ദൈവം പറഞ്ഞു , തിന്നരുത് !!

hqdefault

മനുഷ്യരാശിക്ക് തന്നെ പാപ ഹേതുവായ ഒരു സംഭവമാണ് ഭക്ഷണം , തിന്നരുത് എന്ന് ദൈവം കല്‍പ്പിച്ച ഭക്ഷണം  കഴിക്കുന്നത്‌ കൊണ്ട് യാതൊരു കുഴപ്പവും ഇല്ല എന്ന് പാമ്പ് പറഞ്ഞപ്പോള്‍ ദൈവത്തെക്കാള്‍ മനുഷ്യന്‍ പാമ്പിനെ അനുസരിച്ചു.

ഉല്പത്തി:2:16 – യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.
ഉല്പത്തി1:3:1
യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം;എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം;അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു.

ഏദെന്‍ തോട്ടത്തില്‍ നിന്ന് വെളിയിലായ  മനുഷ്യന് ദൈവം വീണ്ടും തിന്നരുതാത്തവയുടെ ഒരു ലിസ്റ്റ് കൊടുത്തു ,  

2

ലേവ്യ.11-യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:നിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങൾക്കു തിന്നാകുന്ന മൃഗങ്ങൾ ഇവ:മൃഗങ്ങളിൽ കുളമ്പു പിളർന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങൾക്കു തിന്നാം.എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നിരിക്കുന്നവയിലും നിങ്ങൾ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കകൊണ്ടു അതു നിങ്ങൾക്കു അശുദ്ധം.കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം……

പക്ഷെ പാമ്പ് പണി നിര്‍ത്തി പോയത് കൊണ്ട് പൌലോസ് അതേത്തെടുത്തു , അങ്ങനെ ക്രിസ്ത്യാനികള്‍ തീരുമാനിച്ചു ദൈവം പറഞ്ഞത് കേള്‍ക്കേണ്ട ആവശ്യം ഇല്ല പൌലോസ് പറയുന്നത് കേട്ടാല്‍ മതി .

missionaryofstpaul.jpg

തിമൊഥെയൊസ് 154:4:4
എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല;

എബ്രായർ 13:9
വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു; ആചരിച്ചുപോന്നവർക്കു പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാൽ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു.

അച്ചന്മാരും പസ്ടര്മാരും ദശാംശം  വഴിപാട് എന്നിവ വാങ്ങിക്കാന്‍ മാത്രമാണ് പഴയ നിയമം ഉപയോഗിക്കുന്നത്  ,ദൈവം കല്‍പ്പിച്ച  കാര്യങ്ങളൊക്കെ നിര്‍ത്തലാക്കാനാണ് മശിഖ വന്നത് എന്ന് പഠിപ്പിക്കുന്നു ,

ദുഷ്നായ രാജാവിനെ കൊന്നു ആ നിയമങ്ങള്‍ മാറ്റി പുതിയ നിയമങ്ങള്‍ കൊണ്ട് വന്നിട്ടുള്ള വിപ്ലവ കാരികളെ കുറിച്ച് കേട്ടിട്ടുണ്ട് , മശിഖ വരുന്നത്  ദൈവത്തിന്‍റെ നിയമങ്ങള്‍  കൊള്ളാത്തത്  കൊണ്ടാണോ ? ദൈവത്തിനു നിയമം ഉണ്ടാക്കുന്നതില്‍ പിഴവ് പറ്റിയോ .

ശമൂവേൽ-1 15:22
ശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.

 

മറുപടി