എഫ്രായിം നീയെന്റെ വത്സലപുത്രൻ …

“എഫ്രായിം നീയെന്റെ വത്സലപുത്രൻ…”ഇതൊരു പ്രശസ്തമായ ക്രിസ്തീയ ഗാനത്തിലെ വരികള്‍ എന്നല്ലാതെ…മലയാളികള്‍ ഈ വരികള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

ദൈവം തന്‍റെ നഷ്ടപ്പെട്ട കുഞ്ഞാടായ എഫ്രായിമിനെക്കുറിച്ച് വിലപിക്കുന്ന വാക്കുകള്‍ ആണിത്.

യിരെമ്യാ.31:20-എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാൻ അവന്നു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ചു എന്റെ മനസ്സിൽ സ്ഥായി തോന്നുന്നു; അതുകൊണ്ടു എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാൻ അവനോടു കരുണ കാണിക്കും എന്നു യഹോവയുടെ അരുളപ്പാടു.

ആരാണ് എഫ്രായിം ?  എന്ത്  കൊണ്ട് ദൈവം എഫ്രയിമിനെക്കുറിച്ച് വിലപിക്കുന്നു ?

യോസേഫിന്റെ 2 മക്കളാണ്  എഫ്രയിമും മനശ്ശെയും . യാക്കോബ് അവന്‍റെ അവസാനകാലത്ത് തന്‍റെ മക്കളെ അനുഗ്രഹിക്കുന്നതിന് മുന്‍പ് യോസേഫിനെ വിളിപ്പിച്ചു അവന്‍റെ 2 മക്കളായ എഫ്രായിമിനെയും മനശ്ശെയെയും  ദത്തെടുത്തു.

ഉല്പത്തി.48.1- “അനന്തരം യോസേഫിന്നു: നിന്റെ അപ്പൻ ദീനമായി കിടക്കുന്നു എന്നു വർത്തമാനം വന്നു; ഉടനെ അവൻ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു ചെന്നു……..മിസ്രയീമിൽ നിന്റെ അടുക്കൽ ഞാൻ വരുംമുമ്പെ നിനക്കു മിസ്രയീംദേശത്തുവെച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവർ ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവർ എനിക്കുള്ളവരായിരിക്കട്ടെ.ഇവരുടെ ശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവർ തങ്ങളുടെ അവകാശത്തിൽ തങ്ങളുടെ സഹോദരന്മാരുടെ പേരിൻപ്രകാരം വിളിക്കപ്പെടട്ടെ.”…….14.യിസ്രായേൽ വലങ്കൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടങ്കൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണെച്ചുവെച്ചു….അപ്പൻ വലങ്കൈ എഫ്രയീമിന്റെ തലയിൽവെച്ചു എന്നു യോസേഫ് കണ്ടപ്പോൾ അവന്നു അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റിവെപ്പാൻ പിടിച്ചു.യോസേഫ് അപ്പനോടു: അങ്ങനെയല്ല, എന്റെ അപ്പാ; ഇവനല്ലോ ആദ്യജാതൻ; ഇവന്റെ തലയിൽ വലങ്കൈ വെക്കേണം എന്നു JACOB_BLESSING_Ephraim-Manasseh,_Benjamin_West-15X14പറഞ്ഞു.എന്നാൽ അവന്റെ അപ്പൻ സമ്മതിക്കാതെ എനിക്കു അറിയാം; മകനേ, എനിക്കു അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വർദ്ധിക്കും; എങ്കിലും അനുജൻ അവനെക്കാൾ അധികം വർദ്ധിക്കും; അവന്റെ സന്തതി ജനസമൂഹമായ്തീരും എന്നു പറഞ്ഞു.അങ്ങനെ അവൻ അന്നു അവരെ അനുഗ്രഹിച്ചു: ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ടെ എന്നു യിസ്രായേല്യർ നിന്റെ പേർ ചൊല്ലി അനുഗ്രഹിക്കും എന്നു പറഞ്ഞു എഫ്രയീമിനെ മനശ്ശെക്കു മുമ്പാക്കി.  ഇന്നും യഹൂദര്‍  മക്കളെ അനുഗ്രഹിക്കുന്നത് “എഫ്രായിമിനെയും മനശ്ശെയെയും പോലെ അനുഗ്രഹിക്കണേ” എന്ന് പറഞ്ഞാണ് .

അങ്ങനെ യോസേഫിന്റെ 2 മക്കള്‍ യാക്കോബിന്‍റെ മക്കളായി എണ്ണപ്പെട്ടു. 12 +2 = 14 മക്കള്‍ .

അതിനു ശേഷം യാക്കോബ്  തന്‍റെ മക്കളെ അനുഗ്രഹിക്കാന്‍ വിളിച്ചു വരുത്തി , അവരോട് പ്രവചന രൂപേണ അനുഗ്രഹിച്ചു …. യാക്കോബിന്‍റെ അനുഗ്രഹത്തെക്കുറിച്ച് മറ്റൊരു ആദ്യയത്തില്‍ പറയുന്നുണ്ട്   –യാക്കോബ് മക്കളെ അനുഗഹിക്കുന്നു .

യാക്കോബിന്‍റെ 12 മക്കളില്‍ 2 പേരെ മാത്രമേ അനുഗ്രഹിക്കപ്പെട്ടുള്ള് .  യോസേഫിനെയും മക്കളും  , യെഹൂദായും . യാക്കോബിന്റെ മക്കള്‍ പെറ്റു പെരുകി വലിയ ഒരു സാമ്പ്രാജ്യമായി  തീര്‍ന്നു .ശലോമോന്‍ ദൈവത്തെ അനുസരിക്കാതെ ജാതികളുടെ ദൈവത്തെ ആരാധിച്ചു ,ദൈവകോപ്മുണ്ടാക്കി , ശലോമോന്റെ മരണത്തിന്‌ ശേഷം യിസ്രായേല്‍ രണ്ടായി വിഭാഗിക്കപ്പെട്ടു . അവര്‍ 2 ദേശമായി മാറി.എഫ്രായിമിന്‍റെ ഗോത്രത്തിലെ യൊരോബെയാമിന്റെ നേതൃത്വത്തില്‍ 10 ഗോത്രവുമായി യിസ്രായേലും ,ശലോമോന്റെ മകനായ രെഹബെയാമിന്‍റെ നേതൃത്വത്തില്‍ 2 ഗോത്രവുമായി  യ്ഹൂദയും.

അന്ന് മുതല്‍ യിസ്രായേലിനെ എഫ്രായിം എന്നും വിളിക്കപ്പെട്ടു. അപ്പോള്‍ മനസിലാക്കുക യാക്കോബും മക്കളും ജീവിച്ചിരുന്ന കാലത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എഫ്രായിം എന്ന് പറഞ്ഞാല്‍ ഒരു വെക്തിയും അതിനു ശേഷമുള്ള കാലഘട്ടത്തില്‍ എഫ്രയിം എന്ന് പറഞ്ഞാല്‍ ഒരു ദേശത്തെയുമാണ് ഉദേശിക്കുന്നത്.

ഇതിനെക്കുറിച്ച്‌  വിശദമായി അടുത്ത ആദ്യയത്തില്‍ പറയുന്നുണ്ട് .

വായിക്കുക -: യാക്കോബ് മക്കളെ അനുഗഹിക്കുന്നു .

മറുപടി