2 thoughts on “ornaments

  1. ബൈബിളിൽ ആഭരണം ധരിക്കുന്നത് ഒരു പാപം ആയിട്ട് പറഞ്ഞിട്ടില്ല. എന്നാൽ പാസ്റ്റർമാരും സഭയിൽ ഉള്ളവരും പറയുന്നത്, ആഭരണം ധരിക്കുന്നത് ഒരു പാപം ആണെന്നാണ്. എന്റെ അഭിപ്രായത്തിൽ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, കാരണം ബൈബിളിൽ പഴയ നിയമത്തിലും, പുതിയ നിയമത്തിലും ആഭരണം അന്ന് ഉള്ളവർ ഇട്ടിരുന്നതായി രേഖ പെടുത്തിയിട്ടുണ്ട്, പുറപ്പാട് :3:21,22, ഉം വായിച്ചു നോക്കിയാൽ അറിയാം യഹോവ തന്നെ എസ്രായേൽ മക്കളോട് ആഭരണം ധരിക്കാൻ പറഞ്ഞിരിക്കുന്നത്. പിന്നീട് യഹോവ ആഭരണങ്ങൾ ഇടരുത് എന്ന് പറഞ്ഞു കാരണം, മോശ സീനായി പർവതത്തിൽ പോയപ്പോൾ, അഹോരാനും, ഇസ്രായേൽ മക്കളും ആഭരണം എല്ലാം ഊരി, അതുകൊണ്ട്, ഒരു കാള കൂട്ടിയെ വാർത്തു. അതിനാൽ ആണ് യെഹോവ അവരോട് പറഞ്ഞത്. അത് അവരോട് മാത്രമേ പറഞ്ഞിട്ടുള്ളു, എന്നാൽ പണ്ട് എങ്ങോ ആരോ ആഭരണം ഇഷ്ടമില്ലാത്തവർ ഇടരുത് എന്ന് പറഞ്ഞിരിക്കുന്നതിനാൽ, ഇന്ന് ഉള്ളവർ ഇടുന്നില്ല.അതിനെ ഒരു പാപമായി കാണുന്നു. പുതിയ നിയമത്തിൽ പാത്രോസ് 3:,3,4, വാക്യം വായിച്ചാൽ മനസ്സിൽ ആകും, നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും, പൊന്നു അണിയുന്നതും, വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമെ ഉള്ളതല്ല, സൗമ്യതയും സാവധാനതയുമുള്ള മനസ്സ് എന്നാ അക്ഷയഭുഷണമായ ഹൃദയത്തിന്റെ ഗൂഢ മനുഷ്യൻ തന്നെ ആയിരിക്കണം, ഇതിനു അർഥം, ആഭരണം ധരിക്കരുത് എന്നല്ല, നിങ്ങൾ പുറമെ എങ്ങനെ ഉള്ളവർ ആണെന്ന് യഹോവ നോക്കില്ല, നിങ്ങളുടെ മനസ്സിൽ എന്താന്ന് എന്നേ നോക്കു. എന്നാൽ ഈ വാക്യത്തെ പാസ്റ്റർമാർ വേറെ രീതിയിൽ പറയുന്നു. ബൈബിൾ പ്രകാരം ആഭരണം ധരിക്കുന്നത് തെറ്റാണോ എന്ന് ചോദിക്കുന്നതിനു പാസ്റ്റർമാർ എടുത്തു പറയുന്ന വാക്യം ഇതാണ്. ഈ വാക്യത്തിൽ വസ്ത്രം ധരിക്കുന്നതും എന്നുകൂടി പറഞ്ഞിട്ടുണ്ട്. അപ്പോൾ വസ്ത്രം ധരിക്കുന്നതും ഒരു തെറ്റല്ലേ, പല പാസ്റ്റർമാരും ലക്ഷക്കണക്കിന് വിലയുള്ള കാറും വീടും വാങ്ങുന്നതിന് ഒരു തെറ്റുമില്ല. അവർ മറ്റുള്ളവരോട് ലളിത ജീവിതം നയിക്കാൻ പറഞ്ഞിട്ട് അവർ ആഡംബരപൂർണമായ ജീവിതം നയിക്കുന്നു. അതിന് തെറ്റില്ല. എല്ലാവരും അങ്ങനെ ആണെന്ന് അല്ല ഞാൻ പറഞ്ഞത്. എന്നാൽ ചില പാസ്റ്റർമാർ ഇങ്ങനെയാണ്. സഭയിൽ അധികവും നിർബന്ധപൂർവ്വം ആഭരണം ഊരിയാവരായിരിക്കും അധികവും ഇഷ്ടമുള്ളവർ ഇടട്ടെ അല്ലാത്തവർ ഊരികോട്ടെ, സഭയിൽ സ്നാനപ്പെടുന്നത്തിന് ആഭരണം ഊരണം. ബൈബിളിൽ യഹോവ സ്നാനപ്പെടുന്നതിനു ഇതുപോലെ നിബന്ധനകൾ വെച്ചിരുന്നില്ല. പിന്നെ പാസ്റ്റർ മാർക്കും സഭയിൽ ഉള്ളവർക്കും എന്തിനാണ് ഇത്ര നിർബന്ധം. യഹോവയ്ക്ക് ഇല്ലാത്ത നിബന്ധനകളു നിർബന്ധങ്ങൾ ഉം ആണ് ഇപ്പോൾ സഭയ്ക്കുള്ളത്. എന്തിനാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. യഹോവയ്ക്ക് ഇഷ്ടമല്ലായിരുന്നു എങ്കിൽ യഹോവ പറയുമായിരുന്നോ ആഭരണം ധരിക്കാൻ, ഇതിനുള്ള ഉത്തരം ഇതുവരേക്കും എനിക്ക് ലഭിച്ചിട്ടില്ല.

    Like

മറുപടി