ഉല്പത്തി അദ്ധ്യായങ്ങൾ

Genesis-focus

അദ്ധ്യായങ്ങൾ                                   ഉള്ളടക്കം 
ഉല്പത്തി 1 സൃഷ്ടി  (1:1 — 2:3)ഉല്പത്തി 1 – പഠനം
ഉല്പത്തി 2 ആദവും ഹവ്വയും ഏദനിൽ (2:4-25)
ഉല്പത്തി 3  പാമ്പു സ്ത്രീയെ വഞ്ചിക്കുന്നു
ഉല്പത്തി 4 പാപത്തിന്റെ വളർച്ച (4:1-16)കയീൻറെ വംശ പാരമ്പര്യം  (4:17-26)
ഉല്പത്തി 5 ശേത്തിന്റെ  വംശ പാരമ്പര്യം  (ch. 5)
ഉല്പത്തി 6 മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിക്കുന്നു   (6:1-8)
ഉല്പത്തി 7 ജലപ്രളയം
ഉല്പത്തി 8 പുതിയ ഉടമ്പടി  (8:20-22)
ഉല്പത്തി 9 ദൈവം ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു.
ഉല്പത്തി 10 നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ പാരമ്പര്യം.
ഉല്പത്തി 11 മനുഷ്യർ പണിത പട്ടണവും ഗോപുരവും.യഹോവ ഭാഷ കലക്കി അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു.ശേമിന്റെ വംശ പാരമ്പര്യം (11:10-26).അബ്രഹാമിന്റെ ജീവിതം .
ഉല്പത്തി 12 അബ്രഹാമിന്റെ വിളി (chs. 12 – 14)
ഉല്പത്തി 13  അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമിൽനിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.അബ്രഹാമും ലോത്തും പിരിയുന്നു.
ഉല്പത്തി 14  അബ്രഹാം ശാലേംരാജാവായ മൽക്കീസേദെക്കിന് ദശാംശം കൊടുക്കുന്നു . .അബ്രഹാം ലോത്തിനെ രക്ഷിക്കുന്നു.
ഉല്പത്തി 15 യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു(chs. 15 – 22)
ഉല്പത്തി 16  അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു.ഹാഗാർ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചു: ഹാഗാർ പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേൽ എന്നു പേരിട്ടു.
ഉല്പത്തി 17  ദൈവം പിന്നെയും അബ്രാഹാമിനോടു:  ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ അബ്രാംനിന്റെ പേർ അബ്രാഹാം എന്നിരിക്കേണം.നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേർ സാറാ എന്നു ഇരിക്കേണം.പരിച്ഛേദനഎന്ന നിയമം സ്ഥാപിച്ചു .
ഉല്പത്തി 18  മൂന്നു പുരുഷന്മാർ മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി
ഉല്പത്തി 19 യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.
ഉല്പത്തി 20  അബ്രാഹാം തന്റെ ഭാര്യയായ സാറയെക്കുറിച്ചു: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ചു സാറയെ കൊണ്ടുപോയി.
ഉല്പത്തി 21  അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.
ഉല്പത്തി 22  ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാൽ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
ഉല്പത്തി 23 സാറാ കനാൻദേശത്തു ഹെബ്രോൻ എന്ന കിർയ്യത്തർബ്ബയിൽവെച്ചു മരിച്ചു;
ഉല്പത്തി 24  അബ്രാഹാം തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു ഞാൻ പാർക്കുന്ന കനാൻദേശത്തിലെ കനാന്യകന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ എന്റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്റെ മകന്നു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു. ,നാഹോരിന്നു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ റിബെക്ക അവന്നു ഭാര്യയായിത്തീർന്നു.
ഉല്പത്തി 25 അബ്രാഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു; അവൾക്കു കെതൂറാ എന്നു പേർ.അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.അബ്രാഹാം മരിച്ചു.യിശ്മായേലിന്റെ വംശപാരമ്പര്യം , യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.(25:12-18).യിസ്ഹാക്കിന്റെ വംശപാരമ്പര്യം,യിസ്ഹാക്കിന്നു അറുപതു വയസ്സായപ്പോള്‍ ഇരട്ടകുട്ടികള്‍ ജനിച്ചു,ഏശാവ് ..യാക്കോബ്.യാക്കോബ് ഒരു പായസം വെച്ചു
ഉല്പത്തി 26  ദേശത്തു ഒരു ക്ഷാമം ഉണ്ടായി,യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി.ഏശാവിന്നു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
ഉല്പത്തി 27 യിസ്ഹാക്ക് വൃദ്ധനായി അവന്റെ കണ്ണു കാണ്മാൻ വഹിയാതവണ്ണം മങ്ങിയപ്പോൾ അവൻ ഒരു ദിവസം മൂത്ത മകനായ ഏശാവിനെ വിളിച്ചു  എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാൻ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കൽ കൊണ്ടുവരിക എന്നു പറഞ്ഞു.റിബെക്കായുടെ പറഞ്ഞതനുസരിച്ച് യാക്കോബ് യേശവിനു മുന്‍പേ പോയി യിസഹാക്കിനെ പറ്റിച്ചു അനുഗ്രഹം വാങ്ങുന്നു.
ഉല്പത്തി 28 യിസ്ഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു; അവൻ പദ്ദൻ-അരാമിൽ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കൽ പോയി.ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി.. ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നതായി യാക്കോബ് ഒരു സ്വപ്നം കണ്ടു.
ഉല്പത്തി 29  യാക്കോബ് റാഹേലിനെ കാണുകായും ഇഷ്ടപ്പെടുകയും ചെയ്യുന്നു.ലാബാൻ യാക്കോബിനെ ലേയയെ ഭാര്യയായി കൊടുത്ത്  പറ്റിക്കുന്നു.അവൻ തന്റെ മകൾ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു.ലേയാ മക്കളെ പ്രസവിച്ചു – രൂബേൻ , ശിമെയോൻ ,ലേവി, യെഹൂദാ
ഉല്പത്തി 30  റാഹേൽ തന്റെ ദാസി ബിൽഹയെ അവന്നു ഭാര്യയായി കൊടുത്തു.ബിൽഹാ  യാക്കോബിന്നു മക്കളെ പ്രസവിച്ചു- ദാൻ, നഫ്താലി.ലേയാ തന്റെ ദാസി സില്പയെ യാക്കോബിന്നു ഭാര്യയായി കൊടുത്തു.അവള്‍ യാക്കോബിന്  മക്കളെ പ്രസവിച്ചു – ഗാദ് ,ആശേർലേയ വീണ്ടും പ്രസവിച്ചു- യിസ്സാഖാർ ,സെബൂലൂൻ , ദീനാ,റാഹേൽ യാക്കോബിന് മക്കളെ പ്രസവിച്ചു-യോസേഫ്യാക്കോബ് മഹാസമ്പന്നനായി അവന്നു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.
ഉല്പത്തി 31 റാഹേൽ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.യാക്കോബ്  തനിക്കുള്ള സകലവുമായി ലാബാന്റെ വീട്ടില്‍ നിന്ന് ഓടിപ്പോയി.
ഉല്പത്തി 32  പിന്നെ യാക്കോബ് പ്രാർത്ഥിച്ചതു: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്കു നന്മ ചെയ്യുമെന്നു എന്നോടു അരുളിച്ചെയ്ത യഹോവേ.അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നതു; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു.എന്റെ സഹോദരനായ ഏശാവിന്റെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു.നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടൽകരയിലെ മണൽപോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ.ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു.അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി.ന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു.നിന്റെ പേർ എന്തു എന്നു അവൻ അവനോടു ചോദിച്ചതിന്നു: യാക്കോബ് എന്നു അവൻ പറഞ്ഞു.നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.
ഉല്പത്തി 33  യാക്കോബ്  ഏശാവിനെ കാണുന്നു.
ഉല്പത്തി 34  ലേയാ യാക്കോബിന്നു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണ്മാൻ പോയി.
ഉല്പത്തി 35 അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ.നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്തു എന്റെ പ്രാർത്ഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടുകൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.ബെന്യാമീൻ  ജനിച്ചു, റാഹേൽ മരിച്ചിട്ടു അവളെ ബേത്ത്ലേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തു.രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബിൽഹയോടുകൂടെ ശയിച്ചു;യാക്കോബ് കിര്യാത്തർബ്ബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു, യിസ്ഹാക്കിന്റെ ആയുസ്സു നൂറ്റെണ്പതു സംവത്സരമായിരുന്നു.യിസ്ഹാക്ക് വയോധികനും കാലസമ്പൂർണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കംചെയ്തു.
ഉല്പത്തി 36 ഏശാവിന്റെ വംശപാരമ്പര്യം.
ഉല്പത്തി 37 യാക്കോബ് തന്റെ പിതാവു പരദേശിയായി പാർത്ത ദേശമായ കനാൻദേശത്തു വസിച്ചു.യോസേഫ് ഒരു സ്വപ്നം കണ്ടു .യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ  യോസേഫിനെ യിശ്മായേല്യർക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു
ഉല്പത്തി 38  യെഹൂദായുടെ ജീവിതം
ഉല്പത്തി 39  യോസേഫിനെ പോത്തീഫർ എന്ന ഒരു മിസ്രയീമ്യൻ വിലെക്കു വാങ്ങി. യജമാനന്റെ ഭാര്യ യോസേഫിനെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടു,  യോസേഫിനെക്കുറിച്ച് നുണ പറഞ്ഞു. യോസേഫിന്റെ യജമാനൻ അവനെ പിടിച്ചു കാരാഗൃഹത്തിൽ ആക്കി.
ഉല്പത്തി 40  യോസേഫ് കരാഗൃഹത്തില്‍ സ്വപ്നവ്യാഖ്യാനം ചെയ്യുന്നു
ഉല്പത്തി 41  ഫറവോൻ ഒരു സ്വപ്നം കാണുന്നു ,ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു,യോസേഫ് സ്വപ്നം വ്യാഖ്യാനിച്ചു ,ഫറവോൻ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു.അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കിയോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി
ഉല്പത്തി 42 യോസേഫിന്റെ സഹോദരന്മാർ പത്തുപേർ മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയി.
ഉല്പത്തി 43 യാക്കോബിന്റെ മക്കള്‍ രണ്ടാമതും മിസ്രയേമില്‍ പോകുന്നു ,യോസേഫിന്റെ നിര്‍ദ്ദേശ പ്രകാരം ബന്യമിനെ കൂടെ കൊണ്ട്പോകുന്നു.
ഉല്പത്തി 44 യോസെഫ് തന്‍റെ പാനപാത്രം സഹോദരങ്ങളുടെ ചാക്കില്‍ ഒളിപ്പിച്ചു അവരെ മോഷണക്കുറ്റം ചുമത്തി പിടിക്കുന്നു.
ഉല്പത്തി 45  യോസെഫ് തന്നെ സഹോദരങ്ങള്‍ക്ക്‌ വെളിപ്പെടുത്തുന്നു , അവര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്ത് ,അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ടു എന്റെ അടുക്കൽ വരുവിൻ എന്ന് പറഞ്ഞയക്കുന്നു.
ഉല്പത്തി 46  ദൈവം യാക്കോബിനോടു മിസ്രയീമില്‍ പോകാന്‍ പറയുന്നു, യോക്കോബ് മിസ്രയിമില്‍പോയി യോസേഫിനെ കാണുന്നു.
ഉല്പത്തി 47  ഫറവോന്‍ യോസെഫിന്റെ അപ്പനെയും സഹോദരങ്ങളെയും കാണുന്നു .യോസെഫ് മിസ്രയീമിലെ ക്ഷാമം പരിഹരിക്കുന്നു.
ഉല്പത്തി 48 യാക്കോബിന്റെ അവസാന നാളുകള്‍ .യോസേഫിന്റെ മക്കളെ ദത്തെടുക്കുന്നു.അവരെ അനുഗ്രഹിക്കുന്നു .
ഉല്പത്തി 49  യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ചു അവരുടെ ഭാവി പറയുന്നു.അനുഗ്രഹിച്ചു.യാക്കോബ് മരിച്ചുയാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.(47:28)
ഉല്പത്തി 50  വൈദ്യന്മാർ യാക്കോബിന് സുഗന്ധവർഗ്ഗം ഇട്ടു. മിസ്രയീമ്യർ അവനെക്കുറിച്ചു എഴുപതു ദിവസം വിലാപം കഴിച്ചു.അവന്റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടു കൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ അടക്കംചെയ്തു.യോസേഫും അവന്റെ പിതൃഭവനവും മിസ്രയീമിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു,യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന്നു സുഗന്ധവർഗ്ഗം ഇട്ടു അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽവെച്ചു.

1 thoughts on “ഉല്പത്തി അദ്ധ്യായങ്ങൾ

  1. പിങ്ബാക്ക് തോറ ( Torah ) – Malayalam Bible Study

മറുപടി