ദൈവത്തിന്റെ പേരെന്ത് ?

ഈ ഭൂമിയിലുള്ള എല്ലാത്തിനും പേരുണ്ട് , പേരില്ലാതെ നമുക്ക് ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ കഴിയില്ല .
നമ്മുടെ സൃഷ്ടാവിനും പേരുണ്ട് , ആ നാമത്തിലാണ് സൃഷ്ടികളായ നമ്മള്‍ അവനെ വിളിക്കുന്നത്‌ , ആത്മാവില്‍ സര്‍വ്വവ്യാപിയായ ദൈവം നാം അവന്റെ നാമം വിളിച്ചപേക്ഷിക്കുമ്പോള്‍ ഉത്തരം നല്കാന്‍ കാത്തിരിക്കുകയാണ് .

യാഹുവ (യഹോവ ) എന്ന പേരിന്റെ പ്രാധാന്യം

നിങ്ങളുടെ പേര് പ്രാധാന്യം ഉള്ളതാണോ ? ഉദാഹരണത്തിന് , താങ്കളുടെ  പേര് ‘ബാബു’ എന്നിരിക്കെ മറ്റുള്ളവര്‍ നിങ്ങളെ ‘ബോബന്‍’ എന്ന് വിളിച്ചാല്‍ ഇഷ്ടപ്പെടുമോ ?
പേര് ഒരിക്കലും പരിഭാഷപ്പെടുത്തുകയില്ല ,ഒരാളുടെ പേര് “Raj” എന്നാണെങ്കില്‍ ,അദ്ദേഹം ഇഗ്ലണ്ടില്‍ പോയാല്‍ “King” എന്ന് മാറ്റി  വിളിക്കില്ല ,”Raj”  എന്ന് തന്നെ ഇംഗ്ലീഷില്‍ എഴുതുകയും പറയുകയും ചെയ്യും,എന്നാല്‍ യേശുവിന്റെ പേര് എന്തു കൊണ്ട് മലയാളത്തില്‍  യേശു എന്നും , ഇംഗ്ലീഷില്‍ ജീസസ് എന്നുമാണ് നാം വിളിക്കുന്നത്‌ . മറ്റൊരു ദൈവത്തിന്‍റെ യോ , മനുഷ്യന്റെയോ പേര് ഭാഷക്കനുസരിച്ച് മാറ്റി വിളിച്ചതായി കേട്ടിട്ടില്ല . പരിഭാഷപ്പെടുത്തി  അര്‍ഥം വ്യക്തമാക്കാറുണ്ട് .യേശുവിന്റെ പേര് എന്തു കൊണ്ട് ജീസസ് എന്നും ഇസുസ് എന്നും പലവിധത്തിലായി  ? ഈ പേരുകളുടെയൊക്കെ അര്‍ഥം ഒന്നാണോ ?

സങ്കീർത്തനങ്ങൾ 91:14- ല്‍ പറയുന്നു “അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും”.

മലാഖി.3:16- യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.

സദൃശ്യവാക്യങ്ങൾ.18:10- യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.

യോവേൽ.2:32 – എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.

LORD

നാം ഇംഗ്ലീഷ് ബൈബിള്‍ വായിക്കുമ്പോള്‍  “Lord” എന്നാ പദമാണ്‌ എല്ലായിടത്തും കാണാന്‍ കഴിയുന്നത്‌

I am the LORD thy God, which have brought thee out of the land of Egypt, . . . Thou shalthave no other gods before Me.(Exodus 20:2, 3)
അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
ബൈബിള്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ ” നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു”(പുറപ്പാടു .20:7) എന്നാ വചന അടിസ്ഥാനത്തില്‍ യഹൂദ പണ്ഡിതന്മാരുടെ നിര്‍ദേശപ്രകാരം ” യാഹുവ”  എന്നതിന്  പകരം “Lord”  എന്ന് എഴുതി .
അവനെ നാമം വൃഥാ എടുക്കുന്നത് എപ്പോഴാണ് ? ദൈവ  നാമത്തില്‍ കള്ളസത്യം  ചെയ്യുമ്പോഴാണ് . അല്ലാതെ അവന്റെ നാമം നാമം വിളിച്ചപേക്ഷിക്കുമ്പോഴല്ല .
“Lord God”  എന്ന് എവിടൊക്കെ  പറഞ്ഞിട്ടുണ്ടോ അവിടെയെല്ലാം “യാഹുവ എലോഹിം ” എന്നതാണ് യഥാര്‍ത്ഥ പരിഭാഷ .ആ വാക്യത്തിനു ജീവനുണ്ടാകുന്നത് അപ്പോഴാണ് .

യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും

അവന്റെ നാമം സകല നാമത്തിനും മേലായ നാമം (നമമെന്നാല്‍ പേര്)

(യോഹന്നാൻ .1:12)അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.

അവന്റെ നാമം അറിയാതെ എങ്ങനെ വിളിക്കും ?

ദൈവത്തിന്റെ പേര്  ( יהוה ) യാഹുവ (യഹോവ) എന്നാണ് .

പുപ്പാട്.3:13 -ല്‍ മോശ ദൈവത്തോട് ചോദിക്കുന്നു “ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു.

അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ (YaH) ഞാൻ (HuW)ആകുന്നു(HaWaH); ഞാൻ ആകുന്നു (YaHuW)എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.

ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.

യാഹ്ശുവ ആണോ  ജീസസ്  ആണോ  ശരിയായ പേര്

ഹീബ്രു ഭാഷയില്‍ പേരിടുമ്പോള്‍ അര്‍ത്ഥത്തിനു വളരെ പ്രാധാന്യമുണ്ട് , ബൈബിള്‍ നോക്കൊമ്പോള്‍ നമ്മുക്ക് മനസിലാക്കാം , പേരിലെ സത്യസ്ന്ധ്ധക്ക് ദൈവം വളരെ പ്രാധാന്യം കല്പിച്ചിരുന്നു .

സാധാരണക്കാരനായിരുന്ന അബ്രഹാമിനെ ഭാവിയില്‍ ബഹുജാതികളുടെ പിതാവാക്കും എന്ന് അരുളിചെയ്തപ്പോള്‍ അതിനനുസരിച്ച് അവന്‍റെ പേര് കൂടെ മാറ്റി യിരിക്കനമെന്നും  ആ പേര് ബഹു ജാതികളുടെ പിതാവ് എന്നര്‍ത്ഥം വരുന്നത് ആയിരിക്കന്നമെന്നും ദൈവം വളരെ ശ്രദ്ധിച്ചു .

(Genesis.17:5)

യാക്കോബിനെ(കുതികാല്‍ പിടിക്കുന്നവന്‍ ) ദൈവം യിസ്രായേല്‍ (ദൈവത്തിനെ പ്രഭു/ ദൈവത്തോട് മല്ലു പിടിക്കുന്നവന്‍ )) എന്ന് വിളിച്ചു .

ദൈവം മാത്രമല്ല എബ്രയെരെല്ലാം പേരിലെ അര്‍ത്ഥത്തിനു പ്രാധാന്യം കൊടുത്തിരുന്നു ,സാഹചര്യങ്ങള്‍ക്കും  അനുഭവങ്ങള്‍ക്കും അനുസരിച്ച് പേരിട്ടിരുന്നു .

രണ്ടു രീതിയിലന്നു പേര് പരിഭാഷപ്പെടുത്തുന്നത് , പേരിലെ അര്‍ഥം മനസ്സിലാക്കി പരിഭാഷപ്പെടുത്താം (അഭിഷേക്  =  Anointed)

പേര് അതുപോലെ മറ്റു ഭാഷയിലെ അക്ഷരത്തില്‍ എഴുതാം (അഭിഷേക് = Abhishek )

  • ഹല്ലേലൂയാഹ (ഹല്ലേലുയ )  = ദൈവത്തിനു സ്തുതി
            ഹല്ലേലൂ  = സ്തുതി
            യാഹ  = ദൈവത്തിന്റെ പേര്
  • യാഹ (യഹോവ )= ദൈവം (ദൈവത്തിന്റെ  പേര്)          ഷുവ = രക്ഷകന്‍
            യാഹ്ഷുവ  =  രക്ഷകനായ ദൈവം
യാഹ്ശുവ  എന്നതാണ് “Jesus”  ന്‍റെ  യഥാര്‍ത്ഥ പേര് ,ജീസസ് എന്നാ പേരിനു അര്‍ഥം ഒന്നും ഇല്ല .കാരണം
 ജീസസ് എന്ന  പേര് ഹിബ്രു അല്ല ,ഇംഗ്ലീഷും അല്ല ,അത് ഗ്രീക്കില്‍  നിന്നും English- ലേക്ക് വന്ന    തെറ്റായ പുനപരിഭാഷയാണ്
ഹിബ്രുവില്‍  നന്നും  യാഹ്ശുവ /യേശുവ  ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ഗ്രീക്കില്‍ “ശ്”  എന്ന അക്ഷരം ഇല്ലായിരുന്നു . അതിനാല്‍  “ഇ- സിയൂസ് ” ( IE-ZIUS ) എന്നായി മാറി ഇതിനു വാഴ്ത്തപ്പെട്ട  സിയൂസ് എന്നാണ് അര്‍ഥം
(Hail Zeus )  . 
ഏകദേശം  400 AD  ആയപ്പോള്‍ ലാറ്റിന്‍ ഭാഷ ക്രിസ്ത്യാനികളുടെ പ്രധാന ഭാഷയായി മാറി .അപ്പോള്‍ ഗ്രീക്കില്‍ നിന്നും ലാറ്റിന്‍ ഭാഷയിലേക്ക്   ” ഇ- സിയൂസ് “ ”  പരിഭാഷപ്പെടുത്തിയപ്പോള്‍”ഇസൂസ് ”   എന്നായി മാറി .

ഇനി ഇംഗ്ലീഷില്‍  പരിഭാഷപ്പെടുത്തിയ   കഥ

പതിനഞ്ചാം നൂറ്റാണ്ട് വരെ ഇംഗ്ലീഷില്‍ “J” എന്ന ഉച്ചാരണം ഇല്ലായിരുന്നു, 24 അക്ഷരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു ,അന്ന് മശിഹയെ ഇംഗ്ലീഷ്കാര് എന്തു വിളിച്ചു ?
J“അക്ഷരത്തിനുയുടെയും  Yയുടെയും  ശബ്ദമാണ് നല്‍കിയിരുന്നത് . അതുകൊണ്ടാണ് ഇംഗ്ലീഷില്‍  “Hallelujah” എന്നെഴുതുകയും “Halleluyah”  എന്ന് വായിക്കുകയും ചെയ്യുന്നത് 
പതിനഞ്ചാം നൂറ്റാണ്ടില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ അവര്‍  യ (Y/i)  എന്ന ശബ്ദം വേണ്ടിടത്ത്  എല്ലാം J എന്ന അക്ഷരം ഉപയോഗിച്ചു
Jacob  എന്ന് എഴുതുകയും  yacob (യാക്കോബ്)  എന്ന് വായിക്കുകയും ചെയ്തിരുന്നു ,അതുപോലെ അന്ന് മശിഹയെ ഇംഗ്ലീഷ്കാര് Jesus എന്ന് എഴുതുകയും IESUS  എന്ന് വായിക്കുകയും ചെയ്തിരുന്നു
 അഞ്ഞൂറോളം  വര്‍ഷങ്ങള്‍ കൊണ്ടാണ്  ജെ  എന്ന ഉച്ചാരണം J ക്ക് ലഭിക്കുന്നത് ,ഈ മാറ്റം വന്നപ്പോള്‍ പുതിയ ഉച്ചാരണ വെത്യാസം അനുസരിച്ച് അക്ഷരം  മാറ്റി എഴുതിയില്ല .
ഉദാഹരണം :
യാക്കോബ്   =    ജേക്കബ്‌ (Jacob)
യൊസെഫ് =  ജോസെഫ് (Joseph)
യോശുവ   =  ജോഷുവ (Joshua)
അങ്ങനെ യാഹ്ശുവ (Hebrew )  എന്നാ പേര്    ഇ- സിയൂസ് ” ( Greek )  ഇസൂസ് (Latin)    ഈസസ് ( Elizabethan era English)→ ജീസസ്( ഈശോ ) (Modern English )എന്ന് മാറാനുള്ള ഒരു കാരണം ഇതാണ് .
അപ്പോള്‍ ഒരു സംശയം തോന്നാം ,പഴയ നിയമ പുസ്കത്തില്‍ യാഹ്ശുവ എന്നാ പേരിനു സാമ്യമുള്ള യോശുവ എന്ന പേരുണ്ട് രണ്ടിന്‍റെയും അര്‍ഥം ഒന്നാണ് , ആ പേര് പരിഭാഷപ്പെടുത്തിയപ്പോള്‍  ജോഷുവ ആയി മാറി എന്ത് കൊണ്ട് ഈസസ് ആയി മാറിയില്ല .
റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റ ന്‍റ്റയിന്‍ (Constantine) 312 -ല്‍ ക്രിസ്ത്യാനി ആയി മാറി (പൂര്‍ണ്ണമായും അല്ല ) . അദ്ദേഹത്തിന്റെ കാലത്ത് ക്രിസ്തു മതം റോമ സാമ്രാജ്യത്തിന്റെ പ്രധാന മതമായി അംഗീകരിച്ചു ,പക്ഷെ   ക്രിസ്ത്യാനി ആയിരിക്കെ സൂര്യ ദേവനായ സിയുസിനെ  ആരാധിക്കുകയും, .സിയൂസിന്‍റെ പുത്രനായ അപ്പോളോ ഭൂമിയില്‍ അവതരിച്ചതാണ് യാഹ്ശുവ എന്ന്   കോണ്‍സ്റ്റ ന്‍റ്റയിന്‍  വിശ്വസിക്കുകയും ചെയ്തു  .അങ്ങനെ ക്രിസ്തുമതം ജാതീയ  അടിസ്ഥാനത്തിലാണ്  കോണ്‍സ്റ്റ ന്‍റ്റയിന്‍  കെട്ടിപ്പൊക്കിയത്  .
യെഹൂദന്മാരെ വെറുത്തിരുന്ന  കോണ്‍സ്റ്റ ന്‍റ്റയിന്‍ യെഹൂദ  ബന്ധമില്ലത്ത  ഒരു പുതിയ  മതം ഉണ്ടാക്കാനാണ്  ശ്രമിച്ചത്‌ .അതിന്റെ ഭാഗമായി യാഹ്ശുവ  യുടെ പേര്  “ഇ- സിയൂസ് ” ( IE-ZIUS ) എന്നാക്കി   മാറ്റി , ഇതിനു വാഴ്ത്തപ്പെട്ട  സിയൂസ് എന്നാണ് അര്‍ഥം .മറ്റു പല മാറ്റങ്ങളും കൊണ്ട് വന്നു , അത് നമുക്ക് വിശദമായി മറ്റൊരു അധ്യായത്തില്‍ പഠിക്കാം ..
അങ്ങിനെയാണ്   രക്ഷകനായ ദൈവം എന്നര്‍ത്ഥമുള്ള  യാഹ് ഷുവ എന്ന നാമം  ഒരു അര്‍ത്ഥവും ഇല്ലാത്ത ജീസസ് (ഈശോ ) എന്ന നാമമായി മാറിയത് .
അറിവില്ലാതെ നാം പറയുന്നത് ദൈവം ക്ഷേമിക്കും , പക്ഷെ എല്ലാം മനസ്സിലാക്കിയതിനു ശേഷവും “ഞാന്‍ ജീസസ് എന്ന് പറഞ്ഞാല്‍ കേള്‍ക്കില്ലേ? ”  അതിനിപ്പോള്‍ എന്താ ? തുടങ്ങിയ മുട്ട് ന്യായങ്ങള്‍  പറഞ്ഞാല്‍ അതിനു ഉത്തരമില്ല !!!!
പേരിലെന്തിരിക്കുന്നു എന്നാണെങ്കില്‍ , നാമെന്തിനു പ്രാര്‍ത്ഥിച്ചു അവസാനിപ്പിക്കുമ്പോള്‍ “യേശുവിന്റെ നാമത്തില്‍ ചോദിക്കുന്നു കേള്‍ക്കേണമേ കര്‍ത്താവേ ” എന്ന് പറയുന്നു ?
ഇനി നിങ്ങള്‍ തന്നെ സ്വയം പഠനം നടത്തൂ , ചിന്ദിക്കൂ , തീരുമനിക്കു !!
സെഫന്യാവു, അദ്ധ്യായം 3:9
“അപ്പോൾ സകല ജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും.”

 

5 thoughts on “ദൈവത്തിന്റെ പേരെന്ത് ?

  1. Big applauds to u… It was always in my mind that why only the christians changed the names of their Lord, Appostles and full traditional history of which should had been from middle east. This world even believs Yashuva is from Europe!! I have request to you if this could be addressed to World Christian Council.

    Like

  2. ദൈവം അങ്ങനെ ഓരോ രാജ്യത്തിനും വേറെ വേറെ പേരിൽ ഉണ്ടൊ. അങ്ങനെ ആണെങ്കിൽ എല്ലാ രാജ്യത്തും ഒരു പോലെ പറയുന്ന പേര് അല്ലാഹ് എന്നല്ലേ. അപ്പൊ അള്ളാഹു അല്ലേ യഥാർഥ ദൈവം

    Like

മറുപടി