സഭാചരിത്രം

ആഗ്ലിക്കന്‍ സഭയും പ്രോട്ടസ്റെന്റ്റ്  സഭയും ഉണ്ടായതിനു ശേഷമാണു വേദപുസ്തകം വായിക്കാനുള്ള അവസരം വിശ്വാസികള്‍ക്ക് ലഭിച്ചത്,  അച്ചടി യന്ത്രത്തിന്റെ കണ്ടുപിടുത്തവും വിശുദ്ധ  വേദപുസ്തകത്തിന്റെ പരിഭാഷയും   ഇതിനു ഏറെ പ്രയോജനം ചെയ്യ്തു.     അന്തമായ  വിശ്വാസത്തില്‍ നിന്ന്  തിരിച്ചറിയലുകളുടെ പ്രളയത്തിലേക്ക്   സഭ  പ്രവേശിച്ചത്‌ ആ  കാലഘട്ടത്തില്‍ ആയിരുന്നു.   നാം ഇന്ന്  ജീവിക്കുന്നത് ; ക്രിസ്തീയ വിശ്വാസത്തില്‍ ഉള്ളവര്‍ക്ക് എബ്രായ മൂലഗ്രന്ത്തിലെ മറഞ്ഞു കിടക്കുന്ന മര്‍മ്മങ്ങളിലേക്ക് കടന്നു ചെല്ലുവനും മനസിലാക്കുവാനും കഴിയുന്ന  ഒരു കാലഘട്ടത്തിലാണ്. ഇന്നു  സാധാരണകാരനു പോലും എബ്രായ (യേശുവിന്‍റെ) ഭാഷയും സംസ്കാരവും  പഠിക്കുവാനും മനസിലാക്കുവാനും കഴിയും. അതുപോലെ തന്നെ പുരാതന ഏടുകളും , നിസ്യ  കൌണ്‍സില്‍ , തോമസ്‌ എഴുതിയ സുവിശേഷം , ആദ്യ കാല സഭ പിതാക്കന്മാരായ ‘ഒറിഗണ്‍’ , ‘യുസിബസ്‌’ ജെറോം തുടങ്ങിയവരുടെ എഴുത്തുകളും ഏവര്‍ക്കും ലഭ്യമാണ്. ഈ  ലിഖിതങ്ങളും , ഗ്രന്ഥങ്ങളും ബൈബിള്‍ സ്കൂളുകളിലും ,സ്വകാര്യ ലൈബ്രറികളിലും മാത്രം ഉണ്ടായിരന്ന ഒരുകലഘട്ടമല്ല ഇന്നുള്ളത് .  അതിനാല്‍    അന്നത്തെ  വചന വ്യാഖ്യാനത്തിനും   പഠിപ്പീരുകള്‍ക്കും ഒരു രഹസ്യ അജണ്ടയും ജാതീയ ഇടപെടലുകളും ഉണ്ടായിരുന്നതായി നമുക്ക് മനസിലാക്കാന്‍ സാധിക്കും. സഭാ മേലധ്യക്ഷന്മാര്‍ക്ക് യഹോവയുടെ വചനങ്ങളെയും സത്യങ്ങളെയും മറിച്ചു കളയുവാനുണ്ടയിരുന്ന താല്പര്യം ഇന്നത്തെ വിശ്വാസികള്‍ക്ക് അറിവുള്ളതാണ്.

നാം പരമ്പരാഗതമായി ചെയ്തു പോരുന്ന പല  അചാരങ്ങളുടെയും ഉറവിടം ജാതീയ  വിശ്വാസങ്ങള്‍   ആണെന്നുള്ളത്  ഞെട്ടിക്കുന്ന  സത്യമാണ്  .അതില്‍ നിന്നൊക്കെ പുറത്തു വരേണ്ട കാലം കഴിഞ്ഞിരിക്കുന്നു

നാം എന്ത് വിശ്വസിച്ചാലും അതിനെക്കുറിച്ച് പഠിക്കുന്നത് നന്നായിരിക്കും

മറുപടി