മസ് ട്രീ , ക്രിസ്മസ് പപ്പാ , നക്ഷത്രം അങ്ങനെ ഒരു കൂട്ടം ആചാരങ്ങൾ ഉണ്ട് .

ക്രിസ്മസ് പപ്പാ യേശുവിന്റെ ആരാ ? ക്രിസ്മസ് ട്രീയും യേശുവിന്റെ ജനനവും തമ്മിലെന്താ ബന്ധം ?എന്നാണ് യേശു ജനിച്ചത് ?

പുതിയ നിയമത്തിൽ ഒരിടത്തും തിയതി എഴുതിയിട്ടില്ല ,
പലരും പല കണക്കുകൾ ആണ് പറയുന്നത് , March 28 ,November 18,September 11….അക്കാലത്തുണ്ടായിരുന്ന രാജാക്കന്മാരുടെ കാലം കണക്കാക്കിയാണ് ഈ തിയതികൾ അനുമാനിച്ചത്

എങ്ങനെയാണ് ഡിസംബർ 25 യേശുവിന്റെ ജനന തിയതിയായി മാറിയത് ?

നാലാം നൂറ്റാണ്ടുവരെ റോമാക്കാരുടെ ഔദ്യോഗിക മതമായിരുന്ന സോൾ ഇൻവിക്റ്റസ്‌. സോൾ ഇൻവിക്റ്റസ്‌ എന്നാൽ മറഞ്ഞിരിക്കുന്ന സൂര്യൻ. ശൈത്യകാലത്ത്‌ ഇവർ സൂര്യദേവന്റെ പുനർജനനം ആഘോഷിച്ചു. റോമൻ അന്യമതക്കാർ(Roman pagans) ഡിസംബർ 17 മുതൽ 25 വരെ അതിഭോഗ മഹോത്സവം (Saturnalia)ആഘോഷിച്ചിരുന്നു , അതായതു അനിയന്ത്രിതമായ ഉല്ലാസകോലാഹലം …ആ ദിവസങ്ങളിൽ നിയമവിരുദ്ധമായി ജീവിക്കാം .ഗ്രീക്ക് എഴുത്തുകാരനായ ലുസിയാൻ ഇതിനെക്കുറിച്ച്‌ എഴിതിയിട്ടുണ്ട് .തുണിയുടുക്കാതെ  ഓരോ വീട് തോറും പാട്ട് പാടി കയറിയിറങ്ങും . ,നിരപരാതികളായ മനുഷ്യരെ തിരഞ്ഞെടുത്തു പീഡിപ്പിച്ചു കുരുതി കൊടുക്കുകയും ,ലൈംഗികമായ അരാജകത്വം (അഴിഞ്ഞാട്ടം ) നടത്തുകയും ചെയ്യും .

ക്രിസ്തുമത വിശ്വാസം സ്വീകരിക്കുന്നതുവരെ കോൺസ്റ്റ്ന്റൈൻ ചക്രവർത്തിയും സോൾ ഇൻവിക്റ്റസ്‌ ആചാരങ്ങളാണ്‌ പിന്തുടർന്നത്‌. എന്നാൽ അദ്ദേഹത്തിന്റെ മതം മാറ്റത്തോടെ റോമൻ സാമ്രാജ്യത്തിലും അതിന്റെ സ്വാധീന മേഖലകളിലും ക്രിസ്തുമതം വ്യാപകമായി. ക്രിസ്തുമതം സ്വീകരിച്ചെങ്കിലും റോമാക്കാർ തങ്ങളുടെ പഴയ ആചാരങ്ങൾ മിക്കവയും നിലനിർത്തി. റോമൻ ആധിപത്യത്തിൻകീഴിലായ ക്രിസ്തുമതവും ഈ ആഘോഷങ്ങൾ പിന്തുടർന്നു.  ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു , നാലാം നൂറ്റാണ്ടിൽ  ഈ ആഘോഷം അല്പം വെത്യാസം വരുത്തി ക്രിസ്ത്യാനികൾക്കും ആഘോഷിക്കാം എന്ന് മത നേതാക്കൾ സമ്മതിച്ചതോടെ കൂട്ടമായ മതപ്രിവര്ത്തനം ജാതികളിൽ(pagans) ഉണ്ടായി .25 ഡിസംബർ യേശു ജനിച്ച ദിവസമായി തീരുമാനിച്ചു .ക്രിസ്ത്യാനികൾ യഹൂദരെ ഈ സമയത്ത് പീഡിപ്പിച്ചു നഗ്നരാക്കി കൊന്നിരുന്നു . യഹൂദ  സ്ത്രീകൾ ലൈഗികമയി പീഡിപ്പിക്കപ്പെട്ടു .

പേഗൻ പാരമ്പര്യങ്ങളുടെ പിന്തുടർച്ചയായതിനാൽ 1800 വരെ പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങൾ ഡിസംബർ 25 ക്രിസ്തുവിന്റെ പിറവിത്തിരുന്നാളായി ആചരിച്ചിരുന്നില്ല. ഇന്നും ഇക്കാരണത്താൽ ക്രിസ്തുമസ്‌ ആഘോഷിക്കാത്ത പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങളുണ്ട്‌.

ക്രിസ്മസ് ആഘോഷങ്ങളുടെ ഉറവിടം

ക്രിസ്മസ് ട്രീ –

നോഹയുടെ കൊച്ചു മകനായ നിമ്രോദ്  ദൈവത്തിൽ  നിന്ന് അകന്നു ലൂസിഫറിനെപ്പോലെ ദൈവത്തോട് മത്സരിച്ചു . പിന്നീടു അവൻ നോഹയുടെ മൂത്ത മകനായ  ശേമിന്റെ കയ്യാൽ കൊല്ലപ്പെട്ടു .അതിനു ശേഷം നിമ്രോടിന്റെ ഭാര്യ അസ്തരോത്ത് (ishtar)അവിഹിത ബന്ധത്തിൽ ഉണ്ടായ തമ്മൂസ് നിമ്രോദിന്റെ പുനർജ്ന്മാമാനെന്നു പറഞ്ഞു .

 എന്നാൽ തമ്മുസ് ഒരു വലിയ പന്നിയുടെ അക്രമത്തിൽ കൊല്ലപ്പെട്ടു , തമ്മുസ് കൊല്ലപെട്ടപ്പോള്‍ അവന്‍റെ രക്തം നിത്യ വസന്ത ചെടിയുടെ തണ്ടില്‍ വീണെന്നും ഒരു രാത്രി കൊണ്ട് അത് വലിയ വൃക്ഷമായെന്നും അങ്ങനെ ആ ചെടി ഇനി മുതല്‍ വിശുദ്ധ വൃക്ഷം ആണെന്നും തമ്മുസിന്റെ അമ്മയായ അസ്തരോത്ത് ( സെമിരമിസ്)പഠിപ്പിച്ചു, ആ ചെടിയെ അലങ്ക്കരിക്കാനും ആരാധിക്കാനും തുടങ്ങി .
യേശു ജനിക്കുന്നതിനും മുൻപേ  യിരേമ്യാവു മരത്തെ അലങ്കരിക്കുന്നതിനും ആരാധിക്കുന്നതിനും എതിരെ സംസാരിച്ചിട്ടുണ്ട് .യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുതു; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ടു ഭ്രമിക്കരുതു; ജാതികൾ അല്ലോ അവ കണ്ടു ഭ്രമിക്കുന്നതു.ജാതികളുടെ ചട്ടങ്ങൾ മിത്ഥ്യാമൂർത്തിയെ സംബന്ധിക്കുന്നു; അതു ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു….യിരേമ്യാവു.10:1  അന്നേ ഈ ദുരാചാരം നിന്നിരുന്നു എന്നതിന് തെളിവാണിത് .
കൂടുതൽ പേരെ ക്രിസ്ത്യാനികളാക്കുന്നതിനു വേണ്ടി മറ്റു മതസ്ഥരുടെ ആചാരങ്ങളും ക്രിസ്ത്യാനികൾ അനുവതിച്ചു , അതിന്റെ ഫലമായി റോമൻ അന്യജാതിക്കാർ അതിഭോഗ മഹോത്സവം (Saturnalia) കൊണ്ട് വന്നത് പോലെ Asheira cult എന്ന വിഭാഗക്കാർ വൃക്ഷ ആരാധനയും ക്രിസ്തീയ ആചാരത്തിലേക്ക്  കൊണ്ട് വന്നു .

സാന്താ അപ്പൂപ്പൻ

തമ്മുസിന്‍റെ  ജന്മദിനമായ  ഡിസംബര്‍ 25-ന്  ,നിമ്രോദ് നിത്യ വസന്ത ചെടിയുടെ അടുത്തു വന്നു സമ്മാനങ്ങള്‍ തരുമെന്ന് അവര്‍ വിശ്വസിച്ചു .സാന്തയുടെ തുടക്കം അവിടെ നിന്നാണ് …

Icon c 1500 St Nicholas.JPGനാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ്‌ നികോളാസ് എന്ന പുണ്യാളന്റെ  പേരിന്റെ ഡച്ച്‌ നാമമാണ് സാന്ത ക്ലോസ്. നികോളാസ് ടർക്കിയിൽ 270 CE യിൽ ജനിച്ചു . മയിറയിൽ ബിഷപ്പ് ആയിരുന്ന അദ്ദേഹം  ജീവിതകാലത്ത് തന്റെ ചുറ്റുമുള്ള അവശരേയും ദരിദ്രരേയും കയ്യും കണക്കുമില്ലാതെ അദ്ദേഹം സഹായിച്ചു. കുട്ടികൾക്കും പാവപ്പെട്ടവർക്കുമെല്ലാം അവരറിയാതെ തന്നെ അദ്ദേഹം സമ്മാനങ്ങൾ കൊടുത്തിരുന്നു, അദ്ദേഹത്തിന്റെ മരണ ദിവസമായ . ഡിസംബർ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ തിരുന്നാൾ കൊണ്ടാടുന്നത്. ഈ തിരുന്നാൾ തലേന്ന് സായാഹ്നത്തിൽ നിക്കോളസ് പുണ്യവാൻ ഓരോ വീട്ടിലും എത്തി നല്ലവരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുമെന്നാണ് വിശ്വാസം.ഡച്ചുകോളനികളിലൂടെ ഈ രീതി സാർവദേശീയമാവുകയും ചെയ്തു.  ഇന്ന് സാന്റാക്ലോസ്‌ അപ്പൂപ്പൻ, ക്രിസ്തുമസ്‌ പപ്പാ, അങ്കിൾ സാന്റാക്ലോസ്‌ എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു.പത്തൊമ്പതാം നൂറ്റാണ്ടിൽ കത്തോലിക്ക പ്രഘ്യപിച്ച ഏക വിശുദ്ധൻ ഇദ്ദേഹമായിരുന്നു.

നിക്കോളസിന്റെ അർഥം വീരൻ/ബലവാൻ എന്നൊക്കെയാണ് , നിമ്രോദ് ആയിരുന്നു ഭൂമിയിലെ ആദ്യത്തെ വീരൻ

Nimrod-colour. ആംഗ്ലോ-അമേരിക്കൻ വിശ്വാസമനുസരിച്ച്‌ ക്രിസ്തുമസ്‌ തലേന്ന് പാതിരാത്രിയിൽ ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിലാണ്‌ സാന്റാക്ലോസ്‌ എത്തുന്നത്‌.നിമോടിന്റെ പ്രിയപ്പെട്ട മൃഗം മാൻ തന്നെയാണ് .

ഒരോവീടുകളുടെയും ചി മ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങൾ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ്‌ തലമുറകളായി നിലനിൽക്കുന്നത്‌. അതുകൊണ്ടുതന്നെ ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികൾ പ്രചാരത്തിലുണ്ട്‌. സാന്റാക്ലോസ്‌ അപ്പൂപ്പൻ ക്രിസ്തുമസ്‌ തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ്‌ മതാപിതാക്കൾ കുട്ടികൾക്ക്‌ ക്രിസ്തുമസ്‌ സമ്മാനങ്ങൾ നൽകുന്നത്‌.സൂര്യ ദേവനായ നിമ്രോദ് പ്രകാശ നാളത്തിലൂടെ വരും എന്ന് വിശ്വസിക്കപ്പെട്ടിരുന്നു .

ഇനി മുതൽ ക്രിസ്മസ് ആഘോഷിക്കൊമ്പോൾ ഒന്ന് ഓർക്കണം നിങ്ങൾ നിമ്രോദിനെയാണ് സ്വാഗതം ചെയ്യുന്നത് ആരാധിക്കുന്നത് .
വചനപ്രകാരം എന്നായിരിക്കാം യേശു ജനിച്ചത് ?

അതിനു ഇംഗ്ലീഷ് കലണ്ടർ അല്ല നോക്കേണ്ടത് ഹീബ്രു കലണ്ടർ ആണ് , കാരണം യേശു ജനിച്ചത് അവിടെയാണല്ലോ .യേശുവിനെ മറിയം ഗർഭം ധരിച്ച കാലഘട്ടത്തിൽ അബിയ കൂറിന്റെ ക്രമപ്രകാരം സെഖര്യാവ് പുരോഹിതൻ ആയിരുന്നു .  എന്താണ് ഈ കൂറ് , അതിന്റെ പ്രാധാന്യം ?

1 ദിനവൃത്താന്തം 24:1-4  ൽ  അഹരോന്റെ മക്കളെ 24 കൂറുകളായി തിരിക്കുന്നത് നമുക്കു കാണാം . ദിനവൃത്താന്തം 28:13-ൽ ദാവീദു രാജാവ്‌ അതിന്റെ പ്ലാൻ ഉണ്ടാക്കുന്നതായി കാണാം .

1Chronicle.28.13

യഹൂദ കലണ്ടർ ആരംഭിക്കുന്നത് വസന്തകാലമായ നിസാൻ മാസത്തിലാണ് .1 ദിന .24:7 പ്രകാരം ഒന്നാമത്തെ ചീട്ടു വീണത്‌ യ്ഹോയരീബിനു ആണ്, അവർ 7 ദിവസം പുരോഹിത്യം വഹിക്കേണം .രണ്ടാമത്തെ ആഴ്ച യെദയവിനും, മൂന്നാമത്തെ ആഴ്ച പെസഹ ആയതിനാൽ എല്ലാവരും ഒരുമിച്ചു ഉണ്ടായിരിക്കേണം .ആയതിനാൽ മൂന്നാമത്തെ ചീട്ടു വീണ ഹാരീം നാലാമത്തെ ആഴ്ച പൗരൊഹിത്യം വഹിക്കേണം .പത്താമത്തെ ആഴ്ച പെസഹയും ശാവോത്തും (കൊയ്ത്തിന്റെ പെരുന്നാൾ ) ആയതിനാൽ  എട്ടാമത്തെ ചീട്ടു വീണ അബിയാവിന്റെ കൂറിൽ ഉള്ളവരായിരിക്കും പൌരോഹിത്യം വഹിക്കേണ്ടത്‌ . ഇങ്ങനെ ഓരോരുത്തരും മാറി വരുമ്പോൾ ഓരോ കൂറുകാർക്കും 2 പ്രാവശ്യം വീതം പൌരോഹിത്യം വഹിക്കാൻ അവസരം ലഭിക്കും .

യേശുവിന്റെ ചാർച്ചക്കാരനായ യോഹന്നാനെ എലിസബത്ത് ഗർഭം ധരിച്ചത് സിവാൻ മാസം പകുതിയോടെയാകണം( മെയ്‌/ ജൂണ്‍)അങ്ങനെയാണെങ്കിൽ  40 ആഴച്ചക്ക് ശേഷം നിസാൻ 15 പെസഹ സമയത്താണ് ജനിച്ചത്(ലൂക്ക്.1:15,1 ദിനവൃത്താന്തം 24:10)യേശുവിനെ മറിയം ഗർഭം ധരിച്ചത് എലിസബെത്തിനും 6 മാസത്തിനു ശേഷമാണു കിസ്ലെവ് മാസം ( Nov/Dec ).ജനിച്ചത് 40 ആഴ്ചക്ക് ശേഷം സുക്കൊത്ത് (കൂടാര പെരുന്നാൾ )പെരുന്നാളിന്റെ സമയത്താണ്  തിഷ്റി മാസത്തിൽ.

എന്താണ് സുക്കൊത്ത് ? അതിന്റെ പ്രത്യേകത ?

യഹോവ യിസ്രായേൽ ജനത്തിനു 7 ഉത്സവങ്ങൾ ആചരിക്കാനുള്ള കല്പ്പന കൊടുത്തു . അതെല്ലാം തന്നെ അവരുടെ ജീവിതത്തിൽ സംഭവിച്ചതിന്റെ ഓർമ്മ പുതുക്കലും നന്ദിപ്രകടനവും മാത്രമായിരുന്നില്ല ,വരാനിരിക്കുന്ന ദൈവിക പദ്ധതികളുടെ പ്ലാനും കൂടെ ആയിരുന്നു .

7 ഉത്സവവും അതിന്റെ പൂർത്തീകരണവും ചുവടെ ചേർത്തിരിക്കുന്നു

1.പെസഹ യേശു നമ്മുടെ പെസഹ കുഞ്ഞാടായി
2.പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ജീവന്റെ അപ്പമായ അവന്റെ ശരീരം ജീർണിച്ചില്ല
3. ആദ്യ ഫലപ്പെരുന്നാൾ അവൻ മരിച്ചരിൽ നിന്ന് ആദ്യ ഫലമായി ഉയിർത്തു
4. കൊയ്ത്തിന്റെ പെരുന്നാൾ കർത്താവ് തന്റെ പരിശുധത്മാവിനെ അയച്ചു
5. കാഹള പെരുന്നാൾ കർത്താവിന്റെ രണ്ടാം വരവിൽ നാം കേൾക്കാൻ കാത്തിരിക്കുന്ന കാഹള ശബ്ദം
6. പാപ പരിഹാരം പെരുന്നാൾ കുത്തിയവങ്കലേക്ക് നോക്കുന്ന ദിവസം.ജീവ പുസ്തകം ,  ന്യായവിധി
7.കൂടാര പെരുന്നാൾ ആയിരമാണ്ട് വാസം

ലേവ്യ.23:42-ഞാൻ യിസ്രായേൽ മക്കളെ മിസ്രയിം ദേശത്തു നിന്ന് കൊണ്ട് വന്നപ്പോൾ അവരെ കൂടാരത്തിൽ പാർപ്പിച്ചു എന്നത് നിങ്ങളുടെ സന്തതികൾ അറിവാൻ 7 ദിവസം കൂടാരങ്ങളിൽ പാർക്കേണം.

ഈ  ഉത്സവം ഇന്ന് വരെയും യിസ്രായേൽ ആചരിക്കുന്നു . ഇതാണ് സുക്കൊതിന്റെ (SUKKOT)കൂടാരത്തിന്റെ  മാതൃക.

യേശു ജനിച്ച തൊഴുത്തും സുക്കൊത്തു കൂടാരവും കാഴ്ചയിൽ വളരെ സാമ്യമുണ്ട്‌ . യേശു കാലിത്തൊഴുത്തിൽ  ജനിക്കേണ്ടി വന്നത്  കൂടാരപ്പെരുന്നാൾ ആയതിനാൽ ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .

“വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. “ (John 1:14).ഇവിടെ പാർത്തു എന്നത് ഗ്രീക്കിൽ കൂടാര വാസം ചെയ്തു എന്നർത്ഥം

കർത്താവിന്റെ രാജത്വത്തിന് ശേഷം ആഘോഷിക്കുന്ന ഒരേയൊരു ഉത്സവം സുക്കൊത്ത്(കൂടാരപ്പെരുന്നാൾ ) ആണ് .

സെഖര്യ.14:16- എന്നാൽ  യെരുശലെമിന് നേരെ വന്ന സകല ജാതികളും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്ക്കരിപ്പാനും കൂടാരപ്പെരുന്നാൽ ആചരിപ്പാനും ആണ്ടു തോറും വരും .(Zechariah 14:16).

.ഉത്സവങ്ങൾപൂർത്തീകരിച്ചത് അതെ ഉത്സവ ദിവസത്തിൽ ആയിരുന്നു ,കർത്താവിന്റെ ആദ്യ വരവ് കൂടാര പെരുന്നാളിന്റെ അന്ന് ആയിരുന്നതിനാൽ രണ്ടാം വരവും അങ്ങനെ ആകാൻ സാധ്യത കൂടുതൽ ആണ് . എന്തായാലും അത് നിമ്രോദിന്റെ ദിവസമായ  ഡിസംബർ 25 അല്ല . കൂടാരപ്പെരുന്നാൽ ദിവസമായ  sept അവസാനം മുതൽ oct ആദ്യ ആഴ്ചയിൽ ഒരു ദിവസം ആയിരിക്കും .