ആദ്യ 5 പുസ്തകങ്ങള്‍

തോര്‍ആഃ ( Torah )

വേദപുസ്തകത്തിലെ അത്യത്തെ 5 പുസ്തകത്തെ എബ്രായ ഭാഷയില്‍  തോറ ( Torah ) എന്ന് വിളിക്കുന്നു .

  1. ഉല്പത്തി – Bereshit (בראשית)
  2. പുറപ്പാടു-  Shemot (שמות)
  3. ലേവ്യ-Vayikra (ויקרא)
  4. സംഖ്യാ-Bamidbar (במדבר)
  5. ആവർത്തന പുസ്തകം- Devarim (דברים)

ആതുനിക ബൈബിളില്‍ തോര്‍ആഃ  എന്ന വാക്ക്  ഇല്ല , പകരം ‘നിയമം’ എന്ന വാക്കാണ്‌   ഉപയോഗിച്ചിരികുന്നത് , ഇതു മനപ്പുര്‍വ്വം വരുത്തിയ ഒരു തിരുത്താണ്‌ എന്നുള്ളത് ദുഘകാരം ആയ കാര്യമാണ്. എബ്രായ ഭാഷയില്‍ നിന്നും ഗ്രീക്കില്‍ പരിഭാഷപ്പെടുത്തിയപ്പോഴാണ്  ആദ്യം ഈ  തിരുത്തുണ്ടായത് ,,കാരണം സഭ അധികാരികള്‍   യഹുദന്മാരുമായി വേര്‍പെട്ടു നിന്നു , അവരുമായി ബന്ധം തോനിക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കാന്‍ പമാവതി ശ്രമിച്ചു.

തോര്‍ആഃ  എന്ന വാക്കിന്റെ അര്‍ഥം നിയമം എന്നല്ല ‘ പഠിപ്പിക്കലുകള്‍’ (Teachings ) എന്നാണ്. നിര്‍ഭാഗ്യവശാല്‍ പില്കാലത്ത് യഹുദന്മാരും തോര്‍ആഃ എന്ന വാക്കിന്   ‘നിയമം’ എന്ന് വ്യാഖ്യാനിച്ചു  , മാത്രമല്ല മനുഷ്യരാല്‍ എഴുതപെട്ട നിയമങ്ങളെയും  തോര്‍ആഃ  എന്ന് വിളിച്ചു തുടങ്ങി .

അത് പോലെ തന്നെ പഴയ നിയമം എന്ന പേര് മനുഷ്യ സൃഷ്ടിയാണ് ഒന്ന് എടുത്തു കളഞ്ഞു പുതിയത് വരുമ്പോഴാണ് പഴയതു പുതിയത് എന്ന വെത്യാസം വരുന്നത് യേശു നിയമത്തെക്കുറിച്ചു പറഞ്ഞത് നോക്കൂ

മത്തായി – അദ്ധ്യായം 5:17 ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.
18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
19 ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.

അത് കൊണ്ടാണ് പുതിയ നിയമത്തിലെ സംഭവങ്ങൾ ദൈവ വചന നിവർത്തീകരണം ആണോ എന്ന് ശിഷ്യന്മാർ നിയമ പുസ്തകം (പഴയ നിയമം) പരിശോഷിച്ചിരുന്നതും ഈ വചനം നിവർത്തിയായി എന്ന് പറഞ്ഞിരുന്നതും .

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ അദ്ധ്യായം : 2

അപ്പോൾ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ.നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാം മണിനേരമേ ആയിട്ടുള്ളുവല്ലോ.ഇതു യോവേൽപ്രവാചകൻ (യോവേൽ2:28)മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:…..

അദ്ധ്യായം : 3:23 ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ. അത്രയുമല്ല ശമൂവേൽ ആദിയായി സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.

മാറിപ്പോയതാണെങ്കിൽ ആ നിയമ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് പോലെയൊക്കെയാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് യേശുവും ശിഷ്യന്മാരും സാക്ഷ്യപ്പെടുത്തില്ല .

അവരുടെ പ്രാർത്ഥന പോലും പഴയ നിയമ വാക്യങ്ങൾ ആയിരുന്നു

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ അദ്ധ്യായം : 4:24-അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,“ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?(സങ്കീർത്തനങ്ങൾ2:1)ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ

ദൈവത്തിനു തെറ്റ് പറ്റിയതോണോ പഴയ നിയമം? അത് കൊണ്ടാണോ പുതിയത് വേണ്ടി വരുന്നത് ? നിങ്ങൾ തന്നെ ആലോചിക്കുക .

ചിന്തക്കായി ചില വചന ഭാഗങ്ങൾ:

യോഹന്നാൻ എഴുതിയാ സുവിശേഷം
അദ്ധ്യായം : 5:46 -നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.എന്നാൽ അവന്റെ എഴുത്തു നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കു എങ്ങനെ വിശ്വസിക്കും?

മറുപടി