ശബ്ബത്ത്

1 .ശബ്ബത്ത് ആദ്യമായി കാണുന്നത് ഉല്‍പ്പത്തിയിലാണ്.

  • ഉല്പത്തി .2:3 -താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
നിയമങ്ങള്‍ സ്ഥാപിക്കുന്നതിന് മുന്‍പേ  ശബ്ബത് ദൈവം ആദിയില്‍ തന്നെ സ്ഥാപിച്ചതാണ് എന്ന് മനസിലാക്കാം .
2. പത്തു വചനത്തില്‍(-  നാലാമത്തേത് ശബ്ബത്താണ് .
  • പുറപ്പാടു.20:8- ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
  • (Deut 5:12-15)നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ചു ആചരിക്ക.ആറുദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാൽക്കാലിയും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുതു; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിന്നു തന്നേ.നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും അവിടെ നിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓർക്ക; അതുകൊണ്ടു ശബ്ബത്തുനാൾ ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.

(Lev 23:1-2).(Num 15:32-35).

പത്തു കല്പന സഭ അങ്ങീകരിക്കുന്നുവോ ?

 interior decoration ന്‍റെ  ഭാഗമായി  മിക്കവാറും എല്ലാ വിശ്വാസികളുടെയും വീട്ടില്‍ പത്തു കല്‍പ്പന ഫ്രെയിം ചെയ്തു തൂക്കിയിരിക്കുന്നതു കാണാം  . ദൈവം നല്‍കിയത്  പത്തു കല്‍പ്പനയാണെങ്കിലും ,അതില്‍ നിന്ന് ഇഷ്ടമുള്ളത്  മാത്രം തിരഞ്ഞെടുത്ത്‌ ഇഷ്ടാനുസരണം മാറ്റങ്ങള്‍ വരുത്തി എടുത്തിട്ടുണ്ട് . എന്നാല്‍ പത്തു കല്‍പ്പന അങ്ങീകരിക്കുന്നോ എന്ന് ചോദിച്ചാല്‍ ആരും (ഒരു സഭയും) “ഇല്ല ” എന്ന് പറയില്ല .

എന്നാണ് ശബ്ബത്ത് ?

“ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു”(പുറപ്പാടു.20:8)

ഞായറാഴ്ച  ഒന്നാം ദിവസമാണ് , ഏഴാം ദിവസമല്ല . ഏഴാം ദിവസം ശനിയാഴ്ചയാണ് .

ആരൊക്കെ ആചരിക്കണം ?

(പുറപ്പാടു.20:8)
1. നീയും
2.നിന്റെ പുത്രനും പുത്രിയും
3. നിന്റെ വേലക്കാരനും വേലക്കാരത്തിയും
4.നിന്റെ കന്നുകാലികളും
5.നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും
    ഒരു വേലയും ചെയ്യരുതു.

എങ്ങനെ ആചരിക്കണം ?

  • Exo.16:23 –  അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്‍വാനുള്ളതു പാകം ചെയ്‍വിൻ;ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.

ലേവ്യപുസ്തകം – 23:3  – ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.

(Ex 35:2-3).ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.ശബ്ബത്ത നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുതു.
(Neh 10:31).ദേശത്തെ ജാതികൾ ശബ്ബത്തുനാളിൽ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാൻ കൊണ്ടുവന്നാൽ ഞങ്ങൾ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചന സംവത്സരമായും എല്ലാകടവും ഇളെച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.
(Neh 13:15-22).
15
ആ കാലത്തു യെഹൂദയിൽ ചിലർ ശബ്ബത്തിൽ മുന്തിരിച്ചക്കു ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്തു ചുമടുകയറ്റുന്നതും ശബ്ബത്തിൽ വീഞ്ഞു, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായ ചുമടെല്ലാം യെരൂശലേമിലേക്കു ചുമന്നുകൊണ്ടു വരുന്നതും കണ്ടു; അവർ ഭക്ഷണസാധനം വില്ക്കുന്ന ദിവസത്തിൽ ഞാൻ അവരെ പ്രബോധിപ്പിച്ചു.
16
സോർയ്യരും അവിടെ പാർത്തു മത്സ്യവും പല ചരക്കും കൊണ്ടുവന്നു ശബ്ബത്തിൽ യെഹൂദ്യർക്കും യെരൂശലേമിലും വിറ്റുപോന്നു.
17
അതുകൊണ്ടു ഞാൻ യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; നിങ്ങൾ ശബ്ബത്തുനാൾ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്തു?
18
നിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെ മേലും ഈ നഗരത്തിന്മേലും ഈ അനർത്ഥം ഒക്കെയും വരുത്തിയിരിക്കുന്നതു? എന്നാൽ നിങ്ങൾ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാൽ യിസ്രായേലിന്മേൽ ഉള്ള ക്രോധം വർദ്ധിപ്പിക്കുന്നു എന്നു അവരോടു പറഞ്ഞു.
19
പിന്നെ ശബ്ബത്തിന്നു മുമ്പെ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ടായിത്തുടങ്ങുമ്പോൾ വാതിലുകൾ അടെപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാൻ കല്പിച്ചു; ശബ്ബത്തുനാളിൽ ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിന്നു വാതിലുകൾക്കരികെ എന്റെ ആളുകളിൽ ചിലരെ നിർത്തി.
20
അതുകൊണ്ടു കച്ചവടക്കാരും പലചരക്കു വില്ക്കുന്നവരും ഒന്നു രണ്ടു പ്രാവശ്യം യെരൂശലേമിന്നു പുറത്തു രാപാർത്തു.
21
ആകയാൽ ഞാൻ അവരെ പ്രബോധിപ്പിച്ചു: നിങ്ങൾ മതിലിന്നരികെ രാപാർക്കുന്നതെന്തു? നിങ്ങൾ ഇനിയും അങ്ങനെ ചെയ്താൽ ഞാൻ നിങ്ങളെ പിടിക്കും എന്നു അവരോടു പറഞ്ഞു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതെയിരുന്നു.
22
ലേവ്യരോടു ഞാൻ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന്നു തങ്ങളെത്തന്നേ വിശുദ്ധീകരിക്കയും വന്നു വാതിലുകളെ കാക്കുകയും ചെയ്‍വാൻ കല്പിച്ചു. എന്റെ ദൈവമേ, ഇതുവും എനിക്കായി ഓർത്തു നിന്റെ മഹാദയപ്രകാരം എന്നോടു കനിവു തോന്നേണമേ.

ദൈവത്തെ ആരാധിക്കുന്നത്  സമ്പന്ദിച്ചുള്ള ജോലികള്‍ മാത്രം ചെയ്യാം .

(Num 28:9-10, 1Chr 23:31; Ezk 45:17; 46:12; Matt 12:5). (John 7:22-23). യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു.മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ–അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു–നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ?കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ.

എന്ന് വരെ  അച്ചരിക്കേണം

(Ex 31:12-17)യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങൾ എന്റെ ശബ്ബത്തുകളെ ആചരിക്കേണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്നു അറിയേണ്ടതിന്നു അതു തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു.അതുകൊണ്ടു നിങ്ങൾ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങൾക്കു വിശുദ്ധം ആകുന്നു.അതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം.ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവെക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യ നിയമമായിട്ടു ആചരിക്കേണ്ടതിന്നു ശബ്ബ്ത്തിനെ പ്രമാണിക്കേണം.അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു. Pray that your flight will not take place in winter or on the Sabbath (Matt 24:20).

യെശയ്യാ – 56:2 –ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചു ദോഷം ചെയ്യാതവണ്ണം തന്റെ കൈ സൂക്ഷിച്ചും കൊണ്ടു ഇതു ചെയ്യുന്ന മർ‍ത്യനും ഇതു മുറുകെ പിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.

യെശയ്യാ.56:5-      ഞാൻ അവർ‍ക്കു എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായോരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാൻ അവർ‍ക്കു കൊടുക്കും.യഹോവയെ സേവിച്ചു, അവന്റെ നാമത്തെ സ്നേഹിച്ചു, അവന്റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേർ‍ന്നുവരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നേ,
ഞാൻ എന്റെ വിശുദ്ധപർ‍വ്വതത്തിലേക്കു കൊണ്ടുവന്നു എന്റെ പ്രാർ‍ത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർ‍ത്ഥനാലയം എന്നു വിളിക്കപ്പെടും.
യേഹേസ്കേൽ – 20:12 – ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു അവർ അറിയേണ്ടതിന്നു എനിക്കും അവർക്കു ഇടയിൽ അടയാളമായിരിപ്പാൻ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാൻ അവർക്കു കൊടുത്തു.

യേശു എന്ത്  പറയുന്നു  എന്ന്  നോക്കാം

ഞാന്‍ ന്യായപ്രമാണത്തെയോ  പ്രവച്ചകന്മാരെയോ നീക്കെണ്ടതിനു വന്നു എന്ന് നിരൂപിക്കരുതു; നീക്കിവയ്ക്കാനല്ല  നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്. സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുംവരെ സകലവും നിവര്‍ത്തിയകുവോളം ന്യായപ്രേമാ -നത്തില്‍ നിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒഴിഞ്ഞുപോകയില്ല. ആകെയാല്‍ ഈ ഏറ്റവും ചെറിയ  കല്പനകളില്‍ ഒന്ന് അഴിയ്ക്കുകയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവര്‍ സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും ചെറിയവര്‍ എന്ന് വിളിക്കപെടും; അവയെ ആചരിക്കയും പഠിപ്പി- ക്കയും  ചെയ്യുന്നവനോ സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ എന്ന് വിളിക്കപെടും. നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍  സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. (മത്തായി 5 :17 -20 )

ന്യായ പ്രമാണത്തെ നീക്കനല്ല  നിവര്‍ത്തിപ്പനത്രേ  ഞാന്‍ വന്നത്  എന്ന്  പറഞ്ഞിട്ട് യേശു  വാക്ക്  മാറ്റും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല  .

 യേശു ശബ്ബത്ത് ആചരിച്ചിരുന്നു .  (Mark 1:21-   , 6:2; Luke 4:31; 6:6).

ആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി,പരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.അവൻ അവരോടു പറഞ്ഞതു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും ,വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു. പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു.യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു.” അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു, , അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു.അവൻ അവരോടു: “നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ? എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ” എന്നു പറഞ്ഞു.പിന്നെ ആ മനുഷ്യനോടു: “കൈ നീട്ടുക” എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൌഖ്യമായി.

ഞാന്‍ ന്യായപ്രമാണത്തെയോ  പ്രവച്ചകന്മാരെയോ നീക്കെണ്ടതിനു വന്നു എന്ന് നിരൂപിക്കരുതു; നീക്കിവയ്ക്കാനല്ല  നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്. സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുംവരെ സകലവും നിവര്‍ത്തിയകുവോളം ന്യായപ്രേമാ -നത്തില്‍ നിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒഴിഞ്ഞുപോകയില്ല. ആകെയാല്‍ ഈ ഏറ്റവും ചെറിയ  കല്പനകളില്‍ ഒന്ന് അഴിയ്ക്കുകയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവര്‍ സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും ചെറിയവര്‍ എന്ന് വിളിക്കപെടും; അവയെ ആചരിക്കയും പഠിപ്പി- ക്കയും  ചെയ്യുന്നവനോ സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ എന്ന് വിളിക്കപെടും. നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍  സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. (മത്തായി 5 :17 -20 )
യഹൂദന്മാര്‍ തോര്‍ആഃ  യില്‍ വിശ്വസിക്കുന്നത് പോലെ അല്ലങ്കില്‍ ഒരല്പം അധികമായിട്ടു തല്മൂധിലും വിശ്വസിക്കുന്നു (തല്മൂധു ദൈവം നെല്കിയ നിയമങ്ങള്‍ അല്ല മറിച്ച് മോശയുടെ കാലം മുതല്‍ക്കേ യിസ്രായേല്‍ മക്കള്‍ ആചരിച്ചു പോരുന്ന   മാനുഷിക  നിയമങ്ങളും ചട്ടങ്ങളുമാണ് – ആദ്യം ഇത് എഴുതപെട്ടതായിരുന്നില്ല)  തോര്‍ആഃ  എന്ന പദം മലായള ബൈബിളില്‍ കാണുനില്ല അതിനു പകരം മോശയുടെ നിയമം എന്നോ ന്യായപ്രമാണം എന്നോ കാണാം.
മാനുഷിക കല്പ്പനകള്‍ക്കും ചട്ടങ്ങള്‍ക്കും യേശു എതിരായിരുന്നു .

യേശുവിന്റെ ശിഷ്യന്മാര്‍  ശബ്ബത്ത് ആചരിച്ചിരുന്നു

(ACT:16:13    ACT:17:2   ACT:18:4   ACT:13:42     ACT:13:44   )

(Luke 23:55-56).അന്ന് ഒരുക്കനാള്‍  ആയിരുന്നു , ശബ്ബത്തും ആരംഭിച്ചു …..കല്‍പ്പന അനുസരിച്ച് ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു .
അപ്പൊസ്തല പ്രവൃത്തി13 .13-പൌലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു.
അപ്പൊസ്തല പ്രവൃത്തി16:13 –ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.
അത് കൊണ്ട് ഭക്ഷണ പാനങ്ങള്‍ സംബന്ദിച്ചോ പെരുന്നാള്‍ വാവ്  ശബ്ബത്ത് എന്നീ  കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത് .ഇവ വരുവാനിരുന്നവയുടെ  നിഴലത്രേ ; ദേഹം എന്നതോ ക്രിസ്തുവിനുള്ളത്  (Col 2:16-17).
Heb 4:1- Therefore, since a promise remains of entering His rest, let us fear lest any of you seem to have come short of it. For indeed the gospel was preached to us as well as to them; but the word which they heard did not profit them,[a] not being mixed with faith in those who heard it. For we who have believed do enter that rest, as He has said:
“So I swore in My wrath, ‘They shall not enter My rest,’”[b] although the works were finished from the foundation of the world. For He has spoken in a certain place of the seventh day in this way: “And God rested on the seventh day from all His works”; [c] and again in this place: “They shall not enter My rest.”[d] Since therefore it remains that some must enter it, and those to whom it was first preached did not enter because of disobedience, again He designates a certain day, saying in David, “Today,” after such a long time, as it has been said:

“Today, if you will hear His voice, Do not harden your hearts.”

For if Joshua had given them rest, then He would not afterward have spoken of another day. There remains therefore a rest for the people of God. 10 For he who has entered His rest has himself also ceased from his works as God did from His.

11 Let us therefore be diligent to enter that rest, lest anyone fall according to the same example of disobedience. 12 For the word of God is living and powerful, and sharper than any two-edged sword, piercing even to the division of soul and spirit, and of joints and marrow, and is a discerner of the thoughts and intents of the heart. 13 And there is no creature hidden from His sight, but all things arenaked and open to the eyes of Him to whom we must give account.
കുടുംബമായി സന്തോഷത്തോടെയാണ്     യെഹൂദന്മാര്‍ ശബ്ബത്തു ആചരിക്കുന്നത് .

“ശബ്ബത്ത് നാൾക്കുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.”എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന  സങ്കീർത്തനമാണ് 92
1
യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും
2
പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും
3
രാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വർണ്ണിക്കുന്നതും നല്ലതു.
4
യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.
5
യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നേ.
6
മൃഗപ്രായനായ മനുഷ്യൻ അതു അറിയുന്നില്ല; മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല.
7
ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.
8
നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
9
യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.
10
എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
11
എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോടു എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ചു കേട്ടും രസിക്കും.
12
നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
13
യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും.
14
വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.
15
യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നെ.

യെശയ്യാ – 58:13 –നീ എന്റെ വിശുദ്ധദിവസത്തിൽ നിന്റെ കാര്യാദികൾ നോക്കാതെ ശബ്ബത്തിൽ നിന്റെ കാൽ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്യാദികളെ നോക്കുകയോ വ്യർ‍ത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും.

ക്രിസ്ത്യാനികള്‍  എന്തു കൊണ്ട് ശബ്ബത്ത് ആചരിക്കുന്നില്ല .?

ശബ്ബത്ത്‌ ശനിയാഴ്ചയില്‍ നിന്ന്  ഞായറാഴ്ചയിലേക്ക് മാറ്റിയതാര് ?

1 thoughts on “ശബ്ബത്ത്

  1. The Sabath mission is a cult.
    The Old Testament is history and prophecy for our understanding and inform us of the past. If u follow old cavenent you have to restore different sacrifice as done by our forefathers.
    Jesus taught us a new covenant.
    It does not give any importance to the day…..as per New Testament covenant
    We can worship on any day not necessarily on Sabath or not even Sunday. You know the Christians in the Middle East worship on Friday. That should be ok as per new covenant .
    If u insist on following the 10 commandments and the Old Testament
    You must
    – accept polygamy
    – accept various animal sacrifice
    – accept killing the prostitute by stoning
    Etc…..
    Please don’t be fooled by false doctrines. This is a pure cult message
    Jesus came not to change the old covenant which is history which can’t be changed.
    But Jesus put forward a new covenant
    Which is stronger than the 10 cammandments.
    The 10 commandment says “though shall not kill” but the new covenant says
    “It was saind in ild time – thou shall not kill” but I say unto you, If you call your brother an idiot shall be in danger of hell fire” mat 5:21-22.
    Similarly the 10 commandment says thou shall not do adultery but the new covenant Jesus taught
    Mat 5:27-28 Jesus said
    “Ye have heard that it was said by them of old time thou shall not commit adultery but I say unto you that whosoever lookers on a women to lust after her hath committed adultery with her already in his heart”
    These are the difference between the Old Testament covenants and the New Testament covenant.

    Please follow the New Testament rules and not old and obselete covenents
    Sabath is not for New Testament believers to follow. We have a better covenents given by Jesus.
    You can set any day fr worship
    Including Saturday, Sunday or Friday??
    Please do do put forward any falls doctrines. It is very clear.
    No need to flood my mailbox with so many falls doctrinal comments please

    Like

മറുപടി