ക്രിസ്ത്യാനിയുടെ “തൊട്ടു കൂടായ്മ”

വിവാദ ദുരാചാരം. എച്ചിൽ സ്നാനം ഇന്ന്, പ്രതിഷേധം വ്യാപകം പി.എച്ച്. സനൽകുമാർ —————————
Image
ബാംഗ്ളൂർ: മംഗലാപുരത്തിനടുത്ത് കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിലെ വിവാദ ആചാരമായ മഡെ സ്നാനം എന്നറിയപ്പെടുന്ന എച്ചിൽ സ്നാനം ഇന്ന് നടക്കും. ബ്രാഹ്മണർ ഉണ്ടിറങ്ങുന്ന ഊട്ടുപുരയിൽ കയറി താണജാതിക്കാർ പുണ്യം കിട്ടാൻ എച്ചിലിൽ ഉരുണ്ടുമറിയുന്ന വിചിത്രമായ അനാചാരമാണിത്. …….
ഈ വാർത്ത കണ്ടപ്പോൾ ചിലതൊക്കെ പറയാതെ വയ്യ എന്ന് തോന്നുന്നു …
ഹിന്ദുക്കളിൽ മാത്രമാണോ ഈ ദുരാചാരങ്ങൾ ഉള്ളത് ???
യേശുവിന്റെ ശിഷ്യനായ തോമസ്‌ കേരളത്തിൽ വന്നത് AD ഒന്നാം നൂറ്റാണ്ടിലും ബ്രാഹ്മണർ നമ്മുടെ നാട്ടിൽ വന്നത്  അതിനും വളരെ കാലങ്ങൾക്ക് ശേഷം AD എട്ടാം നൂറ്റാണ്ടിലും  ആണെന്നുള്ളത്‌ കേരള ചരിത്രം വായിച്ചിട്ടുള്ള എല്ലാപേർക്കും അറിയാം . സെൻറ് തോമസ്‌ സുവിശേഷം പറഞ്ഞത് അന്നവിടെ ഇല്ലാതിരുന്ന  ബ്രാഹ്മണരോട് ആണെന്നുള്ള നുണ പ്രചരിപ്പിച്ചാണ്  ക്രിസ്ത്യാനികളിൽ ജാതി വെവസ്ത കൊണ്ട് വന്നത് .
അവിടെ നിന്നും പലരും പെന്തകൊസ്തുകാരായി മാറി , ഒരുവൻ ക്രിസ്തുവിൽ ആയാൽ പുതിയ സൃഷ്ടി എന്ന് വിളിച്ചു പറഞ്ഞത് കേട്ട് പെന്തകൊസ്തായ പറയനും, പുലയനും, ഈഴവനും, ചണ്ടാലനും അമ്പലം വിട്ടു പള്ളിയിൽ കേറിയപ്പോൾ ആണ് മനസ്സിലായത് “തൊട്ടു കൂടായ്മ” പുറത്തല്ല അകത്താണ് കൂടുതൽ എന്ന് . അവരുടെ മക്കളെ കല്യാണം കഴിക്കാൻ ആരും തയ്യാറല്ല ,  തിരിച്ചു പഴയ ജാതിയിൽ പോകാനും ഒക്കില്ല എന്ന സ്ഥിതി വന്നത്. “പുതിയ സൃഷ്ടി “എന്നത് കൊണ്ട് അവർ അർത്ഥമാക്കിയത് ഈ അവസ്ഥ ആയിരിക്കാം , അവിടെയുമില്ല ഇവിടെയുമില്ല  .
 
കർത്താവ്പറയുന്നു  “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.” ( മത്താ 23:14).
 
ഇത് മാറാൻ ഇനിയും ഒരു ഭട്ടത്തിരിപ്പാട് വേണ്ടി വരുമോ ?
 
 
 

3 thoughts on “ക്രിസ്ത്യാനിയുടെ “തൊട്ടു കൂടായ്മ”

  1. ജാതി മതം തിരിച്ചുള്ള ഐ സമ്പ്രതായങ്ങള്‍ ഇനിയും തുടരും..അതിനു ഒരു അന്തം വരുത്താന്‍ സാധ്യമല്ല

    Like

  2. ജാതി എല്ലമതങളിലും നില നില്‍ക്കുന്ന ഒരു ദുരാചാരമാണു ഇതു ഒരിക്കലും മാറില്ല കാരണം വീണ്ടും ആ വിളി കേള്‍ക്കാനായി എല്ലാവരും ചെല്ലുന്നതു കൊണ്ടാണ്

    Like

മറുപടി