ധനവാനും ലാസറും

ധനവാനും ലാസറും

ടൈവാസ് എന്ന പേരിലാണ് ഈ ധനവാന്‍ അറിയപ്പെടുന്നത് . ധനവാന്‍ എന്നതിന്റെ ലാറ്റിന്‍ പദമാണ് ടൈവസ്.

എലെയാസാര്‍  എന്നതിന്റെ ലാറ്റിന്‍ രൂപമാണ്‌ ലാസര്‍ എന്ന പേര് . “ദൈവം എന്‍റെ സഹായി “എന്നര്‍ത്ഥം .

ടൈവസ് ധരിച്ചിരുന്ന ധൂമ്രവസ്ത്രവും പറ്റും വലിയ വിലയുള്ളതും അന്നത്തെ കാലത്തെ മഹാപുരോഹിതന്മാര്‍ മാത്രം ധരിക്കുന്നതുമായ വസ്ത്രമാണ് . ധനവാന്മാര്‍ അക്കാലത്ത് ഭക്ഷണം കഴിച്ചു കഴിഞ്ഞ്‌ കൈ തുടച്ചു വൃത്തിയാക്കുന്നത് റൊട്ടിക്കഷ്ണങ്ങള്‍  കൊണ്ടാണ് . ഇതു പുറത്തു കളയുന്നു .അത് ഭക്ഷിച്ചാണ് ലാസര്‍ ജീവിച്ചിരുന്നത് .
ധനവാന്‍ പാതാളത്തില്‍ പോകുവാന്‍ ലാസരിനോടുള്ള ബന്ധനത്തില്‍ എന്ത് തെറ്റ് ചെയ്തു? അവന്‍ ലാസറിനെ ആട്ടി  ഓടിച്ചില്ല , മേശമേല്‍ നിന്നും കളയുന്ന റൊട്ടി കൊടുക്കേണ്ട എന്ന് വിലക്കിയില്ല . . ലാസറിനെ ഒരു പ്രകാരത്തിലും ഈ ധനവാന്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതായി കാണുന്നില്ല . പിന്നെ എന്തിനു ധനവാന്‍ ശിക്ഷിക്കപ്പെട്ടു ? ധനവാന്‍ ചെയ്ത കാര്യങ്ങള്‍ കൊണ്ടല്ല
ചെയ്യാത്ത കാര്യങ്ങള്‍ കൊണ്ടാണ് ശിക്ഷിക്കപ്പെട്ടത് . ധനവാന്‍ തെറ്റ് ചെയ്തില്ല, പക്ഷെ ശരി ചെയ്തില്ല എന്നത് കൂടുതല്‍ ഗൌരവമായി ദൈവം എടുത്തു . ലാസരെ ധനവാന്‍ ശ്രദ്ധിക്കനമായിരുന്നു . ലസരുമാര്‍ ശ്രദ്ധിക്കപ്പെടാത്തതിനു ദൈവം ഉത്തരവാദികള്‍ ആക്കുന്നത് ധനവന്മാരെയാണ് . അടിച്ചെല്‍ പ്പിക്കപ്പെടാതെ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  ധനവാന്മാര്‍ കടപ്പെട്ടവരാണ് .
അവരുടെ മരത്തിനു ശേഷം ധനവാന്‍ അബ്രാഹമിനോട് പറയുകയാണ് “പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു;എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു അബ്രാഹാം അവനോടു: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു.അതിന്നു അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു.അവൻ അവനോടു: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.”

അബ്രഹാം ‘അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ’ എന്നത് കൊണ്ട്  എന്താണ് അര്‍ത്ഥമാക്കുന്നത്‌ ?

  •  മോശയെന്നാല്‍ ,മോശ എഴുതിയ ആദ്യ അഞ്ചു പുസ്തകം ,
  • പ്രവാചകന്മാര്‍ എന്നാല്‍  പ്രവചന പുസ്തകങ്ങള്‍ .

Luk.16:16 , Acts15.:21 , Acts.13:15 ,

ചിരുക്കിപ്പറഞ്ഞാല്‍ തിരുവചനം (തോറ) അവരുടെ കയ്യിലുണ്ട് , അതവരോടു സംസാരിക്കും , പക്ഷെ ധനവാന്‍ പറയുകയാണ് “അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു.”

അബ്രഹാമിന്റെ മറുപടി ശ്രദ്ധിക്കൂ “അവൻ അവനോടു: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.”
തോറയില്‍ അടിസ്ഥനമില്ലത്തവര്‍ മരിച്ചവരില്‍ നിന്ന് ഒരുത്തന്‍ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കില്ല  എന്നാണ് അബ്രഹാം ഇവിടെ വെക്തമാക്കുന്നത് .യേശുവില്‍ വിശ്സിക്കണമെങ്കില്‍ അടിസ്ഥാനം തോറ തന്നെയാണ് .
 കര്‍ത്താവ് ഈ കഥ പറഞ്ഞു തുടങ്ങിയത് എവിടെ നിന്നാണെന്ന് നോക്കൂ .Luk.16:16 -“ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാൽക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു.ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.
മത്തായി – 5:18  –സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
റോമർ – 3:31  –ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.

ആവർത്തന പുസ്തകം.30:10-നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ തിരികയും ചെയ്താൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മെക്കായിട്ടു വീണ്ടും പ്രസാദിക്കും.ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല.ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല;ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സമുദ്രത്തിന്നക്കരെയുമല്ല;നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു.ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു….

1 thoughts on “ധനവാനും ലാസറും

  1. ധനവാന്‍ ആയിരിക്കുക എന്നത് തന്നെ ഒരു പാപം ആണ്. പ്രമാണങ്ങള്‍ കാച്ചികുറുക്കിഎടുത്തു രണ്ടു ആക്കിയപ്പോള്‍ , അതിലെ രണ്ടില്‍ ഒന്നിന്‍റെ ലംഖനം ആണ് ധനവാന്‍ ആയിരിക്കുക.
    നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ (സഹായം ആവശ്യം ഉള്ള വ്യക്തികള്‍) സ്നേഹിക്കുക എന്നാ കല്‍പ്പന പ്രമാണിച്ചാല്‍ ലോകത്തില്‍ ഒരുത്തനും ധനവാന്‍ ആയിരിക്കാന്‍ സാധ്യമല്ല.

    Like

മറുപടി