“മോശയും പ്രവാചകന്മാരും ” എന്ന പ്രയോഗത്തിന്റെ അർഥം ?

“മോശയും പ്രവാചകന്മാരും ” എന്ന പ്രയോഗത്തിന്റെ അർഥം ?

യേശു പറഞ്ഞ “ധനവാനും ലാസറും” എന്ന ഉപമയിൽ , ധനവാൻ അബ്രാഹാം പിതാവിനോട് “പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു” എന്ന് പറഞ്ഞപ്പോൾ അബ്രാഹാം അവനോടു: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു.

ഇവിടെ പറഞ്ഞത് മോശയെക്കുറിച്ചാണോ ?

  1.  മോശയുടെ കാലത്ത് നടന്ന സംഭവം ആണെങ്കിൽ അങ്ങനെ വിചാരിക്കാം , എന്നാൽ ഇതങ്ങനെയല്ല
  2. മോശയും പ്രവാചകന്മാർ എല്ലാരും ഒരുമിച്ചു ജീവിചിരുന്നില്ലല്ലോ .
  • മോശ എന്നത് മോശക്ക് യഹോവ നല്കിയ ന്യായ പ്രമാണ പുസ്തകങ്ങളും -:ഉല്പ്പത്തി മുതൽ ആവർത്തനം വരെ(തോറ )
  • പ്രവാചകന്മാർ എന്നത് മറ്റു പ്രവചന പുസ്തങ്ങളും ആണ്  (കെതുവിം – K’tuvim).

ഇത് തെളിയിക്കുന്ന  മറ്റു ഭാഗങ്ങൾ പരിശോധിക്കാം 

Luke 24:44-പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു.

യോഹന്നാൻ – 5:45 – ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.

Acts.3:22-23 – “ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം.ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ.അത്രയുമല്ല ശമൂവേൽ ആദിയായി സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.

ആദ്യ 5 പുസ്തകങ്ങളായ ഉല്പ്പത്തി ,പുറപ്പാട്, ലേവ്യ , സംഖ്യ, ആവർത്തനം  (തോറ) മോശ എന്ന് വിളിച്ചിരിന്നതിൻറെ തെളിവുകൾ കാണാം .

4 thoughts on ““മോശയും പ്രവാചകന്മാരും ” എന്ന പ്രയോഗത്തിന്റെ അർഥം ?

  1. പിങ്ബാക്ക് തോറ ( Torah ) – Malayalam Bible Study

മറുപടി