ആഭരണം ധരിക്കുന്നത് പാപമോ ?

ആഭരണം ധരിക്കുന്നത് പാപമോ ?

 ഒരു നവവധു ആദ്യമായ് അടുക്കള കേറുകയാണ് ,അവള്‍ കറിയുണ്ടാക്കാന്‍ ഇറച്ചി വെട്ടാന്‍ തുടങ്ങി , ഇറച്ചി കുറച്ചെടുത്തു വെട്ടി മാറ്റി വെച്ച് ബാക്കി മുറിക്കാന്‍ തുടങ്ങി , വീണ്ടും കുറച്ചു ഇറച്ചി  എടുത്തു ചെറുതായി  മുറിച്ചു . അപ്പോള്‍ ഇതൊക്കെ ശ്രെധിക്കുകയയിരുന്ന ഭര്‍ത്താവു ചോദിച്ചു , ഇദെന്താ ഇങ്ങനെ ഒരുമിച്ചു ചെയ്യാതെ പലപ്രാവശ്യം ആയിട്ട് ചെയ്യുന്നത് ,

വധു : എന്റെ അമ്മ ഇങ്ങനെയാ ചെയ്യുന്നത്
ചെറുക്കന്‍ അമ്മയെ വിളിച്ചു (ഫോണ്‍ ചെയ്തു )
അമ്മ പറഞ്ഞു  : എന്റെ അമ്മ ഇങ്ങനെയാ ചെയ്തത്
ചെറുക്കന്‍ വല്യമ്മച്ചിയോട്‌ അതേ ചോദ്യം ചോദിച്ചു
വല്യമ്മച്ചി പറഞ്ഞു : പണ്ട് എന്റെ വീട്ടില്‍ വലിയ പാത്രങ്ങള്‍ ഒന്നും ഇല്ലായിരുന്നു , അത് കൊണ്ടാണ് അല്പല്പായി മുറിച്ചത്
നമ്മളില്‍ പലരും വച്ചുപുലര്‍ത്തുന്ന  ആചാരങ്ങളുടെയും ശീലങ്ങളുടെയും പുറകില്‍ ഇതുപോലെ രസകരമായ  കഥകള്‍ കാണും

Does the Bible Ever Say That Wearing Jewelry Is A Sin?

മലയാളി പെന്തക്കൊസ്തുകാര്‍ എന്ത്

കൊണ്ട് ആഭരണം നിരോധിക്കുന്നു ?

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ !!!!!

1. സഭയിലുള്ളവര്‍ ചോദിച്ചാല്‍
ഉത്തരം : ” ജടമോഹം കാരണം ഇതൊക്കെ അന്വേഷിക്കുന്നു “
2. എന്ത് കൊണ്ട് വെള്ളക്കാര്‍ ഇടുന്നു ?
ഉത്തരം :” അവര്‍ക്ക് വിവാഹത്തിന്റെ അടയാളമായി മോതിരം ഇടണം ,  അത്  രാജ്യത്തിന്റെ നിയമമാണ് ”  ( ഏതു രാജ്യത്താണ്        മോതിരമിട്ടില്ലെങ്കില്‍ പോലീസ് പിടിക്കുന്നത്‌ എന്ന്   അറിയില്ല  )

മലയാളി പെന്തക്കൊസ്തുകാര്‍ കല്യാണങ്ങള്‍ക്ക് പതിവായി വായിക്കാറുള്ള  വേദവാക്യം ശ്രദ്ധിക്കു -സങ്കീർത്തനങ്ങൾ.45:9-” നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞു നില്ക്കുന്നു. “(ഒരു തരി പോന്നു പോലും ഇടാന്‍ സമ്മതിക്കാതെയാണ്  ഇതു പറയുന്നത് )

പക്ഷെ പൊന്നിനെക്കാള്‍ വിലയുള്ള  സാരിയും മറ്റും ധരിക്കാറുണ്ട്,ആഭരണം ഇടാത്ത മിക്കപേരും ധനമോഹം ഒരു പാപമായി കരുതുനില്ല ,വല്യ തുക സ്ത്രിധനം വിലപേശി മേടിക്കുന്ന മലയാളി പസ്റെര്‍മാരെ നമുക്കറിയാം .

വചനാടിസ്ഥാന്മുണ്ടോ ? ഉണ്ടെങ്കില്‍,  ഒരേ സഭയില്‍ മിഷനറിമാര്‍ക്ക്  ഒരു നിയമം മലയാളികള്‍ക്ക് വേറൊരു നിയമം എന്തടിസ്ഥാനത്തില്‍ ?

1.കാതുകളിലെ കുണുക്കുകളെയും ….കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു”

“എന്റെ കഷ്ടകാലത്തു എന്റെ പ്രാർത്ഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടു കൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു”(ഉല്പത്തി. 35:4)

ദേവന്മാരുടുടെയും ദേവികളുടെയും രൂപങ്ങള്‍ ആഭരണമാക്കി ഉപയോഗിക്കുന്ന സമ്പ്രദായം പുരാതന കാലം മുതല്‍ ഉള്ളതാണ് . അതുകൊണ്ടാണ്  അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും  ഊരിയതായി കാണുന്നത് .

2.അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.

(പുറപ്പാടു .32:1-4)-“എന്നാല്‍   മോശെ പർവ്വതത്തിൽനിന്നു ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക;ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.  അഹരോൻ അവരോടു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ചു എന്റെ അടുക്കൽ കൊണ്ടുവരുവിൻഎന്നു പറഞ്ഞു.ജനം ഒക്കെയും തങ്ങളുടെ കാതിൽ നിന്നു പൊൻകുണുക്കു പറിച്ചു അഹരോന്റെ അടുക്കൽ കൊണ്ടുവന്നു.അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവംആകുന്നു എന്നു പറഞ്ഞു. 32:35 –  അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടിയെ ജനം ഉണ്ടാക്കിച്ചതാകകൊണ്ടു യഹോവ അവരെ ദണ്ഡിപ്പിച്ചു. 33:3- വഴിയിൽവെച്ചു ഞാൻ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാൻ നിന്റെ നടുവിൽ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു ,ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.33:6-അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.

ആഭരണം ഉപയോഗിച്ച് പാപം ചെയ്തത് കാരണമാണ് അവര്‍ അങ്ങനെ തിരുമാനിക്കേണ്ടി  വന്നത് ,പക്ഷെ പില്‍കാലത്ത് അവര്‍ ആഭരണം ഉപയോഗിച്ചിരുന്നതായി കാണാം

ആഭരണം ഒരു അശുദ്ധ  വസ്തു ആയിരുന്നെങ്കില്‍ അത്  യെഹോവയുടെ ദേവലയപ്പണിക്ക്   ഉപയോഗിക്കില്ലായിരുന്നു .

പുറപ്പാടു 35:5 -” നിങ്ങളുടെ ഇടയിൽ നിന്നു യഹോവെക്കു ഒരു വഴിപാടു എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവരേണം.പൊന്നു, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,….ഗോമേദകക്കല്ലു, ഏഫോദിന്നു പതക്കത്തിന്നും പതിക്കേണ്ടുന്ന കല്ലു എന്നിവ തന്നേ.

പുറപ്പാടു. 35:22-പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവെക്കു പൊൻവഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവരൊക്കെയും വള, കുണുക്കു, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു.

ആഭരണം ഒരു അശുദ്ധ  വസ്തു ആയിരുന്നെങ്കില്‍ യേശു ജനിച്ചപ്പോള്‍ വിദ്വാന്മാര്‍ കൊടുത്ത പൊന്ന് മറിയം മേടിക്കില്ലയിരുന്നു

ആഭരണം ഒരു അശുദ്ധ  വസ്തു ആയിരുന്നെങ്കില്‍ യേശു പറഞ്ഞ മുടിയനായ  പുത്രന്റെ  ഉപമയില്‍ മോതിരം ഇടുന്ന ഭാഗം  ഉള്‍പ്പെടുത്തില്ലായിരുന്നു

എന്തിനധികം പറയുന്നു ,  ദൈവം സ്വര്‍ഗത്തിന്‍റെ പൂരിഭാഗവും  സ്വര്‍ണ്ണവും വജ്രവും മരതകവും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് 

മലയാളി പെന്തക്കൊസ്തുകാര്‍  ദൈവത്തെ സ്വര്‍ഗത്തില്‍ കേറ്റില്ല എന്ന് പറയുമോ ???

Genesis 24:22-53  Ge 41:41-42, Ex 3:21-22 ,  Eze 16:8-13 , Da 5:29 , Lu 15:22 , 1Ti 2:9 , James 2:1-4 , 1Pe 3:1-6  ,

1 thoughts on “ആഭരണം ധരിക്കുന്നത് പാപമോ ?

  1. അഭരണത്തെ എതിര്ക്കുന്ന ഒരു സഭയിലെ പാസ്റ്ററെ വ്യഭിചാരതിന്നു പിടിച്ചു. എന്നാൽ താൻ ശുശ്രുഷയിൽ നിന്ന് മാറാൻ തയ്യാറായില്ല. മാറ്റാൻ വിശ്വാസികൾക്ക് കഴിഞ്ഞുമില്ല. അവർ വീണ്ടും ആഭരണം ഇട്ടവരെ പാപികൾ എന്ന് വിളിക്കുന്നു. ശരിക്കും ആരാണ് ഇവിടെ പാപികൾ .

    (വ്യഭിചാരം ചെയ്യുകയും , എവിടെ നിന്നും എങ്ങനെയും പൈസ ഉണ്ടാക്കുകയും, മോഷ്ടിക്കയും ചെയ്യുന്നവർ, കള്ളം പറഞ്ഞു നടക്കുന്നവർ , ജനത്തെ വന്ജ്ജിക്കയും ചെയ്യുന്നവർ )ആഭരണം ഇടാതെ , വെള്ള വസ്ത്രം ഇട്ട്, മീശ വടിച്ചു നടന്നാൽ വിശുദ്ധർ.

    ഒരു ചെറിയ കമ്മൽ ഇട്ടാൽ അവർ അസുദ്ധർ , കളർ ഡ്രസ്സ്‌ ഇട്ടാൽ അസുദ്ധർ (ഇതിനല്ലാം ഇഷ്ടം പോലെ വാക്യം ബൈബിൾ നിന്നും ലഭിക്കും )

    കള്ളനെയും വ്യഭിചാരിയെയും കുറിച് ഒരു വാക്യവും ഈൗ വിസുദ്ധര്ക്ക് ലഭിക്കില്ല .

    Like

മറുപടി