ശലോമിന് പകരം  പ്രെയിസ് ദി ലോർഡ്‌

ശലോമിന് പകരം പ്രെയിസ് ദി ലോർഡ്‌

shalomയഹൂദർ തമ്മിൽ അഭിവാദ്യം ചെയ്യുന്നത് “ശാലോം” (നിങ്ങൾക്ക് സമാധാനം) എന്ന് പറഞ്ഞു കൊണ്ടാണ് . യഹൂദനായ യേശുവും ശിഷ്യന്മാരും അങ്ങനെ തന്നെയാണ് അഭിവാദ്യം ചെയ്തിരുന്നത് .

“ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽനിന്നു: (“നിങ്ങൾക്കു സമാധാനം ”എന്നു പറഞ്ഞു.).” –  (Luke 24:36)

“ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ,അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.”(Luke 10:5)

“ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.” –  (John 20:19)

യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.” – John 20:21

“എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനംഎന്നു പറഞ്ഞു.”(John 20:26)

എന്താണ് ശാലോം എന്നാ വാക്കിന്റെ അർഥം .

ശാലോം എന്നാ വാക്കിന് സമാധാനം എന്നാണ് ഒറ്റ വാക്കിലെ അർദ്ധം,പക്ഷെ അത് ശാലോമിന്റെ ഒരു വശം മാത്രമാണ് . സമാധാനം, വന്ദനം , നമസ്കാരം എന്നതിനേക്കാൾ ഉപരിയായി സംപൂർണത എന്നാ തലമാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്‌ . പൂർണ്ണത എന്നർഥമുള്ള“ശലേം ” എന്നാ മൂല വാക്കിൽ നിന്നാണ് ശാലോം എന്നാ വാക്കുണ്ടായത് .ശാലോം ഉള്ളിടത്ത് ആഹാരത്തിനൊ,വസ്ത്രത്തിനോ,ആരോഗ്യത്തിനോ,നീതിക്കൊ , ഒന്നിനും കുറവുണ്ടാവുകയില്ല.
അനുഗ്രഹത്തിന്റെ പൂർണതയാണ് സമാധാനം .അത് കൊണ്ടാണ്  സമാധാന പ്രഭു ആയ  യേശു ശാലോം എന്നശംസിച്ചത്.

നാം ശാലോം എന്ന വാക്ക് ഉച്ചരിക്കുമ്പോൾ ,സമാധാനം പ്രഖ്യാപിക്കുക മാത്രമല്ല ചെയ്യുന്നത് സകല അനുഗ്രഹങ്ങളും ആശംസിക്കുകയാണ് . സദൃശ്യവാക്യങ്ങൾ.8:21-ൽ പറയുന്നു “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.”

********************************************

ക്രിസ്ത്യാനികൾ എന്ത് കൊണ്ട് ശാലോം(നിങ്ങൾക്ക് സമാധാനം)  എന്ന് പറയുന്നതിന് പകരം Praise the Lord  എന്നോ ഈശോ മിശിഖക്ക്  സ്തുതിയയിരിക്കട്ടെ എന്നോ പറയുന്നത് ?

യഹൂദന്മാർ  കാത്തിരുന്ന മശിഹ യഹൂദനായിരുന്നു , യെഹൂദനായ  യേശു മശിഹയുടെ  ശിഷ്യന്മാരും യെഹൂദരായിരുന്നു .യേശുവും ശിഷ്യന്മാരും സിനഗോഗുകളിൽ പോയിരുന്നു ,യഹോവ  കൽപ്പിച്ചരുളിയ പെരുന്നാളുകൾ ആചരിച്ചിരുന്നു . (Lk. 4:16; Acts 2:46, Acts 13:13-15; 17:2).

യേശു മരിച്ചു ഉയർത്തതിനു ശേഷം,ജാതികൾ കൂടുതലായി ചേർന്ന് വന്നു ,ജാതികളുടെ അപ്പോസ്തലാൻ എന്നറിയപ്പെട്ടിരുന്ന പൌലോസും യഹൂദനായിരുന്നു. പൌലോസ് പെന്തോകൊസ്തു പെരുന്നാൾ ആചരിക്കെണ്ടത്തിനു  ബദ്ധപ്പെട്ടു യെഹൂദ്യയിൽ വന്നതായി അപ്പോസ്തല പ്രവൃത്തി 20:16 ൽ വായിക്കാം .

യഹൂദന്മാർ ജാതികളുമായി ഇടപഴകാറില്ലായിരുന്നു , ആയതിനാൽ അവരോടു സുവിശേഷം പറഞ്ഞിരുന്നില്ല , അക്കാലത്തിലാണ് പത്രോസ് അശുദ്ധ ജീവികളെ ഭക്ഷിക്കാൻ പറയുന്നതായി ഒരു ദർശനം കണ്ടത് , അത് ജാതികളോടു സുവിശേഷം പരയുന്നതിനെക്കുറിച്ചാണെന്ന് മനസ്സിലാക്കി ജാതികളോടു മശിഹ വന്നു എന്നാ സുവിശേഷം അറിയിച്ചു . മാത്രമല്ല മറ്റു യ്ഹൂദരയ  സഹശിഷ്യന്മാര്ക്ക്  പറഞ്ഞു മനസ്സിലാക്കി കൊടുത്ത് , അവരും അത് അംഗീകരിച്ചു . (അപ്പോസ്തല പ്രവൃത്തി.10)

ഇടയിൽ മറ്റൊരു കാര്യം പറയട്ടെ പത്രോസിനു കിട്ടിയ ദർശനപ്രകാരം പത്രോസ് പന്നിയെയോ കൊഞ്ചൊ  ഒന്നും ഭക്ഷിച്ചില്ല പകരം ജാതികളോടു സുവിശേഷം അറിയിച്ചു , പക്ഷേ ആ വചനം എടുത്തു  പന്നിയെ ഭക്ഷിക്കുന്ന ക്രിസ്ത്യാനികളാണ് ഇന്നുള്ളത് .

ജാതികളുടെ എണ്ണം കൂടിയപ്പോൾ യഹൂദന്മാരും ജാതികളും തമ്മിൽ ഒരു മത്സരം ഉടലെടുത്തു , AD 66-70 കാലഘട്ടത്തിൽ യ്ഹൂദർക്കെതിരെ ഉണ്ടായ പീഡനം മൂലം യഹൂദർ യെരുശലെമിൽ നിന്നും ചിതറിപ്പോയി .ഈ കാലത്ത് ജാതികളായ വിശ്വാസികളെ നയിച്ചത് ജാതികളായ നേതൃത്വം തന്നെയാണ്, അവർ മശിഹയുടെ കൂട്ടത്തെ ഒരു പുതിയ മതമാക്കി മാറ്റാൻ ശ്രമിച്ചു . അവിടെ യെഹൂടര്ക്ക് ഇടമില്ലതായി ,പീഡന കാലം കഴിഞ്ഞു മടങ്ങിയെത്തിയ യഹൂദർ ഒറ്റപ്പെട്ടു .തുടർന്നുള്ള കാലങ്ങളിലെല്ലാം യഹൂദ വിരുദ്ധ നിയമങ്ങൾ സഭയിൽ നിലവിൽ വന്നു.ശബത്തു ദിവസം ശനിയാഴ്ച ആയിരുന്നതിനെ മാറ്റി ഞായറാഴ്ച ആക്കി, യെഹോവ കല്പിച്ചു നല്കിയ പെരുന്നാളുകൾ നിർത്തലാക്കി പകരം ക്രിസ്മസ്, ഈസ്റ്റർ ..തുടങ്ങിയവ നിലവിൽ വന്നു, വിഗ്രഹാരാധന തുടങ്ങി…

യഹൂദർ ചെയ്യുന്നതും പറയുന്നതും ഒന്നും വേണ്ടയെന്നു തോന്നിയ ന്യൂ ജനറേഷൻ വിശ്വാസികൾ ശാലോം എന്ന അനുഗ്രഹിക്കപ്പെട്ട  വാക്ക് ഉപയോഗിക്കുന്നത് നിർത്തി, പകരം ദൈവത്തിനു സ്തുതി എന്ന് പറയാൻ തുടങ്ങി , ഇത് ഒരു ആശംസ വാക്കല്ല ദൈവത്തെ സ്തുതിക്കുന്നതാണ് എന്ന് എല്ലാവർക്കും അറിയാം.

ശാലോം എന്നാ വാക്കിന് പകരമാവില്ല പ്രെയിസ് ദി ലോർഡ്‌ .

തെസ്സലൊനീക്യർ 253:3:16

സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവു നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

 

5 thoughts on “ശലോമിന് പകരം പ്രെയിസ് ദി ലോർഡ്‌

  1. യാഹ്ശുവാ യഹൂദൻ അല്ല.

    യോസേഫ് മായുഃ ദാവീദു മായുഃ ഒരു രക്ത ബെന്ധവുമില്ലാത്ത യാഹ്ശുവാ എങ്ങനെ യഹൂദഗോത്രത്തിൽ ആകുഃ ?

    ദൈവത്തിന് ഗോത്രവുഃ ജാതിയുഃ ഓന്നുമില്ലല്ലോ പിന്നെ എങ്ങനെ ദൈവപുത്രനായ യാഹ്ശുവാ യഹൂദനാകും.

    യാഹ്ശുവാ യോസേഫിന്റെ മകൻ എന്ന് ജനംവിചാരിച്ചു. അതുകൊണ്ട് യാഹ്ശുവിനെ എല്ലാവരും ദാവീദ്പുത്രാ എന്ന് വിളിച്ചിരുന്നത്.

    എന്നാൽ കാലാസബൂർണ്ണത വന്നപ്പോൾ ദൈവം തന്റെപുത്രനെ സ്ത്രീയിൽ നിന്നും ജനിച്ചവനായി, ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി നിയോഗിച്ചത്.

    സ്ത്രീയുടെ സന്തതിയെ വഃശാവലിയിൽ ഉൾപ്പെടുത്തുന്നത് എങ്ങനെ. ?

    (അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വഃശാവലി )

    വഃശാവലി ശരിക്കും തുടങ്ങേണ്ടത് നോഹയിൽ നിന്നുമാകണം വഃശം തുടങ്ങുന്നത് നോഹയിൽനിന്നാണ്. നോഹയെയും ദൈവം വിളിച്ചതാണ്.

    അബ്രഹാഃ യിസ്ഹാക്കിനെ ജനിപ്പിച്ചു എന്നു തുടങ്ങി പുരുഷൻമാരുടെ വഃശാവലി മാത്രം പറഞ്ഞുവന്ന്….യാക്കോബിന് മറയയുടെ ഭർത്താവായ യോസേഫ് ജനിച്ചു.

    (അവനിൽ നിന്നല്ല )

    അവളൽ നിന്നും ക്രിസ്തു എന്നു പേരുളള യാഹ്ശുവാ അവതാരം ചെയ്തു.

    ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നും മണ്ണുകൊണ്ടുളളവൻ: രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുളളവൻ. ഼

    Like

  2. ഇന്നാണ് ഈ മെസേജ് വായിച്ചത്. എന്റെ കാഴ്ചപ്പാട് തന്നെയാണ് ഈ മെസ്സേജ് ഇൽ ഞാൻ കണ്ടത്.
    കൂടുതൽ അറിയുവാൻ താല്പര്യമുണ്ട്.
    കൃത്യമായ തോറയുടെ മലയാളം വായിക്കാൻ അതിയായ ആഗ്രഹമുണ്ട്. തോറ മാത്രം.
    എനിക്കിങ്ങനെ ഒരു മെസ്സേജ് അയച്ചതിനു നന്ദി.
    ഷാലോം.

    Like

മറുപടി