തോറ ( Torah )

എന്താണ് തോറ ? 

വേദപുസ്തകത്തിലെ അത്യത്തെ 5 പുസ്തകത്തെ എബ്രായ ഭാഷയില്‍  തോറ ( Torah ) എന്ന് വിളിക്കുന്നു.

തോറ ( Torah ) 

  1. ഉല്പത്തി
  2. പുറപ്പാടു
  3. ലേവ്യ
  4. സംഖ്യാ
  5. ആവർത്തന പുസ്തകം

തോറ എന്ന വാക്കിന്റെ അർത്ഥം “നിർദ്ദേശം” എന്നാണ് – ജീവിതത്തിനു വേണ്ട മാർഗ്ഗ നിർദേശങ്ങൽ എന്നാണ് അർത്ഥമാക്കുന്നത്. പുതിയ നിയമത്തിൽ പലയിടത്തും തിരുവെഴുത്തു എന്ന് പറഞ്ഞിരിക്കുന്നത് തോറയെക്കുറിച്ചാണ്.

യഹോവ സീനായ് പർവതത്തിൽ മോശയ്ക്ക് തോറ നൽകിയതിന്റെ ഓർമ്മ ദിവസത്തിനെ ഷാവൊത്  എന്ന് വിളിക്കുന്നു . ആഴ്ചകളുടെ ഉത്സവം എന്നും അറിയപ്പെടുന്നു.

മോശയുടെ അഞ്ച് പുസ്തകങ്ങൾ യഥാർത്ഥത്തിൽ കൃതികളുടെ ഒരു ശേഖരത്തിന്റെ ഭാഗം മാത്രമാണ്  ,  മൊത്തം എഴുത്തുകളെ തനാഖ് (תנ״ך) എന്നും അറിയപ്പെടുന്നു.

തനാഖ് (תנ״ך)  –  Hebrew Bible

എല്ലാ പുസ്തകങ്ങളും ദൈവിക കൃതികളാണെങ്കിലും, തോറക്ക് സവിശേഷമായ ഒരു സ്ഥാനമുണ്ട്, കാരണം,മറ്റു പുസ്തകങ്ങള്നക്കു സാക്ഷികൾ കുറവാണു , എന്നാൽ ദൈവം മോശയുമായി ആശയവിനിമയം ചെയ്യുന്നത് ജനം കണ്ടതിനാൽ , മോശയുടെ എഴുത്തുകളുടെ സത്യ സന്തത വിശ്വസനീയമാണ് . തനാഖിലെ മറ്റെല്ലാ പ്രവചനങ്ങളും, സാമുവലോ യെശയ്യാവോ ദാനിയേലോ ആകട്ടെ, ഒരൊറ്റ വ്യക്തിയുടെ സാക്ഷ്യമായിരുന്നു. ആയതിനാൽ , ഒരു പ്രവാചകനും മോശെ പഠിപ്പിച്ചതിനോട് എന്തെങ്കിലും കൂട്ടിച്ചേർക്കാനോ അതിൽ നിന്ന് കുറയ്ക്കാനോ കഴിയില്ല.

“മോശയുടെ തോറ” പാലിക്കാൻ ജനങ്ങളെ ഉപദേശിക്കാനും തോറ വിശദീകരിക്കാനും മാത്രമാണ് പ്രവാചകന്മാർ ശ്രെമിച്ചിരുന്നത് , പുതിയതായി ഒന്നും അവർ കൂട്ടിച്ചേർത്തിരുന്നില്ല .അവരിൽ അവസാനത്തെ ആളായ മലാഖി പറഞ്ഞതുപോലെ, “എല്ലാ ഇസ്രായേലിനും വേണ്ടിയുള്ള നിയമങ്ങളും ചട്ടങ്ങളും ഞാൻ ഹോരേബിൽ വെച്ച് ആജ്ഞാപിച്ച എന്റെ ദാസനായ മോശെയുടെ ഉപദേശം ഓർത്തിരിക്കുക.”

തനാഖിനെ ചിലപ്പോൾ ലോകത്തിന്റെ മറ്റു ഭാഗക്കാർ “ദി ഹീബ്രു ബൈബിൾ” എന്ന് വിളിക്കാറുണ്ട്.

യഹൂദന്മാർ ചരിത്രത്തിന്റെയും ജ്ഞാനത്തിന്റെയും പ്രവചനത്തിന്റെയും മറ്റു പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്, എന്നാൽ ഇവയൊന്നും തനാഖിൽ ഉൾപ്പെടത്തക്കവിധം ദൈവികവും ശാശ്വതവുമായി കണക്കാക്കപ്പെട്ടിരുന്നില്ല.

മോശയുടെ അഞ്ച് ഗ്രന്ഥങ്ങളിൽ, ദൈവത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ മോശ എങ്ങനെ ജനങ്ങളിലേക്ക് കൈമാറുമെന്ന് നാം ആവർത്തിച്ച് വായിക്കുന്നു. എന്നാൽ ആ അഞ്ചു പുസ്‌തകങ്ങളിൽ എഴുതാൻ കഴിയുന്നതിലും കൂടുതൽ കാര്യങ്ങൾ മോശ പഠിപ്പിച്ചുവെന്ന് സുവ്യക്തമാണ്.

ചില ചട്ടങ്ങൾ ഇന്ന് നമുക്ക് വായിക്കുമ്പോൾ അതിന്റെ യഥാര്ഥ അർഥം പിടി കിട്ടാറില്ല , കാരണം അക്ഷരങ്ങൾ , വ്യാകരണം, സ്വാരാക്ഷരങ്ങൾ , കുത്ത് കോമ എന്നിവയുടെ പരിമിതിയോടെ എഴുതപ്പെട്ട പുസ്തകം , അന്ന് ഉദ്ദേശിച്ച അർഥം മറ്റൊന്നായിരിക്കാം . ഉദാഹരണത്തിന്, വചനത്തിൽ നമ്മോട് “ഏഴാം ദിവസം വിശ്രമിക്കാൻ” പറയുന്നു – എന്നാൽ ഏത് തരത്തിലുള്ള വിശ്രമമാണ് ഉദ്ദേശിക്കുന്നതെന്ന് വിശദീകരണമില്ല. ഹീബ്രു വായിക്കാൻ ആവശ്യമായ സ്വരാക്ഷരങ്ങൾ എഴുതിയ തോറയിൽ ഇല്ല എന്ന വസ്തുത ഇതിനോട് കൂട്ടിച്ചേർക്കുക. സ്വരാക്ഷരങ്ങളുടെ കുറവും , കുത്തും കോമയും ഇടാത്തത് കാരണവും ചില വാക്കുകളുടെ അർഥം മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ടു നേരിട്ടിട്ടുണ്ട്.ഉദാഹരണത്തിന്, പാൽ എന്ന വാക്കിന് കൊഴുപ്പ് എന്ന വാക്കിന്റെ അതേ അക്ഷരങ്ങളുണ്ട്. പല സന്ദർഭങ്ങളിലും, വ്യത്യാസം അറിയാനുള്ള ഏക മാർഗം പാരമ്പര്യം ആയി കേട്ടറിഞ്ഞുള്ള അർത്ഥം വിശ്വസിക്കുക എന്നുള്ളതാണു.

അവിടെയാണ് വായ്‌മൊഴിയുടെ പ്രാധാന്യം വരുന്നത്. വായ്‌മൊഴി തോറ മാതാപിതാക്കളിൽ നിന്ന് മക്കളിലേക്കും ഗുരുക്കന്മാരിൽ നിന്ന് ശിഷ്യന്മാരിലേക്കും പകർന്നു , ഇന്നും നില നിൽക്കുന്നു .

അങ്ങനെ വരുമ്പോൾ വായ് മൊഴിയുടെ സത്യസന്ധത എത്രത്തോളം എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്. എഴുത്തുകാരൻ മോശയാണെങ്കിലും ദൈവം പറഞ്ഞു കൊടുത്ത് എഴുതിയതായതിനാൽ ഇത് ദൈവത്തിന്റെ വചനം ആണെന്നതിൽ സംശയം ഇല്ല .

തനാഖിലെ ബാക്കി പുസ്തകങ്ങൾ എഴുതിയത് ആരാണ്?

ജോഷ്വ (book of Joshua) എഴുതിയത് ആരാണ്? –     

ജോഷുവയുടെ പുസ്തകം എഴുതിയത് ജോഷ്വാ, ഫീനെഹാസ് (എലാസാറിന്റെ മകൻ, അഹരോന്റെ ചെറുമകൻ) എന്നിവരാണ് .

ന്യായാധിപന്മാരും റൂത്തും എഴുതിയത് ആരാണ്?: 

സാമുവൽ

സാമുവൽ എഴുതിയത് ആരാണ്?:

ശാമുവേലിന്റെ പുസ്തകം എഴുതിയത്  ശാമുവേൽ  , ഗാദ് ദർശകനും നാഥൻ പ്രവാചകനും പൂർത്തിയാക്കി.

സങ്കീർത്തനങ്ങൾ  എഴുതിയത് ആരാണ്? 

ദാവീദ് സ്വന്തം എഴുത്തുകളും , അതുപോലെ തന്നെ പത്ത് മുതിർന്നവരുടെ പാട്ടുകൾ ശേഖരിച്ചു (ആദം, മെൽക്കീസേദെക്ക്, അബ്രഹാം, മോശെ, ഹെയ്മാൻ, യെദുതുൻ, ആസാഫ്, കോരഹിന്റെ മൂന്ന് പുത്രന്മാർ.) 

ഇയ്യോബ് എഴുതിയത് ആരാണ്?

മോശ

രാജാക്കന്മാർ എഴുതിയത് ആരാണ്?

 യിരെമ്യാവ്‌

യിരെമ്യാവ്‌, രാജാക്കന്മാരുടെ പുസ്തകം, വിലാപങ്ങൾ : യിരെമ്യാവ്‌.

യെശയ്യാവ്: ഹിസ്‌കിയയും സഹപ്രവർത്തകരും പകർത്തി സംരക്ഷിച്ചിരിക്കുന്നത്.

സദൃശവാക്യങ്ങൾ, ഉത്തമഗീതം , സഭാപ്രസംഗി : സോളമൻ രചിച്ചത്, ഹിസ്‌കിയയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും പകർത്തി സംരക്ഷിച്ചു.

എസെക്കിയേൽ, പന്ത്രണ്ട് പ്രവാചകന്മാർ, ദാനിയേൽ, എസ്തറിന്റെ ചുരുൾ: മഹാസഭയിലെ അംഗങ്ങൾ (ബാബിലോണിയൻ പ്രവാസകാലത്ത്

എസ്രയുടെയും ദിനവൃത്താന്തത്തിന്റെയും പുസ്തകം: എസ്ര, നെഹെമിയ പൂർത്തിയാക്കി.

                                                             ************************

ആതുനിക ബൈബിളില്‍ തോര്‍ആഃ  എന്ന വാക്ക്  ഇല്ല , പകരം ‘നിയമം’ എന്ന വാക്കാണ്‌   ഉപയോഗിച്ചിരികുന്നത് , ഇതു മനപ്പുര്‍വ്വം വരുത്തിയ ഒരു തിരുത്താണ്‌ എന്നുള്ളത് ദുഘകാരം ആയ കാര്യമാണ്. എബ്രായ ഭാഷയില്‍ നിന്നും ഗ്രീക്കില്‍ പരിഭാഷപ്പെടുത്തിയപ്പോഴാണ്  ആദ്യം ഈ  തിരുത്തുണ്ടായത് ,,കാരണം സഭ അധികാരികള്‍   യഹുദന്മാരുമായി വേര്‍പെട്ടു നിന്നു , അവരുമായി ബന്ധം തോനിക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കാന്‍ പമാവതി ശ്രമിച്ചു.

തോര്‍ആഃ  എന്ന വാക്കിന്റെ അര്‍ഥം നിയമം എന്നല്ല ‘ പഠിപ്പിക്കലുകള്‍’ (Teachings ) എന്നാണ്. നിര്‍ഭാഗ്യവശാല്‍ പില്കാലത്ത് യഹുദന്മാരും തോര്‍ആഃ എന്ന വാക്കിന്   ‘നിയമം’ എന്ന് വ്യാഖ്യാനിച്ചു  , മാത്രമല്ല മനുഷ്യരാല്‍ എഴുതപെട്ട നിയമങ്ങളെയും  തോര്‍ആഃ  എന്ന് വിളിച്ചു തുടങ്ങി .

ഉദാഹരണത്തിന്  : cola   എന്നത് ഉത്പന്നത്തിന്റെ  പേരാണെങ്കിലും , ഇത്തരത്തിലുള്ള മിക്കവാറും പാനീയങ്ങളെല്ലാം  cola എന്നാണ് പൊതുവില്‍ പറയുന്നത് കാരണം ആദ്യം ഉണ്ടായതു cola  ആണ്, അത് പോലെ നിയമത്തിനു പൊതുവില്‍ ‘ തോര്‍ആഃ ‘  എന്ന് പറയാന്‍ തുടങ്ങി

പുതിയ നിയമത്തിൽ യേശു ഉപമയിലൂടെ വെക്തമായി പറഞ്ഞിരിക്കുന്നു :

യേശു പറഞ്ഞ ധനവാന്റെ കഥയിൽ ധനവാൻ അഭ്യർത്ഥിക്കുകയാണ് “അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു; എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.അവർക്കു മോശെയും പ്രവാചകന്മാരും  (തോറ ,നെവിയിം ) ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു, അതിന്നു അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു.അവൻ അവനോടു: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു. (ലൂക്കോസ് 16:27-31)

തുടർ വായന :

പത്തു കല്പനകള്‍

“മോശയും പ്രവാചകന്മാരും ” എന്ന പ്രയോഗത്തിന്റെ അർഥം ?

ക്രിസ്തീയ വിശ്വാസത്തിലെ അചാരങ്ങളുടെ ഉറവിടം

യേശുവിന്റെ കാഴ്ചപ്പാടിൽ ലിംഗ സമത്വം

ദൈവത്തിന്റെ പേരെന്ത് ?

6 thoughts on “തോറ ( Torah )

  1. എനിക്ക് തോറയുടെ മുഴുവൻ ഭാഗങ്ങളും ആവിശ്യമുണ്ട് ഞാന് ഒരു ഹിന്ദുവാണ് കഴിയുമെങ്കിൽ തോറയും jewish രീതികളും അറിയിക്കുക

    Like

  2. Torah means 5 books of Old testament
    Genesis (Bereishit)
    Exodus (Shemot)
    Leviticus (Vayikra )
    Numbers (Bamidbar)
    Deuteronomy (Devarim)
    I hope you have that books .
    **********************************
    If you are looking for Tanach ( Torah , Nevi’im , Ketuvim )
    __________________________
    Torah :
    Genesis
    Exodus
    Leviticus
    Numbers
    Deuteronomy
    ______________________________
    Nevi’im :
    Joshua
    Judges
    I Samuel
    II Samuel
    I Kings
    II Kings
    Isaiah
    Jeremiah
    Ezekiel
    Hosea
    Joel
    Amos
    Obadiah
    Jonah
    Micah
    Nahum
    Habakkuk
    Zephaniah
    Haggai
    Zechariah
    Malachi
    ___________________
    Ketuvim :
    Psalms
    Proverbs
    Job
    Song of Songs
    Ruth
    Lamentations
    Ecclesiastes
    Esther
    Daniel
    Ezra
    Nehemiah
    I Chronicles
    II Chronicles

    Like

മറുപടി