എന്റെ ഉപ്പുപ്പാക്ക് ഒരു ആന ഉണ്ടായിരുന്നു

കുഞ്ഞായിരിക്കുമ്പോൾ നാം കേൾക്കുന്ന കാര്യങ്ങളും  അതിനെക്കുറിച്ചുള്ള  ഓർമ്മകളും  വാസ്തവത്തെക്കാൾ നിറം  വച്ചതായിരിക്കും , ചെറിയ മഴവെള്ളക്കെട്ടിനെ  നദിയെന്ന് വിളിക്കും , കുടിലിനെ  വലിയ തറവാടാക്കും  , അമ്മ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഏറ്റവും രുചി  ,അച്ഛനാണ് ഏറ്റവും  ശക്തിമാൻ  അങ്ങനെ പോകുന്നു…        വലുതാവുമ്പോൾ  യാഥാർത്ഥ്യം തിരിച്ചറിയുമെങ്കിലും പഴയ  നിറം വച്ച ഓർമ്മകൾ തന്നെയായിരിക്കും നമുക്കിഷ്ടം .

അത് പോലെ തന്നെയാണ് നമ്മുടെ മത വിശ്വാസങ്ങളും , പണ്ട് മുതലേ പറഞ്ഞതും വിശ്വസിച്ചതും വാസ്തവമല്ല എന്ന് മനസ്സിലായാലും പഴയത് തന്നെ പറയാനാണ് ഇഷ്ടം .
നമ്മുടെ ഇഷ്ടങ്ങൾ കൊണ്ട് കേരള ചരിത്രത്തെ പോലും തിരുത്തി പറയാൻ നമുക്ക് മടിയില്ല .

ചില ഉദാഹരങ്ങൾ നോക്കാം

ഞങ്ങടെ പൂർ വ്വന്മാർ അപ്പോസ്തോലനായ തോമസ്  കേരളത്തിൽ വന്നപ്പോൾ സുവിശേഷം കേട്ട് മതം മാറിയ  “നമ്പൂതിരികൾ” ആണ് .

  • തോമസ് കേരളത്തിൽ വന്നു എന്നത് തന്നെ  ഇന്നും ഒരു തർക്ക വിഷയമാണ്‌ .
  • ചരിത്രം പഠിക്കുമ്പോൾ മനസ്സിലാകും തോമസ് വന്നു എന്ന് പറയപ്പെടുന്ന കാലത്ത്, 2000 വർഷങ്ങൾക്കു മുൻപ് നമ്മുടെ നാട്ടിൽ ബ്രാഹ്മണരും നമ്പൂതിരികളും ഇല്ല , ഏഴാം നൂറ്റാണ്ടിലാണ് നമ്പൂതിരികൾ നമ്മുടെ നാട്ടിൽ എത്തുന്നത്.

മഹാബലി കേരളത്തിൽ എല്ലാക്കൊല്ലവും വരുന്നുണ്ടെന്നെന്നു വിശ്വസിക്കാൻ ഇഷ്ടം , ക്രിസ്മസ് അപ്പൂപ്പൻ എല്ലാക്കൊല്ലവും സമ്മാനവും ആയി വരുന്നുണ്ടെന്നു കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കാൻ ഇഷ്ടം …..അങ്ങനെ ഇല്ലാത്ത പലതും ഒരു കുഴപ്പവും ഇല്ലാതെ വിശ്വസിക്കുക മാത്രമല്ല , വലിയ ലഹളകൾ ഉണ്ടാക്കാനും തയ്യാറാണ് നമ്മൾ ..

എന്റെ ഉപ്പുപ്പാക്ക്  ഒരു ആന ഉണ്ടായിരുന്നു എന്ന് പറയും പോലെ .

മതമായാലും ,  രാഷ്ടീയം ആയാലും ഞാൻ വിശ്വസിച്ചത്  തെറ്റാണ്  എന്ന് സമ്മതിക്കുമ്പോൾ ആണ് മറ്റൊന്ന് സ്വീകരിക്കാൻ തയ്യാറാകുന്നത്  ,പക്ഷെ   ക്രിസ്ത്യാനികൾ മാത്രം ഞങ്ങൾ കളഞ്ഞത് നല്ലതായിരുന്നു എന്ന് നിലവിളിക്കുന്നു .

തുടരും ….

മറുപടി