വിഭാഗം: News

ഡാനിയൽ 7-ലും വെളിപാട് 13-ലും പരാമർശിച്ചിരിക്കുന്ന അന്ത്യകാല മ്ര്യഗമാണോ ഇത് ?

ഡാനിയൽ 7-ലും വെളിപാട് 13-ലും പരാമർശിച്ചിരിക്കുന്ന അന്ത്യകാല മ്ര്യഗമാണോ ഇത് ?

അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കുമുള്ള ഒരു കാവൽക്കാരൻ എന്ന പേരിൽ ഒരു ഭീമാകാരമായ പ്രതിമ ഐക്യരാഷ്ട്രസഭ ന്യൂയോർക്കിൽ സ്ഥാപിച്ചു. അത് പുതിയ നിയമത്തിലെ വെളിപാട് പുസ്തകത്തിൽ നിന്നുള്ള അന്ത്യകാല “മൃഗ” ത്തോട് സാമ്യമുള്ളതായി തോന്നുന്നു എന്ന് കാഴ്ചക്കാർ അഭിപ്രായപ്പെടുന്നു.

 ദാനീയേലിൻറെ പുസ്തകം. 7:1-4 ദാനീയേൽ വിവരിച്ചുപറഞ്ഞതെന്തെന്നാൽ: ഞാൻ രാത്രിയിൽ എന്റെ ദർശനത്തിൽ കണ്ടതു: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നതു ഞാൻ കണ്ടു.അപ്പോൾ തമ്മിൽ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്നു കരേറിവന്നു.ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവിർത്തുനിർത്തി, അതിന്നു മാനുഷഹൃദയവും കൊടുത്തു.രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അതു ഒരു പാർശ്വം ഉയർത്തിയും വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവർ അതിനോടു: എഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു……

യോഹന്നാന്നു ഉണ്ടായ വെളിപ്പാടു. അദ്ധ്യായം : 13:2 “ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്‌പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.”

യു.എന്നിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ ഒരുതരം അപ്പോക്കലിപ്‌റ്റിക് മുന്നറിയിപ്പ് അടയാളമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെടുമ്പോൾ, ചിറകുകളുള്ള വലിയ പൂച്ചകളെ ചിത്രീകരിക്കുന്ന പ്രതിമകൾ ലോകമെമ്പാടും മുൻപും നിർമിക്കപ്പെട്ടിട്ടുണ്ട് എണ്ണഭ്പ്രായം ഉള്ളവരും ഉണ്ട്.

വജ്ര ഗ്രഹം കണ്ടെത്തി

National Geographic News

ഭൂമിയെക്കാള്‍ രണ്ടിരട്ടി വലിപ്പമുള്ള വജ്ര ഗ്രഹം കണ്ടെത്തി .ഗ്രഹത്തിന്റെ പൂരിഭാഗവും വജ്രമാണെന്ന് അനുമാനിക്കുന്നു.

തിരുവചനത്തിലും ഇങ്ങനെ ഒരു സ്ഥല്മുള്ളതായി എഴുതിയിട്ടുണ്ട് . വായിച്ചു നോക്കു

 വെളിപ്പാടു.21:18-

മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു.നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം,അഞ്ചാമത്തേതു നഖവർണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധീ രത്നം.പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു.