നിങ്ങളെന്നെ പെന്തകൊസ്തു ആക്കി!!

ദൈവ വചനം പള്ളികളില്‍ പഠിപ്പിക്കാതെ പ്രാര്‍ത്ഥന പുസ്തകങ്ങള്‍ മാത്രം വായിച്ചിരുന്ന കാലത്ത്മലയാളിക്ക് ആദ്യമായി ദൈവവചനം കേള്‍ക്കാന്‍ ഒരു അവസരം റേഡിയോയിലൂടെ ലഭിച്ചു , വചനം കേട്ടവര്‍ മുങ്ങല്‍ സ്നാനമേറ്റു .

അച്ചായന്‍ കുടുംബമായി പള്ളിയും പട്ടക്കാരനെയും  ഉപേക്ഷിച്ച്  കുരിശു വരയും കൊന്ത പടിക്കലും  നിര്‍ത്തി ,ആഭരണങ്ങള്‍ ഊരി ബന്തുക്കളേയും ചാര്‍ച്ചക്കാരെയും വിട്ടു സഭയില്‍ ചേര്‍ന്നു.

ഇനിയെനിക്ക് വലിയ പള്ളി വേണ്ട അവിടെ ദൈവമില്ല ,ചെറിയ ഹാളില്‍ പായ വിരിച്ചു പ്രാര്‍ത്ഥിച്ചോളം ,പള്ളി കൊയര്‍ വേണ്ട കൈ താളം മതി , മാര്‍പ്പാപ്പയും മെത്രാനും അന്തിക്ര്സ്തുവിന്റെ ആള്‍ക്കാരാണ് എന്ന് പുതിയതായി പഠിച്ചതൊക്കെ പറഞ്ഞു നടക്കുകയായിരുന്നു നമ്മുടെ അച്ചായന്‍.

പ്രസംഗം ഒക്കെ  കഴിഞ്ഞു ഊര് തെണ്ടി തിരിച്ചെത്തിയത്‌ പണ്ട് ആദ്ദ്യമായി വചനം കേട്ട സ്ഥലത്താണ് . റേഡിയോയിലൂടെ അഡ്രസ്‌ പറഞ്ഞു കേട്ടിട്ടുല്ലതിനാല്‍ വഴി തെറ്റിയില്ല . പക്ഷെ  അവിടെ നോക്കിയപ്പോള്‍ കണ്ടത്  വലിയ ഒരു പള്ളി , പള്ളി നിറയെ ഉടുപ്പിട്ട അച്ചന്മാരും, കന്യാസ്ത്രീകളും , അള്‍ത്താര അവിടെ മെത്രാപ്പോലീത്ത കിരീടമോക്കെ വച്ച് വടിയും പിടിച്ചു നില്‍ക്കുന്നു , ചെറിയച്ച്ന്മാര്‍ മെത്രാന്റെ കയ്യ് മുത്തുന്നു , കുരിശു വരക്കുന്നു , കൊയര്‍ പാടുന്നു ..ഹേ …സ്ഥലം മാറിപ്പോയോ …പക്ഷേ മെത്രാന്റെ ശബ്ദം ആ റേഡിയോയില്‍ കേട്ട അതെ ശബ്ദം ആണല്ലോ ?

അയ്യോ ഇതിനെക്കാളും വലിയ പള്ളിയും ഒര്‍ജിനല്‍ മെത്രാനെയും ബെന്തുക്കളെയും വിട്ടു വന്ന ഞാന്‍ ഇനി ഇവിടെയിരുന്നു ഡ്യുപ്ലികേറ്റ് മേത്രന്റെ നാടകം കാണണോ ???

 

 

മറുപടി